ആപത്ത് കാലത്ത് ഓടിയെത്തിയിരുന്ന മുൻ ഭർത്താവ്; രണ്ടാം ഭാര്യ വന്നതോടെ മാറ്റം?; താരങ്ങൾക്കിടയിൽ നടക്കുന്നത്
കഴിഞ്ഞ ദിവസമാണ് നിർമാതാവും നടനുമായ അർബാസ് ഖാന്റെ വിവാഹം നടന്നത്. മേക്കപ്പ് ആർട്ടിസ്റ്റ് ശൂര ഖാനെയാണ് അർബാസ് വിവാഹം ചെയ്തത്. അർബാസ് ഖാന്റെ രണ്ടാം വിവാഹമാണിത്. 56ാം വയസിലാണ് അർബാസ് ഖാൻ രണ്ടാമത് വിവാഹിതായത്. മുൻ ഭാര്യയിൽ 21 കാരനായ മകനും അർബാസിനുണ്ട്. മോഡലും നടിയുമായ മലൈക അറോറയായിരുന്നു അർബാസിന്റെ ആദ്യ ഭാര്യ. പ്രണയ വിവാഹമായിരുന്നു. . 1998 ലാണ് മലൈകയും അർബാസും വിവാഹിതരായത്. അർഹാൻ ഖാൻ എന്ന മകനും താര ദമ്പതികൾക്ക് ജനിച്ചു.
സന്തോഷകരമായി ജീവിച്ച ഇരുവർക്കുമിടയിൽ വർഷങ്ങൾ കടന്ന് പോകവെ അസ്വാരസ്യങ്ങൾ ഉടലെടുത്തു. ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റില്ലെന്ന് വ്യക്തമായതോടെ രണ്ട് പേരും പിരിയാൻ തീരുമാനിച്ചു. 18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് അവസാനം കുറിച്ച് 2017 ലാണ് ഇരുവരും പിരിയുന്നത്. രണ്ട് പേരും പിന്നീട് മറ്റ് ബന്ധങ്ങളിലേക്ക് കടന്നു. യുവ നടൻ അർജുൻ കപൂറുമായി മലൈക പ്രണയത്തിലായി.

വേർപിരിഞ്ഞെങ്കിലും മകന്റെ ആവശ്യങ്ങൾക്ക് മലൈകയും അർബാസ് ഖാനും ഒരുമിച്ചെത്താറുണ്ടായിരുന്നു. അർബാസിനെതിരെ മലൈകയോ മലൈകയ്ക്കെതിരെ അർബാസോ പരസ്യമായി ആരോപണങ്ങൾ ഉന്നയിച്ച സാഹചര്യം ഉണ്ടായിട്ടില്ല. ഇരുവരും സുഹൃത്തുക്കളായി തുടർന്നു. എന്നാലിപ്പോൾ രണ്ടാമത് വിവാഹിതനായതോടെ മുൻ ഭാര്യയുമായുള്ള സൗഹൃദവും അർബാസ് ഖാൻ ഉപേക്ഷിച്ചെന്നാണ് സൂചന.
മലൈകയെ അർബാസ് ഖാൻ ഇൻസ്റ്റഗ്രാമിൽ അൺ ഫോളോ ചെയ്തെന്ന് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മലൈക അർബാസിനെ ഇപ്പോഴും ഫോളോ ചെയ്യുന്നുണ്ട്. വിവാഹമോചനം നേടിയ ശേഷവും പരസ്പരമുള്ള സൗഹൃദ്യം കാത്ത് സൂക്ഷിച്ചവരാണ് മലൈകയും അർബാസും. ഇതേക്കുറിച്ച് അടുത്തിടെ നടി സംസാരിച്ചിട്ടുണ്ട്. തനിക്ക് കാർ ആക്സിഡന്റിൽ പരിക്ക് പറ്റിയപ്പോൾ ആദ്യം ഓടിയെത്തിയവരിൽ ഒരാൾ അർബാസ് ഖാനാണെന്ന് മലൈക അറോറ അന്ന് ചൂണ്ടിക്കാട്ടി.

കണ്ണിന് പരിക്കേറ്റിരുന്നു.സർജറിയെല്ലാം കഴിഞ്ഞ് ആദ്യം കാണുന്ന മുഖം അർബാസിന്റേതാണ്. കാണാൻ പറ്റുന്നുണ്ടോ എന്നൊക്കെ ചോദിച്ചു. തനിക്കത് ആശ്ചര്യമായെന്നും മലൈക അന്ന് തുറന്ന് പറഞ്ഞു. രണ്ടാമത് വിവിവാഹിതനായതോടെ ഈ സൗഹൃദത്തിന് കോട്ടം തട്ടിയോ എന്നാണ് ആരാധകരുടെ ചോദ്യം. അതേസമയം മലൈക മറുവശത്ത് തന്റെ വ്യക്തി ജീവിതത്തിൽ സന്തോഷവതിയാണ്. അർജുൻ കപൂറുമായുള്ള പ്രണയം വർഷങ്ങൾക്കിപ്പുറവും മുന്നോട്ട് പോകുന്നു. അതേസമയം സോഷ്യൽ മീഡിയയിൽ അർജുൻ കപൂറിനും മലൈകയ്ക്കും ട്രോളുകൾ വരാറുണ്ട്.
ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസമാണ് ഇതിന് കാരണം. 50 കാരിയാണ് മലൈക അറോറ. അർജുൻ കപൂറിന്റെ പ്രായം 38 ഉം. സൈബറാക്രമണങ്ങളൊന്നും കാര്യമാക്കാതെ രണ്ട് പേരും സന്തോഷകരമായി ജീവിക്കുന്നു. അർജുൻ അഭിനയ രംഗത്തെ തിരക്കുകളിലാണ്. മലൈക ഷോകളും മോഡലിംഗുമൊക്കെയായി തന്റെ കരിയറിലേക്ക് ശ്രദ്ധ നൽകുന്നു.
തന്നെ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന വ്യക്തിയാണ് മലൈക എന്ന് ഒരിക്കൽ അർജുൻ കപൂർ പറഞ്ഞിട്ടുണ്ട്. നേരത്തെ അർബാസ് ഖാന്റെ സഹോദരി അർപിത ഖാനുമായി പ്രണയത്തിലായിരുന്നു അർജുൻ. അർബാസിന്റെ പിതാവ് സലിം ഖാനും ഇദ്ദേഹത്തിന്റെ രണ്ടാം ഭാര്യ ഹെലന്റെയും മകളാണ് അർപിത ഖാൻ.


Click it and Unblock the Notifications