രേഖ പരിചയക്കാരി മാത്രം, ബച്ചൻ കള്ളം പറഞ്ഞത് ജയ അ‌ടുത്തുള്ളതിനാലോ?; അഭിമുഖമെടുത്ത സിമി ​ഗരെവാൾ

അമിതാഭ് ബച്ചനൊപ്പം എല്ലാക്കാലത്തും ഉയർന്ന് കേൾക്കുന്ന പേരാണ് നടി രേഖയുടേത്. ഇരുവരെക്കുറിച്ചും ബോളിവുഡിൽ പ്രചരിച്ച കഥകൾ ഏറെയാണ്. ചുരുളഴിയാത്ത രഹസ്യം പോലെ ഇന്നും ഇവരെക്കുറിച്ചുള്ള പ്രണയ കഥകൾ ബോളിവുഡിൽ പ്രചരിക്കുന്നു. വെറുമൊരു ​ഗോസിപ്പ് മാത്രമായിരുന്നെങ്കിൽ പതിറ്റാണ്ടുകൾക്കിപ്പുറവും രേഖ-ബച്ചൻ പ്രണയം ബി ടൗണിൽ സംസാര വിഷയമാകുമോ എന്ന ചോദ്യം ആരാധകർക്കുണ്ട്. ക്കാലത്തെ ബി ടൗൺ മാധ്യമങ്ങളെല്ലാം താരങ്ങളെക്കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകൾ തുടരെ പ്രചരിപ്പിച്ചു.

തെറ്റായ വാർത്തയാണെങ്കിൽ പോലും സോഷ്യൽ മീഡിയ ഇല്ലാത്തതിനാൽ ഇന്നത്തെ പോലെ ​ഗോസിപ്പുകളെ പരസ്യമായി നിഷേധിക്കാൻ പല താരങ്ങൾക്കും കഴിഞ്ഞില്ല. അതേസമയം അമിതാഭ് ബച്ചനുമായി ബന്ധമുണ്ടെന്ന് മുമ്പ് പ്രത്യക്ഷമായും പരോക്ഷമായും രേഖ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ . രേഖയുമായി ബന്ധമുണ്ടായിരുന്നെന്ന് അമിതാഭ് ബച്ചൻ ഒരിക്കൽ പോലും തുറന്ന് സമ്മതിച്ചിട്ടില്ല. പക്ഷെ സഹപ്രവർത്തകർ ഉൾ‌പ്പെടെ ബന്ധത്തെക്കുറിച്ചുള്ള സൂചനകൾ നൽകി. ഇവയും വലിയ തോതിൽ ചർച്ചയായി.

Amitabh Bachchan  Rekha

രേഖയുമായുള്ള ​ഗോസിപ്പുകളെക്കുറിച്ച് ചോദിച്ചപ്പോൾ ബച്ചൻ ദേഷ്യം പ്രകടിപ്പിച്ചതിനെക്കുറിച്ച് പ്രശസ്ത മാധ്യമ പ്രവർത്തകൻ കരൺ ഥാപ്പർ തുറന്നെഴുതിയിട്ടുണ്ട്. അമിതാഭ് ബച്ചന്റെയും ഭാര്യ ജയ ബച്ചന്റെയും പ്രശസ്തമായ അഭിമുഖങ്ങളിലൊന്നെടുത്തത് മാധ്യമ പ്രവർത്ത സിമി ​ഗരെവാളാണ്. ബച്ചന്റെ കുടുംബ വിശേഷങ്ങളെല്ലാം അഭിമുഖത്തിൽ ചർച്ചയായി. രേഖയെക്കുറിച്ചും സിമി ​ഗരെവാൾ ചോദിച്ചു. രേഖ തനിക്കൊരു പരിചയക്കാരി മാത്രമാണെന്നാണ് അമിതാഭ് ബച്ചൻ അന്ന് പറഞ്ഞത്.

അവൾ എന്റെ സഹപ്രവർത്തകയാണ്. ഒരുമിച്ച് വർക്ക് ചെയ്യുമ്പോൾ കാണാറുണ്ട്. ഞങ്ങൾ തമ്മിൽ സാമ്യതയുള്ള ഒന്നുമില്ല. ചില പരിപാടികളിൽ വെച്ച് ഞങ്ങൾ കണ്ടുമുട്ടാറുണ്ട്. അത്രയേയുള്ളൂയെന്ന് അമിതാഭ് ബച്ചൻ പറഞ്ഞു. അഭിമുഖത്തിൽ അന്ന് ജയ ബച്ചനും പങ്കെടുത്തിരുന്നു. താരത്തിന്റെ വാക്കുകൾ ആരാധകരാരും മുഖവിലയ്ക്കെടുത്തില്ല. ഭാര്യ അടുത്തുള്ളത് കൊണ്ട് മാത്രമാണ് അമിതാഭ് ബച്ചൻ ഇങ്ങനെ പറഞ്ഞെന്ന് പലരും അഭിപ്രായപ്പെട്ടു.

Amitabh Bachchan  Rekha

ഇതേക്കുറിച്ച് സിമി ​ഗരെവാൾ ഒരിക്കൽ പ്രതികരിച്ചിട്ടുണ്ട്. അമിതാഭ് ബച്ചൻ സത്യസന്ധമായാണ് അഭിമുഖത്തിൽ സംസാരിച്ചതെന്ന് സിമി വ്യക്തമാക്കി. അദ്ദേഹം പൂർണമായും സത്യസന്ധമായാണ് സംസാരിച്ചതെന്ന് ഞാൻ കരുതുന്നു. അഭിമുഖം കണ്ട ഒരുപാട് പേർ അമിതാഭ് ബച്ചൻ ഇങ്ങനെയല്ല, രേഖയെക്കുറിച്ച് അദ്ദേഹം സത്യമല്ലെന്ന് ആളുകൾ പറഞ്ഞു. ജയ സെറ്റിലേക്ക് വന്നപ്പോഴാണ് അദ്ദേഹം കംഫർട്ടബിൾ ആയത്. അദ്ദേഹം തമാശകൾ പറയാൻ തു‌ടങ്ങിയതും ജയ ബച്ചൻ അഭിമുഖത്തിൽ ചേർന്ന ശേഷമാണെന്നും സിമി ​ഗരെവാൾ പറഞ്ഞു.‌

രേഖ തന്റെ സഹപ്രവർത്തക മാത്രമാണെന്നാണ് അഭിമുഖങ്ങളിലെല്ലാം അമിതാഭ് ബച്ചൻ അഭിമുഖങ്ങളിലെല്ലാം പറഞ്ഞിട്ടുള്ളത്. കരിയറിന്റെ ഒരു ഘട്ടത്തിൽ രേഖയോടൊപ്പം അഭിനയിക്കേണ്ടെന്ന് അമിതാഭ് ബച്ചൻ തീരുമാനിച്ചതാണ്. ​ഗോസിപ്പുകളെ അവ​ഗണിച്ച് കുടുംബ ജീവിതത്തിനും കരിയറിനും ശ്രദ്ധ കൊടുത്ത് ബച്ചൻ മുന്നോട്ട് പോയി. എന്നാൽ രേഖയ്ക്ക് പലപ്പോഴും ഇതിന് സാധിച്ചില്ല. ഭർത്താവ് മുകേഷ് അഗർവാളിന്റെ മരണമുൾപ്പെടെയുള്ള സംഭവങ്ങൾ രേഖയുടെ ജീവിതത്തിലെ കറുത്ത അധ്യായങ്ങളാണ്.

ഭർത്താവിനെക്കുറിച്ച് വന്ന ​ഗോസിപ്പുകളെ അവഗണിച്ച ഭാര്യ ജയ ബച്ചന് പക്ഷെ ബോളിവുഡ് മീഡിയകളോട് വലിയ നീരസമുണ്ട്. പാപ്പരാസികൾ തന്നെ പിന്തുടരുന്നതോ ഫോട്ടോകളെടുക്കുന്നതോ ജയ ബച്ചന് ഇഷ്ടമല്ല. പലപ്പോഴും പാപ്പരാസികളോട് ജയ ബച്ചൻ വല്ലാതെ ദേഷ്യപ്പെട്ടിട്ടുണ്ട്. സിനിമാ രം​ഗത്ത് ജയ ബച്ചനും രേഖയും ഇന്ന് സജീവമല്ല. രാഷ്ട്രീയത്തിലേക്കാണ് എംപിയായ ജയ ബച്ചൻ ശ്രദ്ധ നൽകുന്നത്. അതേസമയം അമിതാഭ് ബച്ചൻ സിനിമാ രം​ഗത്ത് ഇപ്പോഴും സജീവമാണ്. കൽക്കി 2898 എഡി ആണ് നടന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

Read more about: amitabh bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X