'കുടുംബത്തിന്റെ പേര്...' രൺബീർ കടുത്ത മ​ദ്യപാനിയെന്ന് സൂചന നൽകി അർജുൻ കപൂർ

ബോളിവുഡിലെ മികച്ച നടനായാണ് രൺബീർ കപൂറിനെ വിശേഷിപ്പിക്കുന്നത്. ചെയ്യുന്ന കഥാപാത്രങ്ങൾക്കെല്ലാം തന്റേതായ ഒരു കൈയ്യൊപ്പ് ചാർത്താൻ രൺബീർ കപൂറിന് സാധിക്കാറുണ്ട്. റോക്ക് സ്റ്റാർ, തമാശ, വേക്ക് അപ് സിദ്ധ്, ബർഫി തുടങ്ങിയ സിനിമകളിൽ രൺബീറിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും രൺബീറിനെ തേടി വീണ്ടും സിനിമകളെത്തി

സാവരിയ എന്ന സഞ്ജയ് ലീല ബൻസാലി ചിത്രത്തിലൂടെയാണ് രൺബീർ ബോളിവുഡിൽ അരങ്ങേറുന്നത്. ചിത്രം വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും രൺബീറിനെ തേടി വീണ്ടും സിനിമകളെത്തി. സിനിമയുമായി വർഷങ്ങളുടെ ബന്ധമുള്ള കപൂർ കുടുംബത്തിലെ അം​ഗമായതിനാലാണ് നടന് നിരന്തരം സിനിമകൾ ലഭിക്കുന്നതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. അന്തരിച്ച നടൻ ഋഷി കപൂറിന്റെ മകനാണ് രൺബീർ.

രൺബീറിനെക്കുറിച്ച് നടൻ അർജുൻ കപൂർ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്

ഇപ്പോഴിതാ രൺബീറിനെക്കുറിച്ച് നടൻ അർജുൻ കപൂർ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. കോഫി വിത്ത് കരണിൽ വെച്ചായിരുന്നു രൺബീറിനെക്കുറിച്ച് അർജുൻ സംസാരിച്ചത്. റാപിഡ് ഫയറിലെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു അർജുൻ കപൂർ.

സുഹൃത്തുക്കളോടൊപ്പം യാത്ര പോയാൽ ആരായിരിക്കും മദ്യപിച്ച് ലക്ക് പോവുന്നയാൾ എന്നായിരുന്നു കരണിന്റെ ചോദ്യം. രൺബീർ കപൂർ എന്നാണ് അർജുൻ നൽകിയ മറുപടി. ഒടുവിൽ അവൻ കുടുംബത്തിന്റേ പേര് കാത്തു എന്ന കമന്റും അർജുൻ നടത്തി. കപൂർ കുടുംബത്തിലെ പുരുഷൻമാർക്കെല്ലാം മദ്യം ഇഷ്ടമാണെന്ന് നേരത്തെ ഒരു അഭിമുഖത്തിൽ രൺബീർ തന്നെ പറഞ്ഞിരുന്നു. ഇത് സൂചിപ്പിച്ചാണ് അർജുന്റെ പരാമർശം.

'ഒരുപാട് മദ്യപിക്കുന്ന ശീലം എനിക്കുണ്ട്'

നേരത്തെ താൻ മദ്യപിക്കുന്നയാളാണെന്ന് രൺബീർ തന്നെ തുറന്ന് പറഞ്ഞിരുന്നു. 2016 ൽ വോ​ഗിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം. 'താൻ മദ്യത്തിന് അടിമയല്ല. പക്ഷെ ഒരുപാട് മദ്യപിക്കുന്ന ശീലം എനിക്കുണ്ട്. തുടങ്ങിയാൽ പിന്നെ നിർത്തില്ല. അത് എന്റെ രക്തത്തിലുള്ളതാണ്. എന്റെ കുടുംബത്തിലെ എല്ലാവരും മദ്യത്തിന്റെ വലിയ ആരാധകരാണ്. അതെ മദ്യപാനം എന്റെ രക്തത്തിലുണ്ട്,' രൺബീർ പറഞ്ഞതിങ്ങനെ.

മദ്യപാനം ഒരു ചീത്ത ശീലമാണെന്നും ഇതുപേക്ഷിക്കാൻ ശ്രമിക്കുകയാണെന്നും രൺബീർ പറഞ്ഞിരുന്നു

അതേസമയം മദ്യപാനം ഒരു ചീത്ത ശീലമാണെന്നും ഇതുപേക്ഷിക്കാൻ ശ്രമിക്കുകയാണെന്നും രൺബീർ പറഞ്ഞിരുന്നു. 'ലോകത്തിലെ ഏറ്റവും മോശമായ സാധനങ്ങളിലൊന്നാണ് മദ്യമെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ജോലി ചെയ്യുമ്പോൾ ഞാൻ ഒരിക്കലും മദ്യപിക്കില്ല. പക്ഷെ ഒരുപാട് സമയം കിട്ടുമ്പോഴും സുഹൃത്തുക്കളോടൊപ്പം കറങ്ങുമ്പോഴും ഞാൻ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യും. ഉപേക്ഷിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു ശീലമാണ് അത്,' 2018 ൽ രൺബീർ പറഞ്ഞതിങ്ങനെ.

നേരത്തെ രൺബീറിന്റെ പിതാവ് ഋഷി കപൂറും താൻ മദ്യപാനം ഇഷ്ടപ്പെടുന്നയാളാണെന്ന് പറഞ്ഞിരുന്നു. പക്ഷെ അത് ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും നടനന്ന് ചൂണ്ടിക്കാട്ടി. ഷംസേരയാണ് രൺബീറിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഏറെ പ്രതീക്ഷയോടെയിറങ്ങിയ ബി​ഗ് ബജറ്റ് ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ പരാജയപ്പെടുകയായിരുന്നു.

More from Filmibeat

Read more about: ranbir kapoor arjun kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X