'സീതയായി അഭിനയിക്കാൻ പന്ത്രണ്ട് കോടി പ്രതിഫലം'; പ്രചരിക്കുന്ന വാർത്തകളിൽ വിശദീകരണം നൽകി കരീന കപൂർ!

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡ് സുന്ദരി കരീന കപൂർ കൂ‌ടി ഭാ​ഗമായൊരു സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. ആമിർഖാൻ ടൈറ്റിൽ റോളിലെത്തിയ ലാൽ സിങ് ഛദ്ദയാണ് ആ സിനിമ.

ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആമിർ ചിത്രം കൂടിയാണ് ലാൽ സിങ് ഛദ്ദ. ഓഗസ്റ്റ് 11 ന് ചിത്രം തിയേറ്ററുകളിൽ എത്തും. ആമിർ ഖാനും കരീന കപൂറും അഭിനയിച്ച ചിത്രം തീയറ്റർ റിലീസ് ചെയ്ത് ആറ് മാസത്തിന് ശേഷം ഒടിടി യിൽ സ്ട്രീം ചെയ്യും.

Kareena Kapoor, Kareena Kapoor news, Kareena Kapoor films, Kareena Kapoor  family, Kareena Kapoor  photos, കരീന കപൂർ, കരീന കപൂർ വാർത്തകൾ, കരീന കപൂർ ചിത്രങ്ങൾ, കരീന കപൂർ കുടുംബം, കരീന കപൂർ ഫോട്ടോകൾ

റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം നിർമാതാക്കൾ 160 കോടി രൂപയ്ക്ക് നെറ്റ്ഫ്ലിക്സിന് വിറ്റു എന്നാണ് കരുതപ്പെടുന്നത്. പ്രശസ്ത ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്‍റെ റീമേക്കാണ് ഈ ചിത്രം. അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് അതുല്‍ കുല്‍ക്കര്‍ണിയാണ്.

കരീന കപൂര്‍, മോന സിങ് എന്നിവര്‍ക്കൊപ്പം നാഗ ചൈനത്യയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് കരീനയും ആമിറുമെല്ലാം.

അടുത്തിടെ രാമായണത്തിന്റെ പുനർനിർമാണത്തിൽ സീതയായി അഭിനയിക്കുന്നതിന് കരീന പന്ത്രണ്ട് കോടിയോളം പ്രതിഫലം ചോദിച്ചുവെന്ന് കാണിച്ച് കരീനയെ വ്യാപകമായി ട്രോൾ ചെയ്യപ്പെട്ടിരുന്നു. അന്ന് വന്ന വാർത്തയിലെ സത്യമെന്താണെന്ന് കരീന തന്നെ ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്.

'ഈ വിഷയത്തിൽ ഞാൻ ഒരിക്കലും ഒരു വിശദീകരണം നൽകേണ്ടതില്ല. കാരണം എനിക്ക് ആരും ഇങ്ങനൊരു റോൾ വാഗ്ദാനം ചെയ്തിട്ടില്ല. എന്തിനാണ് എന്നെ ഇതിലേക്ക് വലിച്ചിഴക്കുന്നതെന്ന് എനിക്ക് അറിയില്ല. ആ സിനിമയിലേക്ക് ഞാൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. എല്ലാം കെട്ടിച്ചമച്ച കഥകളാണ്. ദൈനംദിനം ആളുകൾ സംസാരിക്കാൻ എന്തെങ്കിലും തിരയുന്നു.'

Kareena Kapoor, Kareena Kapoor news, Kareena Kapoor films, Kareena Kapoor  family, Kareena Kapoor  photos, കരീന കപൂർ, കരീന കപൂർ വാർത്തകൾ, കരീന കപൂർ ചിത്രങ്ങൾ, കരീന കപൂർ കുടുംബം, കരീന കപൂർ ഫോട്ടോകൾ

'ഇത് എവിടെ നിന്നാണ് വന്നതെന്ന് എനിക്കറിയില്ല. അതിനാൽ ഞാൻ എന്റെ ജോലി ചെയ്യുന്നു പോകുന്നു. എല്ലാത്തിനും വിശദീകരണം നൽകിയിരിക്കാൻ എനിക്ക് സാധിക്കില്ല' കരീന പറഞ്ഞു.

നേരത്തെ എൻഡിടിവി കരീനയുമായി നടത്തിയ അഭിമുഖത്തിൽ ആമിർ ഖാനൊപ്പം സിനിമ ചെയ്യാൻ 12 കോടി രൂപ ലഭിക്കുന്നുണ്ടെന്ന് കേട്ടത് ശരിയാണോയെന്ന് ചോദിച്ചപ്പോൾ വ്യക്തമായി മറുപടി നൽകിയില്ല. വ്യാജമാണ് എന്നുള്ള തരത്തിലൊരു മറുപടി നൽകുക മാത്രമാണ് കരീന ചെയ്തത്.

Read more about: kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X