India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഭാര്യയോടും കാമുകിയോടും പറയുന്നത് ഒരേ കഥകൾ'; മുൻ കാമുകൻ ഹൃത്വിക്ക് റോഷനെതിരെ വീണ്ടും കങ്കണ റണൗട്ട്

  |

  ബോളിവുഡിലെ വിവാദ നായികയാണ് കങ്കണ റണൗട്ട്. ആരോടും എന്തും ഭയമില്ലാതെ പറയാനും അഭിപ്രായങ്ങൾ പറയാനും കങ്കണ മടി കാണിക്കാറില്ല. ഇഷ്ടാനിഷ്ടങ്ങൾ തുറന്ന് പറയുന്നതിന്റെ പേരിൽ പലർക്കും കങ്കണയോട് വെറുപ്പും വൈരാ​ഗ്യവും ഉണ്ടായിട്ടുമുണ്ട്. താനും നടൻ ഹൃത്വിക് റോഷനും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് നടി കങ്കണ റണൗട്ട് തന്നെയാണ് മുമ്പ് വെളിപ്പെടുത്തിയത്. അത് വലിയ വിവാദമായി മാറുകയും ചെയ്തിരുന്നു. പിന്നാലെ കങ്കണയ്ക്കെതിരെ ഹൃത്വിക് രംഗത്ത് എത്തുകയും ചെയ്തു. മാനഷ്ടത്തിന് ഹൃത്വിക് കങ്കണയ്ക്കെതിരെ കേസ് കൊടുത്തു.

  'അപർ‌ണ മൾബറി നല്ലൊരു മത്സരാർഥിയല്ല, മലയാളം പറയുന്ന വിദേശി എന്നതിനപ്പുറം ഒന്നുമില്ല'; വൈറലായി കുറിപ്പ്

  ഇപ്പോൾ ലോക്ക് അപ്പ് എന്ന പരിപാടിയിൽ കങ്കണ വീണ്ടും പേര് പറയാതെ തന്റെ മുൻ കാമുകൻ‍ ഹൃത്വിക്കിനെ കുറ്റപ്പെടുത്തിയിരിക്കുകയാണ്. ഏക്ത കപൂറാണ് കങ്കണ അവതാരികയായ ലോക്ക് അപ്പ് നിർമിച്ചിരിക്കുന്നത്. ലോക്ക് അപ്പ് ആരംഭിച്ച ശേഷം തന്നോട് ബോളിവുഡ് മാഫിയയ്ക്ക് അസൂയ ഇരട്ടിയായിയെന്നും തന്നെ മോശക്കാരിയാക്കാൻ പലതും ചെയ്തുകൊണ്ടിരിക്കുകയാണെന്നും താൻ അത് കണ്ടെന്ന് നടിക്കുന്നേയില്ലെന്നും മറ്റുള്ളവർക്ക് വേണ്ടി സംസാരിക്കാൻ സാധിക്കുമെങ്കിൽ സ്വന്തം കാര്യം നോക്കാൻ അറിയാമെന്നും കങ്കണ അടുത്തിടെ പറഞ്ഞിരുന്നു.

  'അപരിചിതരോട് സംസാരിക്കാറില്ല, ഹോട്ടലിൽ താമസിച്ചാലും എല്ലാ കാര്യങ്ങളും ഐശ്വര്യ ചെയ്യും'; അഭിഷേക് ബച്ചൻ

  വിവാഹിതരായ പുരുഷന്മാരെ കുറിച്ച് സംസാരിക്കവെയാണ് മുൻ കാമുകൻ ഹൃത്വിക്ക് റോഷന്റെ സ്വഭാവം എത്രത്തോളം മോശമായിരുന്നുവെന്ന് കങ്കണ വെളിപ്പെടുത്തിയത്. ഷോയിലെ മത്സരാർത്ഥികളിലൊരാളായ മുനവർ ഫാറൂഖി വിവാഹിതനാണെന്നും ഒരു മകനുണ്ടെന്നും വെളിപ്പെടുത്തിയപ്പോഴാണ് കങ്കണ റണൗട്ട് തന്റെ മുൻ കാമുകന്റെ സ്വഭാവത്ത കുറിച്ച് പറഞ്ഞത്. 'എല്ലാ പെൺകുട്ടികളും വിവാഹിതരായ പുരുഷന്മാരുടെ മനോഹാരിതയിൽ വീഴുന്നു. വ്യക്തിപരമായ അനുഭവത്തിൽ നിന്നാണ് ഞാൻ സംസാരിക്കുന്നത്. വിവാഹിതരായ പുരുഷന്മാർ എല്ലാം അറിയാവുന്നവരെപ്പോലെ വളരെ അധികം മനസിലാക്കി പെരുമാറും. അവർക്ക് ഉത്തരവാദിത്തമുള്ളതായി തോന്നും. അവർക്ക് ചുറ്റും യുവതികളെ ആകർഷിക്കുന്ന പ്രഭാവലയമുണ്ട്.'

  'അത്തരം പുരുഷന്മാർ പിന്നീട് കുടുക്കിൽ‍പ്പെട്ടതിന്റെ കഥകളുണ്ട്. അത്തരക്കാർ ഭാര്യയോടും കാമുകിയോടും സമാനമായ കഥകൾ ആണ് പറയുക. വിവാഹിതരായ പുരുഷന്മാർ പറയുന്ന കഥകൾ കേട്ട് കാമുകിമാർക്ക് അദ്ദേഹത്തെ രക്ഷിക്കണമെന്ന് തോന്നും. ഞാൻ മാത്രമെ അദ്ദേഹത്തിനുള്ളൂവെന്ന തോന്നലുണ്ടാകും. പക്ഷേ അയാളുടെ ഭാര്യയുടെ കഥ കേട്ടാൽ നിങ്ങൾ യഥാർഥത്തിൽ ഞെട്ടും. എന്റെ ജീവിത്തതിൽ അത്തരത്തിലൊരു വലിയ സംഭവം ഉണ്ടായിട്ടുള്ളതാണ്' കങ്കണ പറഞ്ഞു. ഹൃത്വിക് റോഷൻ-കങ്കണ റണൗട്ട് കുടിപ്പക ബോളിവുഡിലെ എക്കാലത്തേയും ചൂടുപിടിച്ച ചർച്ചാ വിഷയമാണ്.

  സൂസന്ന ഖാനുമൊത്ത് ദാമ്പത്യബന്ധം ഉണ്ടായിരുന്ന സമയത്തും തങ്ങൾ ഇരുവരും ഡേറ്റിങ്ങിൽ ആയിരുന്നു എന്ന കങ്കണയുടെ വെളിപ്പെടുത്തലാണ് താരങ്ങൾക്കിടയിൽ ശത്രുത വളരാൻ ഇടയാക്കിയത്. കങ്കണയുമായുള്ള ബന്ധം നടൻ ഒരിക്കലും അംഗീകരിച്ചിട്ടില്ല. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഹൃത്വിക്ക് റോഷൻ സൂസന്ന ഖാനെ വിവാഹം ചെയ്തത്. 2000ത്തിൽ ആയിരുന്നു ഇരുവരുടേയും വിവാഹം. ശേഷം 2014ൽ ഇരുവരും വിവാഹമോചിതരായി. ഇരുവരുടേയും ആൺമക്കൾ‍ ഹൃത്വിക്കിനൊപ്പമാണ് താമസിക്കുന്നത്. അതേസമയം ഹൃത്വിക്ക് ഇപ്പോൾ പുതിയ പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ഹൃത്വിക് റോഷനും ബോളിവുഡ് താരം സബ ആസാദും പ്രണയത്തിലാണെന്ന ഗോസിപ്പുകളാണ് സജീവമായി വരുന്നത്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഈ ഗോസിപ്പ് സത്യമാണെന്ന സൂചന നൽകി താരങ്ങൾ പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. പരസ്യമായി പരസ്പരം കൈകോർത്ത് ഇരുവരും പ്രത്യക്ഷപ്പെട്ടത് ഗോസിപ്പ് വാർത്തകൾക്ക് അടുത്തിടെ ചൂടേറ്റി‍യിരുന്നു. വിവാഹബന്ധം വേർപിരിഞ്ഞതിന് ശേഷവും നല്ല സുഹൃത്തുക്കളായി തുടരുന്നവരാണ് ബോളിവുഡ് സൂപ്പർതാരം ഹൃത്വിക്ക് റോഷനും സുസാന്ന ഖാനും. സാമൂഹിക മാധ്യമങ്ങളിൽ സജീവമായ ഇരുവരും പരസ്പരം പിന്തുണ നൽകാറുമുണ്ട്. സുശാന്ത് സിങ് നായകനായ ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷിയിലൂടെ ശ്രദ്ധേയായ നടിയാണ് സബ ആസാദ്. സബ ദിൽ കബഡിയെന്ന ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്.

  Read more about: kangana ranaut
  English summary
  Did Kangana Ranaut Takes A Jibe Against Ex-Love Hrithik Roshan In Her New Reality Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X