ദീപികയുടെ പിൻ കഴുത്തിലെ ആർകെ ടാറ്റു? ബോളിവുഡിൽ വീണ്ടും ടാറ്റു ചർച്ച ചൂട് പിടിക്കുന്നു...
രൺബീർ കപൂറുമായി പ്രണയത്തിലായിരിക്കുമ്പോഴാണ് താരം താരം ആദ്യമായി ശരീരത്ത് ടാറ്റു കുത്തുന്നത്.
ഇന്ത്യൻ ജനതയും ബി ടൗണും ഒരു പോലെ ഉറ്റു നോക്കിയ താര വിവാഹമായിരുന്നു ബോളിവുഡിലെ ഹോട്ടസ്റ്റ് താരങ്ങളായ രൺവീർ സിങ്ങിന്റേയും ദീപിക പദുകോണിന്റേയും. ആറു വർഷത്തെ പ്രണയത്തിനൊടുവിൽ 2018 നവംബർ 14, 15 ന് ഇറ്റലിയിലെ ലേക്ക് കോമോയിൽ വെച്ച് താരങ്ങൾ വിവാഹിതരായി. അചുത്ത ബന്ധുക്കളും വളരെ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് ഈ താര വിവാഹത്തിന് സാക്ഷിയായത്. രണ്ടു ദിവസത്തെ വിവാഹങ്ങൾക്ക് ശേഷമായിരുന്നു കല്യാണ ചിത്രങ്ങൾ പോലും പുറത്തു വിട്ടത്.
രണ്ടു ദിവസത്തെ റോയൽ വെഡിഹ്ങിനു ശേഷം ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തിയ താരങ്ങൾ ഇവരുടെ നിരവധി ചിത്രങ്ങളും വീഡിയോകളും പുറത്തു വിട്ടിരുന്നു. വിവാഹത്തിനു ശേഷമുളള കുടുംബ ചിത്രവും മെഹന്തി, സംഗീത് എന്നീ ചടങ്ങുകളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. താരങ്ങളുടെ ചിത്രങ്ങളോടൊപ്പം ദീപികയുടെ ടാറ്റവും ബി-ടൗണിൽ ചൂടുളള ചർച്ചയായിട്ടുണ്ട്. രൺബീർ കപൂറുമായി പ്രണയത്തിലായിരിക്കുമ്പോഴാണ് താരം താരം ആദ്യമായി ശരീരത്ത് ടാറ്റു കുത്തുന്നത്.

ആർകെ
പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രണയ ജോഡിയായിരുന്നു രൺബീർ കപൂറും ദീപിക പദുകോണും. ആദ്യ കാലങ്ങളിൽ ഇവരുടെ പ്രണയം ബോളിവുഡും ജനങ്ങളും ഒന്നടങ്കം ആഘോഷിച്ചതായിരുന്നു. എന്നാൽ ഇവരുടെ പ്രണയത്തിന്റെ ദൈർഘ്യം വളരെ കുറച്ചു കാലം മാത്രമായിരുന്നു. പ്രണയം പൂത്ത് തളിർത്തുന്ന നിന്ന സമയത്തായിരുന്നു ദീപിക ആർകെ എന്ന് ടാറ്റു പതിപ്പിച്ചത്. രൺബീർ കപൂർ എന്നായിരുന്നു അതിന്റെ അർഥം. ഇത് അന്ന് ബോളിവുഡിൽ ചൂടുളള ചർച്ച വിഷയമായിരുന്നു. കഴുത്തിന്റെ പിന്നിലായിരുന്നു താരം ടാറ്റു പതിപ്പിച്ചത്.

ടാറ്റു എവിടെ
രൺവീറുമായുളള വിവാഹ ശേഷവും ആ പഴയ ടാറ്റു വീണ്ടുഒരു ചർച്ച വിഷയമായിരിക്കുകയാണ്. വിവാഹത്തിന്റേയും റിസപ്ഷൻ ചിത്രങ്ങളും പുറത്തു വന്നതോടു കൂടിയാണ് ടാറ്റു വീണ്ടും രംഗപ്രവശനം ചെയ്തിരിക്കുന്നത്. വിവാഹ ചിത്രങ്ങളിലും മറ്റും പാപ്പരാസികൾ ആദ്യം തിരഞ്ഞത് ആർകെ എന്നുള്ള ആ ടാറ്റുവാണ്. എന്നാൽ ഇപ്പോൾ ആ ത് ദീപികയുടെ ശരീരത്തില്ല. ടാറ്റു പൂർണ്ണമായും മയ്ച്ചു കളഞ്ഞ നിലയിലാണ്. പുതിയ ജീവിതത്തിലേയ്ക്ക് കാലെടുത്തു വയ്ക്കുമ്പോൾ പഴയ ഓർമകളെല്ലാം താരം മായ്ച്ചു കളഞ്ഞിരിക്കുകയാണ്.

അതിരു കടക്കുന്നു
എന്നാൽ പാപ്പരാസികളുടെ ഈ കുത്തിപ്പൊക്കലിനെതിരെ ദീപികയുടെ ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. മുൻ കാമുകന്റെ ഓർമകൾ മായ്ച്ചു കളഞ്ഞിരിക്കുന്നു എന്ന രീതിയിൽ വാർത്തകളും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ഈ അവസരത്തിലാണ് വിമർശനവുമായി ദീപികയുടെ ആരാധകർ രംഗത്തെത്തുന്നത്. അതിരു കടക്കുന്നുവെന്നാണ് ഈ നടപടിയ്ക്കെതിരെ ദീപികയുടെ ആരാധകർ അരിശത്തോടെ പറയുന്നത്. എന്നാൽ ടാറ്റുവിനെ സംബന്ധിക്കുന്ന ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറവലായി കൊണ്ടിരിക്കുകയാണ്.

അമ്മ നൽകിയ സാരി
വിവാഹം ബന്ധുക്കളുടെ ഇടയിൽ മാത്രം ഒതുങ്ങി നിന്നുവെങ്കിൽ റിസ്പ്ഷൻ ഗംഭീരമാക്കിയിരിക്കുകയാണ് താരങ്ങൾ. വിവാഹ ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ താരങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി ബെംഗളൂരുവിൽ സൽക്കാരം നടത്തിയിരുന്നു. അമ്മ സമ്മാനിച്ച ഗോൾഡൻ കളറിലുളള കാഞ്ചിവരം സാരിയിൽ തലയിൽ മുല്ലപ്പൂ ചൂടി സിന്ദൂരം ധരിച്ച് സൗത്തിന്ത്യൻ സ്റ്റൈലിലായിരുന്നു ദീപിക എത്തിയത്. റിസപ്ഷനിലെ ഹൈലൈറ്റ് ദീപികയുടെ സാരി തന്നെയായിരുന്നു.

മനോഹര ചിത്രങ്ങൾ
ഒരു സൗത്തിന്ത്യൻ നവവധുവിനെയാണ് ദീപികയിൽ കണ്ടത്. ക്ലാസിക് ലുക്കിലായിരുന്നു ബോളിവുഡ് താര സുന്ദരി പ്രത്യക്ഷപ്പെട്ടത്. വസ്ത്രത്തിന് ചേർന്ന ആഭരണവും അതിനു ചേർന്ന് മേക്കോവറും ദീപികയെ കൂടുതൽ സുന്ദരിയാക്കിയിരുന്നു. തുടർന്ന് റിസപ്ഷനെടുത്ത നവദമ്പതിമാരുടെ ക്ലാസിക് ചിത്രങ്ങൾ ബി ടൗണിൽ ചർച്ച വിഷയമായിരുന്നു. ചിത്രങ്ങൾ ഏറെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു


Click it and Unblock the Notifications