ജാൻവിയിൽ കൊഴുപ്പ് വലിച്ചെടുക്കുന്ന സർജറിയുടെ പാടുകൾ?; വണ്ണം കുറയ്ക്കാൻ ശ്രീദേവി ചെയ്തത് ഇതിലും കഠിനം
ബോളിവുഡിൽ ഇന്ന് യുവ നായികമാരിൽ ശ്രദ്ധേയയാണ് ജാൻവി കപൂർ. നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും ജാൻവി ആഗ്രഹിക്കുന്ന തലത്തിലേക്ക് ഇതുവരെയും കരിയർ വളർന്നിട്ടില്ല. താര പുത്രിയായ ജാൻവിക്ക് അവസരങ്ങൾക്ക് കുറവില്ലെങ്കിലും സിനിമകളൊന്നും കാര്യമായി ശ്രദ്ധിക്കപ്പെടുന്നില്ല. അതേസമയം ലൈം ലൈറ്റിൽ നിറ സാന്നിധ്യമായി ജാൻവിയുണ്ട്. ആരാധകരോടൊപ്പം തന്നെ ഹേറ്റേഴ്സും ജാൻവിക്കുണ്ട്. നിർമാതാവ് ബോണി കപൂറിന്റെയും അന്തരിച്ച നടി ശ്രീദേവിയുടെയും മകളാണ് ജാൻവി കപൂർ. ഈ പ്രിവിലേജുകളാണ് ജാൻവിയെ ഇന്നും കരിയറിൽ നിലനിർത്തുന്നതെന്ന് വിമർശകർ വാദിക്കുന്നു.
സോഷ്യൽ മീഡിയയിൽ ജാൻവിക്ക് സൈബർ ആക്രമണങ്ങൾ വരുന്നതിൽ മറ്റൊരു പ്രധാന ഘടകം നടിയുടെ കോസ്മെറ്റിക് സർജറികളാണ്. നിരവധി കോസ്മെറ്റിക് സർജറികൾ ജാൻവി ചെയ്തിട്ടുണ്ടെന്നാണ് ആക്ഷേപം. ഇതേക്കുറിച്ച് ജാൻവി ഇതുവരെ തുറന്ന് സംസാരിച്ചിട്ടില്ല. ജാൻവിയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ഫോട്ടോ ഷൂട്ടിനിടയിലെ ചില സ്ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ജാൻവിയുടെ കൈയിലെ പാടാണ് ചർച്ചാ വിഷയം. ചുവന്ന പാടാണ് നടിയുടെ ശരീരത്തിൽ കാണുന്നത്.

ശരീരത്തിലെ കൊഴുപ്പ് വലിച്ചെടുക്കുന്ന ലിപൊസക്ഷൻ എന്ന സർജറിയുടെ പാടാണിതെന്ന് ചിലർ കമന്റ് ചെയ്തു. കെെയുടെ ഭാഗത്തെ കാെഴുപ്പ് കളയാൻ വേണ്ടിയാണ് ജാൻവി കപൂർ ലിപൊസക്ഷൻ ചെയ്തതെന്ന് ഇവർ വാദിക്കുന്നു. ജാൻവിയുടെ ശരീരത്തിന്റെ വണ്ണവും കൈയുടെ വണ്ണവും തമ്മിൽ ചേരുന്നില്ല. സർജറിയിലൂടെയാണ് ജാൻവി ഈ ആകാര വടിവ് സ്വന്തമാക്കിയതെന്ന് വിമർശകർ വാദിക്കുന്നു. അടുത്തിടെ ആകാര വടിവ് തോന്നാൻ വേണ്ടി ഒരു ഫോട്ടോ ജാൻവി എഡിറ്റ് ചെയ്തപ്പോൾ പറ്റിയ അബദ്ധം സോഷ്യൽ മീഡിയ ചൂണ്ടിക്കാണിച്ചിരുന്നു.
വണ്ണം കുറച്ച് തോന്നാൻ എഡിറ്റ് ചെയ്യവെ അബദ്ധവശാൽ ജാൻവിക്ക് പിറകിലുള്ള മേശയും എഡിറ്റ് ചെയ്യപ്പെട്ടു. മേശയുടെ കാൽ വളഞ്ഞിരിക്കുന്നത് ഫോട്ടോയിൽ കാണാമായിരുന്നു. ജാൻവിയുടെ പഴയ ഫോട്ടോകളും ഇന്നത്തെ മുഖവും തമ്മിലുള്ള വ്യത്യാസം ഏവരെയും അമ്പരപ്പിക്കും. അതേസമയം നടിയെക്കുറിച്ച് ഇത്തരത്തിലുള്ള വാർത്തകൾ വരുന്നത് ആരാധകരെ ആശങ്കപ്പെടുത്തുന്നുണ്ട്. ജാൻവിയെ പോലെ സൗന്ദര്യത്തിന്റെ കാര്യത്തിൽ വലിയ ശ്രദ്ധ കൊടുത്ത നടിയാണ് ശ്രീദേവിയും, ശരീര ഭാരം കൂടാതിരിക്കാൻ കഠിനമായ ഡയറ്റിലായിരുന്നു ശ്രീദേവി.

വണ്ണം വെക്കാതിരിക്കാൻ ഉപ്പ് പാടേ ഒഴിവാക്കിയത് ശ്രീദേവിയുടെ ആരോഗ്യത്തെ ബാധിച്ചെന്ന് അടുത്തിടെ ഭർത്താവ് ബോണി കപൂർ തുറന്ന് പറയുകയുണ്ടായി. ഇത് കാരണം നടി തലകറങ്ങി വീഴുമായിരുന്നു. മരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളിലും ശ്രീദേവി ഈ ഡയറ്റിലായിരുന്നെന്ന് ബോണി കപൂർ തുറന്ന് പറഞ്ഞു. ബാത്ത് ടബ്ബിൽ തലകറങ്ങി വീണ് മുങ്ങി മരിക്കുകയായിരുന്നു ശ്രീദേവി. ഒന്നിലേറെ പ്ലാസ്റ്റിക് സർജറികളും ശ്രീദേവി ചെയ്തിട്ടുണ്ട്.
മരണ സമയത്ത് ഇതേക്കുറിച്ചുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. സൗന്ദര്യത്തിന് വലിയ പ്രാധാന്യം കൊടുത്ത ശ്രീദേവിയെ അവസാന നാൾ വരെയും അതീവ സുന്ദരിയായാണ് ആരാധകർ കണ്ടത്. പക്ഷെ അതിന് വേണ്ടി താരമെടുത്ത പ്രയത്നം ചെറുതല്ല. 2018 ലാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ഹോട്ടൽമുറിയിലെ ബാത്ത് ടബ്ബിൽ മുങ്ങി മരിക്കുകയായിരുന്നു.


Click it and Unblock the Notifications