ഭർത്താവിന്റെ സ്വഭാവത്തിൽ മാറ്റം, സംശയം തീർക്കാൻ ജയ ബച്ചൻ സെറ്റിലെത്തി, കാഴ്ച കണ്ട് ഞെട്ടി; മുഖത്തടിച്ചു?
മക്കളെ നോക്കി ജയ കുടുംബ ജീവിതം നയിക്കുന്നു. ഇതിനിടെ രേഖയെക്കുറിച്ചുള്ള ചില വിവരങ്ങൾ ജയ ബച്ചൻ അറിഞ്ഞു. വീട്ടിൽ സിനിമാക്കാര്യങ്ങൾ സംസാരിക്കില്ലെന്ന് അവർ നേരത്തെ തന്നെ തീരുമാനിച്ചതാണ്. ഒരാളെ പ്രണയിച്ച് വിവാഹം ചെയ്യുന്നു. അതിന് ശേഷം മറ്റാെരു സ്ത്രീയോട് ആകർഷണം തോന്നുന്നു. അവർ ഒരുമിക്കുന്നു. എല്ലാവരും ആദ്യ ഭാര്യയെ വില്ലത്തിയായി കാണുന്നു. അല്ലെങ്കിൽ രണ്ടാമത്തെ ഭാര്യയെ വില്ലത്തിയായി കാണുന്നു. തെറ്റ് ചെയ്ത പുരുഷനെ ആരും ചോദ്യം ചെയ്യുന്നില്ല. കുറച്ച് നാളായി ഭർത്താവിലുള്ള മാറ്റം ജയ ബച്ചൻ മനസിലാക്കി. ഒരു ഭാര്യക്ക് അത് എളുപ്പം മനസിലാകും. അമിതാഭ് വലിയ സന്തോഷത്തിലാണ്. എന്നാൽ തന്നോടുള്ള സ്നേഹം കുറഞ്ഞിരിക്കുന്നു. ഇതെല്ലാം ജയ ബച്ചൻ നിരീക്ഷിച്ചു.
ജയ ബച്ചനുമായി സൗഹൃദമുള്ള സഹപ്രവർത്തകർ വീട്ടിൽ വരുമ്പോൾ കുറേശ്ശെയായി ഇക്കാര്യങ്ങൾ പറഞ്ഞ് കൊടുത്തു. രേഖയുടെ കാര്യം അറിഞ്ഞ് ജയ ബച്ചന് ഷോക്കായി. അങ്ങനെയൊന്നും സംഭവിക്കില്ല, ഇങ്ങനെയാെന്നും സംസാരിക്കരുത് എന്നെല്ലാം ജയ ബച്ചൻ അവരോട് പറഞ്ഞു. എന്നാൽ വിശ്വസിക്കാൻ പറ്റിയ ഇടങ്ങളിൽ നിന്നും തുടരെ ഈ വിവരം ലഭിച്ച് കൊണ്ടിരുന്നു. ഷൂട്ടിംഗ് സ്ഥലത്ത് പോയി കേൾക്കുന്നത് സത്യമാണോ അല്ലയോ എന്നറിയാം എന്ന് ജയ തീരുമാനിച്ചു.

ഒരു ദിവസം വെെകുന്നേരം ജയ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോയി. അവിടെ ജയ കണ്ട അമിതാഭ് മറ്റൊരാളായിരുന്നു. രേഖയോട് എത്രമാത്രം തമാശ പറഞ്ഞ് ചിരിക്കുന്നു, കെട്ടിപ്പിടിക്കുന്ന സീനിൽ എന്തെല്ലാം ചെയ്യുന്നു എന്നെല്ലാം കണ്ട് അവർ ഷോക്കായി. നേരെ പോയി രേഖയുടെ മുഖത്തടിച്ചു. ഒരു നിമിഷം പോലെ അവിടെ നിൽക്കാതെ ജയ കാറിൽ വീട്ടിലേക്ക് വന്നു. അന്ന് രാത്രി അമിതാഭ് വീട്ടിലേക്ക് പോയില്ല. നാലഞ്ച് ദിവസം വീട്ടിൽ പോയില്ല. ഇത് ജയ ബച്ചനെ വിഷമിപ്പിച്ചു. പിന്നീട് അമിതാഭ് വീട്ടിലേക്ക് വന്നെങ്കിലും രേഖയുമായുള്ള റിലേഷൻ തുടർന്ന് കൊണ്ടിരുന്നു.
രാത്രി 12 മണിക്ക് രേഖയുടെ വീട്ടിലേക്ക് പോയി രാവിലെ വീട്ടിലേക്ക് തിരിച്ച് വരുമെന്നൊക്കെ ഞാൻ കേട്ടിട്ടുണ്ട്. ഇങ്ങനെയിരിക്കെ കൂലി എന്ന സിനിമയുടെ ഷൂട്ടിനിടെ അമിതാഭിന് ഗുരുതരമായി പരിക്കേറ്റു. അന്ന് ജയയാണ് അമിതാഭിനെ ഉറക്കമില്ലാതെ പരിചരിച്ചത്. ഇത് അമിതാഭിൽ തിരിച്ചറിവുണ്ടാക്കി. രേഖയുമായുള്ള ബന്ധം അമിതാഭ് ബച്ചൻ അവസാനിപ്പിച്ചു. ആ ദേഷ്യത്തിൽ രേഖ വിവാഹം ചെയ്തു. എന്നാൽ ആ ബന്ധങ്ങൾ നിലനിന്നില്ല. രേഖയുടെ മനസിൽ നിന്നും അമിതാഭിനെ മറക്കാൻ കഴിഞ്ഞില്ല. അത്രയധികം ആത്മബന്ധം അവർ തമ്മിലുണ്ടായിരുന്നെന്നും കുട്ടി പത്മിനി പറഞ്ഞു.


Click it and Unblock the Notifications
