ബിപാഷ ബസു വിവാഹിതയാകുന്നു! കരണ്‍ സിങ് തന്നെയാണോ വരന്‍?
ബോളിവുഡ് ഹോട്ട് ആന്റ് സെക്‌സി താരം ബിപാഷ ബസു വിവാഹിതയാകുന്നുവെന്ന വാര്‍ത്തയാണ് ബോളിവുഡ് ലോകം ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നത്. വൈകാതെ തന്റെ വിവാഹവും നടക്കുമെന്നാണ് ബിപാഷ ബസു കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പ്രതികരിച്ചത്. ബോളിവുഡ് സൂപ്പര്‍ ഹീറോ ഷാഹിദ് കപൂറിന്റെ വിവാഹത്തിനു പിന്നാലെ ഇനി ബോളിവുഡ് സാക്ഷിയാകാന്‍ പോകുന്നത് ബിപാഷയുടെ കല്യാണത്തിനായിരിക്കും.
ക്രിക്കറ്റ് താരം യുവരാജ് സിങിന്റെ വിവാഹ നിശ്ചയ വാര്‍ത്ത കേട്ട ബിപാഷ തന്നെയാണ് കല്യാണക്കാര്യം വെളിപ്പെടുത്തിയത്. ഇനി അടുത്ത നമ്പര്‍ തന്റേതാണെന്നും അതിനു ഒരുങ്ങിയിരിക്കുകയാണെന്നും ബിപാഷ ട്വീറ്റ് ചെയ്തു. എന്നാല്‍ ആരെയാണ് താന്‍ വിവാഹം ചെയ്യുന്നതെന്ന കാര്യം താരം വെളിപ്പെടുത്തിയിട്ടില്ല.

ടെലിവിഷന്‍ അവതാരകനും നടനുമായ കരണ്‍ സിങ്ങായിരിക്കുമോ ബിപാഷയുടെ വരന്‍ എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. കാരണം, മറ്റൊന്നുമല്ല ബിപാഷയും കരണ്‍ സിങ് ഗ്രോവറും തമ്മില്‍ പ്രണയമാണെന്ന വാര്‍ത്ത റേഡിയോ മാഗോ പോലെ പാട്ടായതാണ്.
ഗോസിപ്പുകള്‍ ആദ്യം അടിച്ചുവിട്ടെങ്കില്‍ അതു ശരിവെക്കുന്ന സംഭവങ്ങളും നടന്നിരുന്നു. ഇരുവരെയും ഒരുമിച്ച് പലയിടങ്ങളിലും കണ്ടിട്ടുമുണ്ട്. പുറത്തിറങ്ങാനിരിക്കുന്ന ഹേറ്റ് സ്റ്റോറി ത്രീയില്‍ ഇരുവരും ഒന്നിച്ചഭിനയിക്കുന്നുമുണ്ട്.


Click it and Unblock the Notifications