മലൈക അറോറ വിവാഹ മോചനം നേടിയത് അര്‍ജുന് വേണ്ടിയായിരുന്നോ? ഇറ്റലിയിലെ ചിത്രങ്ങള്‍ വൈറല്‍! കാണൂ!
ബോളിവുഡ് സിനിമയിലെ താരപുത്രന്‍മാരിലൊരാളായ അര്‍ജുന്‍ കപൂറിന്റെ പ്രണയത്തെക്കുറിച്ചുള്ള ചൂടുള്ള കഥകളാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. മുന്‍നിര അഭിനേത്രികളിലൊരാളായ മലൈക അറോറയും അര്‍ജുനും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്ത പുറത്തുവന്നിട്ട് നാളേറെയായി. 19 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് മലൈകയും അര്‍ബാസ് ഖാനും വേര്‍പിരിഞ്ഞത് 2017ലായിരുന്നു. വിവാഹ മോചനത്തിന് ശേഷം ഇരുവരും പുതിയ പങ്കാളികളെ കണ്ടെത്തിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇറ്റലിക്കാരിയായ ജോര്‍ജിയ ആന്‍ഡ്രിയാനിയാണ് അര്‍ബാസിന്റെ കാമുകി. തങ്ങള്‍ ഇരുവരും പ്രണയത്തിലാണെന്ന് താരം വെളിപ്പെടുത്തിയിരുന്നു.
ബോണി കപൂറിന്റെ മകനും നടനുമായ അര്‍ജുന്‍ കപൂറും മലൈകയും തമ്മില്‍ പ്രണയത്തിലാണെന്ന് അടുത്തിടെ ഔദ്യോഗികമായി സ്ഥിരീകരിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പൊതുപരിപാടികളിലും മറ്റ് ചടങ്ങുകളിലും ഇരുവരും ഒരുമിച്ചെത്തിയതോടെയാണ് ആരാധകരും ഇവരുടെ ബന്ധത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചത്. ഇറ്റലിയില്‍ വെച്ചുള്ള ഇവരുടെ കൂടിക്കാഴ്ചയ്ക്കിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മലൈകയുടെ 45ാം പിറന്നാള്‍ ആഘോഷിച്ചതും ഇവിടെ വെച്ചായിരുന്നു.

ഇറ്റലിയിലെ എയര്‍പോര്‍ട്ടില്‍ കൈകോര്‍ത്ത് നടന്നുനീങ്ങുന്ന ഇരുവരുടേയും ചിത്രങ്ങളാണ് തരംഗമായി മാറിയത്. മിലാന എയര്‍പോര്‍ട്ടില്‍ വെച്ച് ഫോട്ടോയ്്ക്ക് പോസ് ചെയ്യാന്‍ ഇരുവരും വിസമ്മതം പ്രകടിപ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അര്‍ജുന്‍ തന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണെന്നും തങ്ങളുടെ ബന്ധത്തിന് വേറെ വ്യാഖ്യാനം നല്‍കേണ്ടതില്ലെന്നും നേരത്തെ മല്ലിക പറഞ്ഞിരുന്നു. മല്ലികയ്ക്ക് പിന്നാലെ തന്നെ അര്‍ജുനും പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനെത്തിയതോടെയാണ് പാപ്പരാസികള്‍ ഇവരെ വിടാതെ പിന്തുടര്‍ന്നത്.


Click it and Unblock the Notifications











