അന്ധവിശ്വാസം കടുത്തു, സെറ്റിലെ പെരുമാറ്റം; ജോത്സ്യൻമാർ പറയുന്നതിനപ്പുറമില്ല; ​ഗോവിന്ദയുടെ കരിയർ തകർന്നതിങ്ങനെ

നടൻ ​ഗോവിന്ദയ്ക്ക് അബദ്ധത്തിൽ വെടിയേറ്റ വാർത്ത നിമിഷ നേരം കൊണ്ടാണ് ബോളിവുഡ‍ിൽ പ്രചരിച്ചത്. കാലിൽ ബുള്ളറ്റ് തറച്ച ​ഗോവിന്ദയെ ഉടനെ ആശുപത്രിയിലെത്തിച്ചു. ബുള്ളറ്റ് പുറത്തെടുത്തെന്നും കുഴപ്പമാെന്നുമില്ലെന്നും പിന്നാലെ നടൻ ശബ്ദ സന്ദേശത്തിലൂടെ അറിയിച്ചു. റിപ്പോർട്ടുകൾ പ്രകാരം ലൈസൻസുള്ള തന്റെ തോക്ക് വൃത്തിയാക്കുകയായിരുന്നു നടൻ. കഴിഞ്ഞ കുറച്ച് കാലമായി ലൈം ലൈറ്റിൽ ​ഗോവിന്ദയെ അധികം കണ്ടിരുന്നില്ല.

ഇപ്പോൾ വീണ്ടും നടൻ വാർത്തകളിൽ നിറയുന്നു. എൺപതുകളിൽ ബോളിവുഡിൽ വൻതാരമൂല്യമുള്ള നായക നടനായിരുന്നു ​ഗോവിന്ദ. ജനപ്രിയ സിനിമകളിലൂടെ ​ഗോവിന്ദ കരിയറിൽ മുന്നേറി. എന്നാൽ രണ്ടായിരത്തിന്റെ തുടക്കത്തോടെ ​ഗോവിന്ദയുടെ താരമൂല്യം കുത്തനെ ഇടിഞ്ഞു. ​മറ്റ് താരങ്ങൾ ​ഗോവിന്ദയെ മറി കടന്ന് മുന്നോട്ട് പോയി. ​ഗോവിന്ദയുടെ കരിയറിലെ വീഴ്ച അക്കാലത്ത് ബോളിവുഡിൽ ചർച്ചയായതാണ്.

Govinda

ഇതേക്കുറിച്ച് സഹപ്രവർത്തകർക്ക് പല അഭിപ്രായങ്ങളുണ്ട്. അമിതമായ വിശ്വാസവും അന്ധവിശ്വാസവും ​ഗോവിന്ദയുടെ കരിയറിൽ വിനയായിട്ടുണ്ട്. നടനെ അടുത്തറിഞ്ഞ പ്രമുഖ ഫിലിം അനലിസ്റ്റ് കോമൽ നഹ്ത ഒരിക്കൽ ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയുണ്ടായി. വളരെയധികം കഴിവുള്ള നടനാണ് ​ഗോവിന്ദ. എന്നാൽ അന്ധവിശ്വാസം നടനെ വീഴ്ചയിലേക്ക് നയിച്ചു. ജോത്സ്യത്തിൽ ​ഗോവിന്ദ വല്ലാതെ വിശ്വസിച്ചു.

എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് തീരുമാനിക്കുന്നത് ജോത്സ്യൻമാർ പറയുന്നതനുസരിച്ചായിരുന്നു. ഇവർ പറയുന്നത് അക്ഷരംപ്രതി ​ഗോവിന്ദ അനുസരിക്കുമായിരുന്നെന്ന് കോമൽ നഹ്ത തുറന്ന് പറഞ്ഞു. താൻ കേട്ടറിഞ്ഞ ഒരു കാര്യവും ഇദ്ദേഹം അന്ന് പങ്കുവെച്ചു. ഒരു പേന നിങ്ങൾക്ക് നാശം കൊണ്ട് വരുമെന്ന് ജോത്സ്യൻ ​ഗോവിന്ദയോട് പറഞ്ഞു.

Govinda

ഒരു ​ഗെയിം ഷോയുടെ അവതാരകനായിരുന്നു എന്ന് ​ഗോവിന്ദ. ജോത്സ്യന്റെ വാക്ക് കേട്ട് ഷോ ഷൂട്ട് ചെയ്യുന്ന സെറ്റിലേക്ക് പേന കൊണ്ട് വരുന്നത് ​ഗോവിന്ദ വിലക്കി. പേന എന്നത് കൊണ്ട് ജോത്സ്യൻ ഉദ്ദേശിച്ചത് ജേർണലിസ്റ്റിനെ ആയിരിക്കാം. എന്നാൽ ​ഗോവിന്ദ അദ്ദേഹം പറഞ്ഞത് അക്ഷരാർത്ഥത്തിൽ എടുത്തു.

സെറ്റിലേത്തുന്ന ഷോയുടെ പ്രേക്ഷകർ ഉൾപ്പെടെ പേന പുറത്ത് വെക്കണമെന്ന് ​ഗോവിന്ദ നിർദ്ദേശം നൽകിയെന്നും കോമൽ നെഹ്ത പറഞ്ഞു. നിർമാതാവ് പഹ്ലാജ് നിഹാലനിയും ഇതേക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടുണ്ട്. ​ഗോവിന്ദ പതിയെ അന്ധവിശ്വാസിയായി മാറി. സെറ്റിലെ അലങ്കാര വിളക്ക് താഴെ വീഴും, എല്ലാവരും മാറി നിൽക്കെന്ന് പറയും. തന്റെ അന്ധവിശ്വാസം അനുസരിച്ച് വസ്ത്രം മാറാൻ ആളുകളെ ​ഗോവിന്ദ ഉപദേശിക്കും.

ചില കാര്യങ്ങൾ ചെയ്യില്ല. ഇതിനൊപ്പം അലസതയും പെട്ടെന്ന് വഞ്ചിക്കാൻ പറ്റുന്ന സ്വഭാവവും കൂടി ചേർന്നതോടെ ​ഗോവിന്ദയ്ക്ക് കരിയറിൽ വീഴ്ച സംഭവിച്ചെന്ന് നിർമാതാവ് തുറന്ന് പറഞ്ഞു. സിനിമാ രം​ഗത്ത് ​ഗോവിന്ദയിന്ന് സജീവമല്ല. 2019 ലാണ് ന‍ടന്റെ അവസാന സിനിമ പുറത്തിറങ്ങിയത്. അറുപതുകാരനായ നടനെ വീണ്ടും ബി​​ഗ് സ്ക്രീനിൽ കാണാൻ ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്. സുനിത അഹുജയാണ് ​ഗോവിന്ദയുടെ ഭാര്യ. യഷ്വർദൻ അഹുജ, ടിന അഹുജ എന്നിവരാണ് മക്കൾ.

More from Filmibeat

Read more about: govinda
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X