എല്ലാത്തിൽ നിന്നും മാറി നിന്ന് ഭർത്താവ്; ഇഷ ഡിയോളും ഭാരത് തക്താനിയും വേർപിരിഞ്ഞെന്ന് സൂചന

ചുരുക്കം ബോളിവുഡ് സിനിമകളിൽ മാത്രം അഭിനയിച്ച് പിന്നീട് കുടുംബ ജീവതത്തിലേക്ക് കടന്ന നടിയാണ് ഇഷ ഡിയോൾ. ഡ്രീം ​ഗേൾ ഹേമ മാലിനിയുടെ മകളായ ഇഷയ്ക്ക് അമ്മയെ പോലെ കരിയറിൽ തിളങ്ങാൻ സാധിച്ചില്ല. മകളെ ഹേമ മാലിനി പെട്ടെന്ന് തന്നെ വിവാഹം ചെയ്യിക്കുകയും ചെയ്തു. മക്കളുടെ വിവാഹം പെട്ടെന്ന് നടത്തണമെന്ന് ഇഷയുടെ പിതാവ് ധർമ്മേന്ദ്രയ്ക്ക് ആ​ഗ്രഹമുണ്ടായിരുന്നു. 2012 ലാണ് ഇഷ ഡിയോൾ ഭാരത് തക്താനിയെ വിവാഹം ചെയ്യുന്നത്. 2017 ൽ ഇരുവർക്കും ആദ്യത്തെ കുഞ്ഞ് പിറന്നു.

2019 ൽ രണ്ടാമത്തെ കുഞ്ഞും പിറന്നു. രാധ്യ തക്താനി എന്നാണ് മൂത്ത മകളുടെ പേര്. ഇളയ മകൾ മിരയ തക്താനിയും. കഴിഞ്ഞ ദിവസങ്ങളിലായി ഇഷ ഡിയോളിന്റെ കുടുംബ ജീവിതത്തെക്കുറിച്ച് ചില അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ഭർത്താവ് ഭാരത് തക്താനിയുമായി ഇഷ ഡിയോൾ വേർപിരിഞ്ഞെന്നാണ് സൂചന. ഏറെ നാളുകളായി ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ ഇഷ ഡിയോൾ പങ്കുവെക്കാറില്ല.

Esha Deol, Bharat Thakhtani

അമ്മ ഹേമ മാലിനിക്കും മക്കൾക്കുമൊപ്പമാണ് അടുത്തിടെ നടി ദീപാവലിയും ആഘോഷിച്ചത്. അന്നും ഭർത്താവിന്റെ അസാന്നിധ്യം ആരാധകർക്കിടയിൽ ചർച്ചയായി. കഴിഞ്ഞ വർഷം നവംബർ രണ്ടിനായിരുന്നു ഇഷയുടെ പിറന്നാൾ. അന്നും ഭർത്താവിനെ ഒപ്പം കണ്ടില്ല. അമ്മയ്ക്കും തന്റെ രണ്ട് പെൺമക്കൾക്കുമൊപ്പമാണ് ഇഷ പിറന്നാൾ ദിനം ആഘോഷിച്ചത്.

ഇതിന് ഒരു മാസം മുമ്പ് ഹേമ മാലിനിയുടെ 75ാം പിറന്നാൾ ദിനം ആഘോഷപൂർവം ന‌ടന്നു. ബോളിവുഡിലെ നിരവധി താരങ്ങൾ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു. അന്നും ഭാരത് തക്താനി എത്തിയില്ല. ദമ്പതികൾക്കിടയിൽ എന്തോ പ്രശ്നമുണ്ടെന്നും രണ്ട് പേരും അകന്നെന്നും ആരാധകർ സംശയിക്കുന്നു. അതേസമയം സോഷ്യൽ മീഡിയയിൽ ഇരുവരും ഫോളോ ചെയ്യുന്നുണ്ട്.

Esha Deol, Bharat Thakhtani

ഇഷ ഡിയോൾ വിവാഹമോചനം നേടിയെന്ന വാർത്തയോട് പല തരത്തിലാണ് സോഷ്യൽ മീഡിയ പ്രതികരിക്കുന്നത്. അമ്മ ഹേമ മാലിനിയുടെ പേരും ഇതിലേക്ക് ചിലർ വലിച്ചിഴച്ചു. ധർമ്മേന്ദ്രയുടെ ആദ്യ ഭാര്യയുടെ കുടുംബ ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾക്ക് തിരിച്ചയാണ് ഇന്ന് നടിയുടെ കുടുംബം നേരിടുന്നതെന്നാണ് ചിലരുടെ വാദം.

എന്നാൽ ബാലിശമായ ഇത്തരം ആക്ഷേപങ്ങളെ ഹേമ മാലിനിയുടെ ആരാധകർ എതിർക്കുന്നു. ബോളിവുഡിലെ ​ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാവാതെ കരിയറിലും ജീവിതത്തിലും നല്ല രീതിയിൽ മുന്നോട്ട് പോകാൻ ഇഷ ഡിയോളിനും സഹോദരി അഹാന ഡിയോളിനും സാധിച്ചിട്ടുണ്ട്.

എന്നാൽ ഹേമ മാലിനിയുടെ സാഹചര്യം അങ്ങനെയായിരുന്നില്ല. ധർമ്മേന്ദ്രയുമായുള്ള പ്രണയ വിവാഹം വലിയ തോതിൽ ചർച്ചയായതാണ്. ധർമ്മേന്ദ്രയുട രണ്ടാം ഭാര്യയായാണ് ഹേമ മാലിനി വിവാഹ ജീവിതത്തിലേക്ക് കടന്നത്. പ്രകാശ് കൗർ ആണ് നടന്റെ ആദ്യ ഭാര്യ. മക്കളായ ഇഷ ഡിയോളിനും അഹാനയ്ക്കുമൊപ്പം മറ്റൊരു വീട്ടിലാണ് ഹേമ മാലിനി കഴിയുന്നത്.

ധർമ്മേന്ദ്രയുടെ രണ്ടാം വിവാഹത്തിൽ ആദ്യ ഭാര്യ പ്രകാശ് കൗറിന് എതിർപ്പുണ്ടായിരുന്നു. എന്നാൽ വിവാഹബന്ധം ഒഴിയാൻ ഇവർ തയ്യാറായില്ല. ഇതോടെയാണ് ധർമ്മേന്ദ്രയുടെ രണ്ടാം ഭാര്യയാകാൻ ഹേമ മാലിനി തയ്യാറായത്. സണ്ണി ഡിയോൾ, ബോബി ഡിയോൾ, വിജേത ഡിയോൾ, അജീത ഡിയോൾ എന്നീ നാല് മക്കൾ ആദ്യ വിവാഹബന്ധത്തിൽ ധർമ്മേന്ദ്രയ്ക്കുണ്ട്. രണ്ട് കുടുംബങ്ങളും തമ്മിൽ അസ്വാരസ്യങ്ങളൊന്നുമില്ല.

More from Filmibeat

Read more about: esha deol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X