തന്നേക്കാൾ 13 വയസ് കൂടുതലുള്ള കാമുകൻ; ആദിത്യയുമായുള്ള ബന്ധം വേണ്ടെന്ന് വെച്ച് അനന്യ?

ബോളിവുഡിൽ തിരക്കേറിയ വരികയാണ് നടി അനന്യ പാണ്ഡെക്ക്. സിനിമാ കുടുംബത്തിൽ നിന്ന് വന്ന നടിയായതിനാൽ 'നെപോ കിഡ്' എന്ന പരിഹാസം അനന്യക്ക് ഇപ്പോഴും കേൾക്കുന്നുണ്ട്. നെപ്പോട്ടിസത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായാണ് അനന്യ പാണ്ഡ്യ, ജാൻവി കപൂർ, സാറ അലി ഖാൻ എന്നിവരുടെ കരിയർ ​ഗ്രാഫ് വിമർശകർ കാണുന്നത്. എടുത്ത് പറയത്തക്ക ഹിറ്റ് സിനിമകളോ അഭിനയ മികവോ ഇല്ലാത്തവർ ഇന്നും സിനിമാ രം​ഗത്ത് തുടരുന്നത് എങ്ങനെയാണെന്നാണ് വിമർശകരുടെ ചോദ്യം.

ഇതിലേറ്റവും കൂടുതൽ ട്രോളുകൾ വന്നത് അനന്യ പാണ്ഡയ്ക്കാണ്. ലൈ​ഗർ ഉൾപ്പെടെയുള്ള സിനിമകളുടെ പരാജയവും അഭിമുഖങ്ങളിലെ പരാമർശങ്ങളും ഇതിന് കാരണമായി. എന്നാൽ തുടരെ അവസരങ്ങൾ അനന്യക്ക് ഇപ്പോഴും ലഭിക്കുന്നുണ്ട്. അനന്യ പാണ്ഡെയുടെ വ്യക്തിജീവിതവും വലിയ തോതിൽ ആരാധക ശ്രദ്ധ നേടാറുണ്ട്. നടൻ ആദിത്യ റോയ് കപൂറുമായി അനന്യ പ്രണയത്തിലാണെന്ന് സൂചനയുണ്ട്. ഇക്കാര്യം പരോക്ഷമായി സ്ഥിരീകരിച്ച് കൊണ്ട് അനന്യ ചില അഭിമുഖങ്ങളിൽ സംസാരിക്കുകയുമുണ്ടായി.

Ananya Pandey

38 കാരനാണ് ആദിത്യ റോയ് കപൂർ. അനന്യയുടെ പ്രായം 25 ഉം. പതിമൂന്ന് വയസിന്റെ പ്രായവ്യത്യാസമുണ്ടെങ്കിലും ഇരുവരും തമ്മിൽ നല്ല ചേർച്ചയുണ്ടെന്ന് ആരാധകർ പറയുന്നുണ്ട്. എന്നാലിപ്പോൾ ഇരുവരെയും കുറിച്ച് ചില അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. അനന്യയും ആദിത്യയും പിരിഞ്ഞോ എന്നാണ് ആരാധകരുടെ ചോദ്യം. കഴിഞ്ഞ ദിവസം ഒരു പൊതുവേദിയിൽ വെച്ച് അനന്യ നടത്തിയ പരാമർശമാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്. ബ്രേക്കപ്പ് ആയ ശേഷം മുന്നോട്ട് പോകാനുള്ള ടിപ്സ് നൽകിയതായിരുന്നു അനന്യ.

പെട്ടെന്ന് എല്ലാം മറക്കാൻ ശ്രമിക്കാതെ വിഷമകരമായ ഈ ഘട്ടത്തെ അഭിമുഖീകരിച്ച് കൊണ്ട് കടന്ന് പോകാനാണ് അനന്യ ഉപദേശിച്ചത്. പ്രണയത്തിലാണെന്ന് ആദിത്യ റോയ് കപൂറോ അനന്യയോ ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല. സ്വകാര്യ ജീവിതത്തെക്കുറിച്ച് ആദിത്യ എവിടെയും സംസാരിക്കാറില്ല. നേരത്തെ നടി ശ്രദ്ധ കപൂറുമായി ആദിത്യ പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

Ananya Pandey

പുറത്ത് വന്ന വിവര പ്രകാരം ആഷിഖി 2 എന്ന സിനിമയുടെ ഷൂട്ടിം​ഗിനിടെയാണ് ഇരുവരും അടുത്തത്. രണ്ട് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ച ഇരുവരും ഓൺസ്ക്രീനിലെ ഹിറ്റ് ജോഡിയായി ആഘോഷിക്കപ്പെട്ടു. ശ്രദ്ധ കപൂർ ഇന്ന് മറ്റൊരു പ്രണയ ബന്ധത്തിലാണ്. തിരക്കഥാകൃത്ത് രാഹുൽ മോഡിയാണ് ശ്രദ്ധയുടെ കാമുകൻ. തൂ ജുത്തി മേം മക്കർ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും അടുത്തത്.

നിർമാതാവ് സിദ്ധാർത്ഥ് റോയ് കപൂറിന്റെ അനുജനാണ് ആദിത്യ റോയ് കപൂർ. നടി ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ പാണ്ഡ്യ. നേരത്തെ നടൻ ഇഷാൻ ഖട്ടറുമായി അനന്യ പ്രണയത്തിലാണെന്ന് ​ഗോസിപ്പ് വന്നിരുന്നു. ഖോ ​ഗയേ ഹം ക​ഹാനീസ് ആണ് ആണ് അനന്യയുടെ പുതിയ ചിത്രം. നവാ​ഗതനായ അർജുൻ വര്യൻ സിം​ഗ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സിദ്ധാന്ത് ചതുർവേദി, ആദർശ് ​ഗൗരവ് എന്നിവരും ഖോ ​ഗയേ ഹം ക​ഹാനീസിൽ പ്രധാന വേഷം ചെയ്യുന്നു. ഡിസംബർ 26 ന് സിനിമ പുറത്തിറങ്ങും.

More from Filmibeat

Read more about: ananya pandey
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X