രണ്ടാമത്തെ കുഞ്ഞിനെയും വാടക ഗർഭപാത്രം വഴി സ്വീകരിക്കുന്നോ; ഏക്ത കപൂറിന്റെ തീരുമാനം എന്തെന്ന് അടുത്ത വൃത്തങ്ങൾ
ഹിന്ദി ടെലിവിഷൻ രംഗത്തെ നെടും തൂണായായാണ് എക്ത കപൂർ അറിയപ്പെടുന്നത്. നിരവധി ഹിറ്റ് സീരിയലുകളും ഷോകളും സിനിമകളും പ്രേക്ഷകർക്ക് മുമ്പിലെത്തിച്ച ഏക്താ ടെലിവിഷൻ രംഗത്തിന് ഇന്നത്തെ ഗ്ലാമർ നൽകിയതിൽ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. നാഗിൻ ഉൾപ്പെടെയുള്ള സീരിയലുകൾ ഉണ്ടാക്കിയ തരംഗം ചെറുതല്ല. അത്യന്തം നാടകീയമായ ഷോകളും പരമ്പരകളുമാണ് ഏക്ത പ്രേക്ഷകർക്ക് മുമ്പിൽ എത്തിക്കാറ്.
ഇത് പലപ്പപോഴും വിമർശനങ്ങൾക്കും കാരണമാകാറുണ്ട്. ഏക്തയുടെ വെബ് സീരീസുകളിലെ ഇന്റിമേറ്റ് രംഗങ്ങളും പലപ്പോഴും ചർച്ചയായിട്ടുണ്ട്. കരിയറിലെ തിരക്കുകൾക്കിടയിലും തന്റെ വ്യക്തി ജീവിതത്തിലേക്ക് ഏക്ത ശ്രദ്ധ നൽകുന്നുണ്ട്. രവി എന്നാണ് ഏക്തയുടെ അഞ്ച് വയസുകാരനായ മകന്റെ പേര്. ഏക്ത വിവാഹിതയല്ല. പങ്കാളിയിൽ ജനിച്ച മകനുമല്ല രവി. വാടക ഗർഭധാരണം വഴിയാണ് ഇവർ കുഞ്ഞിനെ സ്വീകരിച്ചത്.

2019 ലാണ് രവിയുടെ ജനനം. ഏക്ത അവിവാഹിതയായി തുടരുന്നതിനെക്കുറിച്ച് പല ഗോസിപ്പുകളും സിനിമാ, സീരിയൽ ലോകത്ത് വന്നിട്ടുണ്ട്. എന്നാൽ ഏക്ത ഇതൊന്നും കാര്യമാക്കിയില്ല. കഴിഞ്ഞ ദിവസമാണ് ഇവരെക്കുറിച്ച് മറ്റൊരു വാർത്ത പുറത്ത് വന്നത്. ഏക്ത രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ തീരുമാനിച്ചെന്നും വാടക ഗർഭ ധാരണം വഴിയാണ് ഈ കുഞ്ഞിനെയും സ്വീകരിക്കുന്നത് എന്നാണ് പുറത്ത് വന്ന വിവരം. മകന് ഒരു സഹോദരനോ സഹോദരിയോ വേണമെന്ന് ഏക്ത ആഗ്രഹിക്കുന്നു.
സഹോദരൻ തുഷാർ കപൂറിന്റെ വലിയ സ്നേഹവും പിന്തുണയും ഏക്തയ്ക്ക് ലഭിച്ചിട്ടുണ്ട്. സഹോദരങ്ങളില്ലാത്ത ശൂന്യത മകന് തോന്നരുതെന്ന് ഏക്ത കപൂറിന് ആഗ്രഹമുണ്ടെന്ന് റിപ്പോർട്ടിൽ പറഞ്ഞു. ഇപ്പോഴിതാ ഏക്തയുടെ അടുത്ത വൃത്തങ്ങൾ ഈ റിപ്പോർട്ടിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. തെറ്റായ വാർത്തയാണിതെന്നും ഏക്ത രണ്ടാമതും അമ്മയാകാൻ തീരുമാനിച്ചിട്ടില്ലെന്നും ഇവർ പറയുന്നു. ക്ലിക്കിന് വേണ്ടി വ്യാജ പ്രചരണം നടത്തുന്നത് അംഗീകരിക്കാൻ പറ്റില്ലെന്നും ഈ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

ഏക്തയുടെ സഹോദരൻ തുഷാർ കപൂറും സറൊഗസി വഴിയാണ് അച്ഛനായത്. ഇദ്ദേഹം വിവാഹം ചെയ്തിട്ടില്ല. ലക്ഷ്യ കപൂർ എന്നാണ് തുഷാറിന്റെ മകന്റെ പേര്. 2016 ലാണ് ലക്ഷ്യ കപൂർ ജനിച്ചത്. അച്ഛനായതിനെക്കുറിച്ച് നേരത്തെ നടൻ തുറന്ന് സംസാരിച്ചിട്ടുണ്ട്. അച്ഛനെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങൾ തനിക്ക് ചെയ്യാൻ പറ്റുമോയെന്ന് മാതാപിതാക്കൾ ചിന്തിച്ചിരുന്നു. മകനെ തങ്ങൾ നോക്കേണ്ടി വന്നേക്കുമെന്നും അവർ കരുതി.
എന്നാൽ സംഭവിച്ചത് മറിച്ചാണ്. മകന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഞാനാണ്. പേരക്കുട്ടിയെ നോക്കാൻ അവസരം കിട്ടാത്തതിനെക്കുറിച്ച് മാതാപിതാക്കൾ തന്നോട് പറയാറുണ്ടെന്നും തുഷാർ കപൂർ വ്യക്തമാക്കി. ബോളിവുഡിലെ നിരവധി താരങ്ങൾ വാടക ഗർഭധാരണ വഴി കുഞ്ഞിനെ സ്വീകരിച്ചിട്ടുണ്ട്. പ്രിയങ്ക ചോപ്ര, ഷാരൂഖ് ഖാൻ, പ്രീതി സിന്റ, കരൺ ജോഹർ തുടങ്ങിയവരെല്ലാം ഈ മാർഗം സ്വീകരിച്ചവരാണ്.


Click it and Unblock the Notifications











