'ഐശ്വര്യയുടെ അമ്മയെ അപമാനിച്ചു'; ജയ ബച്ചനെതിരെ സോഷ്യൽ മീഡിയ; വാസ്തവത്തിൽ സംഭവിച്ചത്
അമിതാഭ് ബച്ചനും കുടുംബവും എന്നും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. താരമൂല്യമുള്ള ഒന്നിലേറെ ഒരു കുടുംബത്തിനുള്ളിൽ തന്നെയിള്ളയതിനാൽ ഇവരെക്കുറിച്ചുള്ള വിശേഷങ്ങൾക്കും വലിയ ജനശ്രദ്ധ നേടാറുണ്ട്. തങ്ങളെ ഉറ്റു നോക്കുന്ന ജനലക്ഷങ്ങളുണ്ടെന്ന വ്യക്തമായ ബോധം അമിതാഭ് ബച്ചനുണ്ട്. മകൻ അഭിഷേക് ബച്ചനും മരുമകൾ ഐശ്വര്യ റായും ഇത് മനസ്സിലാക്കുന്നു. അതിനാൽ തന്നെ പൊതുവിടങ്ങളിൽ സംസാരിക്കുമ്പോൾ ഇവർ വളരെയധികം ജാഗ്രത പുലർത്താറുണ്ട്.
അനാവശ്യ പ്രസ്താവനകളോ പ്രശ്നങ്ങളോ ഇവരിൽ നിന്നും ഉണ്ടാവാറുമില്ല. എന്നാൽ ഇതിന്റെ നേർവിപരീതമാണ് ജയ ബച്ചന്റെ കാര്യം. ചെറിയ കാര്യങ്ങളിൽ പ്രശ്നമുണ്ടാക്കി നിരന്തരം വാർത്തകളിൽ നിറയുന്ന വ്യക്തിയാണ് ജയ ബച്ചൻ. പാപ്പരാസി മാധ്യമങ്ങളോടുള്ള പെരുമാറ്റം, പൊതുസ്ഥലത്ത് വെച്ചുള്ള ദേഷ്യപ്പെടൽ, പിന്തിരിപ്പൻ പ്രസ്താവനകൾ തുടങ്ങിയവ ജയ ബച്ചന്റെ ഭാഗത്ത് നിന്നുണ്ടാവാറുണ്ട്. ഇത്തരം കാരണങ്ങളാൽ മോശം പ്രതിച്ഛയായാണ് മാധ്യമങ്ങളിൽ ജയ ബച്ചനുള്ളത്.

അതേസമയം ജയ ബച്ചനെ പിന്തുണയ്ക്കുന്നവരും ഉണ്ട്. തന്റെ സ്വകാര്യതയിലേക്കുള്ള പാപ്പരാസികളുടെ കടന്ന് കയറ്റത്തെയാണ് ജയ ബച്ചൻ എതിർക്കുന്നത്. അതിലെന്താണ് തെറ്റെന്ന് ഇവർ ചോദിക്കുന്നു. ഒളിമറകളില്ലാതെ കാര്യങ്ങൾ വ്യക്തമായി സംസാരിക്കുന്ന ജയ ബച്ചന്റെ രീതി തങ്ങൾക്കിഷ്ടമാണെന്നും ഇവർ പറയുന്നു. ബി ടൗൺ മാധ്യമങ്ങളിൽ തെറ്റായ പ്രതിച്ഛായ വന്നതൊന്നും ജയ ബച്ചൻ കാര്യമാക്കാറില്ല.
കുറച്ച് വർഷങ്ങൾക്ക് മുമ്പുള്ള ജയ ബച്ചന്റെ പൊതുവേദിയിൽ നിന്നുള്ള വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. 2014 ൽ രജിനികാന്ത് ചിത്രം കൊച്ചടൈയാനിന്റെ ട്രെയ്ലർ ലോഞ്ചിനെത്തിയതായിരുന്നു ജയ. ഒപ്പം അമിതാഭ് ബച്ചനും ഐശ്വര്യ റായും ഐശ്വര്യയുടെ അമ്മ വൃന്ദ റായിയും ഉണ്ടായിരുന്നു. ക്യാമറകൾക്ക് മുമ്പിൽ പോസ് ചെയ്യവെ ഐശ്വര്യയുടെ അമ്മയുടെ കൈ ജയ ബച്ചൻ തട്ടി മാറ്റുന്നതായാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്. കുറച്ച് സെക്കന്റുകൾ മാത്രമുള്ള വീഡിയോയാണ് വൈറലാവുന്നത്.

പിന്നാലെ നിരവധി പേർ ജയ ബച്ചനെ വിമർശിച്ചു. ഐശ്വര്യയുടെ അമ്മയെ ജയ ബച്ചൻ അപമാനിച്ചു. മോശമായിപ്പോയി എന്നൊക്കെയാണ് കമന്റുകൾ. എന്നാൽ പിന്നീടാണ് വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാണിക്കപ്പെടുന്നത്. നീണ്ട വീഡിയോയിൽ നിന്ന് കട്ട് ചെയ്തെടുത്ത് ഭാഗമാണ് പ്രചരിക്കുന്നത്. കൈ തട്ടുന്നത് പോലെ തോന്നിക്കാൻ ഇടയിലൊരു ഭാഗം കൂടി നീക്കം ചെയ്തിട്ടുണ്ട്.
ജയ ബച്ചനെ മനപ്പൂർവം അപകീർത്തി പെടുത്താൻ വേണ്ടിയുള്ള ശ്രമമാണിതെന്നും സോഷ്യൽ മീഡിയ പറയുന്നു. ഐശ്വര്യയുടെയും കുടുംബവും അഭിഷേകിന്റെ കുടുംബവും നല്ല രീതിയിൽ ഒരുമിച്ച് മുന്നോട്ട് പോവുകയാണ്. ഇതിലേക്ക് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കേണ്ടതില്ലെന്നും ആരാധകർ അഭിപ്രായപ്പെട്ടു.
നീണ്ട പതിനാറ് വർഷമായി സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് ഐശ്വര്യയും ഭർത്താവ് അഭിഷേക് ബച്ചനും. ആരാധ്യ എന്ന മകളും ഇരുവർക്കുമുണ്ട്. 2007 ഏപ്രിൽ മാസത്തിലാണ് ഐശ്വര്യയും അഭിഷേക് ബച്ചനും വിവാഹം കഴിച്ചത്. ഇരുവരും വിവാഹത്തിന് മുന്നേ ഒരുപിടി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. അഭിഷേക് തന്റെ നല്ല സുഹൃത്ത് കൂടിയാണെന്നാണ് ഐശ്വര്യ മുമ്പ് പറഞ്ഞത്.
വിവാഹത്തിന് ശേഷം രാവണൻ എന്ന സിനിമയിൽ അഭിഷേകും ഐശ്വര്യയും ഒരുമിച്ചഭിനയിച്ചു. നാല് വർഷത്തെ ഇടവേള അവസാനിപ്പിച്ച് ഇടവേള അവസാനിപ്പിച്ച് പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെ വൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് ഐശ്വര്യ റായ്. സിനിമയും ഐശ്വര്യ ചെയ്ത നന്ദിനി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. അന്നും ഇന്നും ആരാധകർക്ക് പ്രിയങ്കരിയാണ് ഐശ്വര്യ റായ്.


Click it and Unblock the Notifications











