'അവൻ എല്ലാവരുടെയും എക്സ്'; സാറയുടെ കമന്റിൽ തിരിച്ചടിച്ച് കാർത്തിക്
ബോളിവുഡിലെ ബോക്സ് ഓഫീസ് മൂല്യമുള്ള നായകനായി തിളങ്ങുകയാണ് നടൻ കാർത്തിക് ആര്യൻ. ബിഗ് ബജറ്റ് സിനിമകൾ പോലും പരാജയപ്പെട്ടിരിക്കെയാണ് നടന്റെ ഭൂൽ ഭുലയ്യ 2 എന്ന ചിത്രം ബോക്സ് ഓഫീസിൻ വമ്പൻ ഹിറ്റായത്. തബു, കിയറ അദ്വാനി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.
അനീസ് ബസ്മിയാണ് ചിത്രം സംവിധാനം ചെയ്തത്. 2007 ൽ അക്ഷയ് കുമാർ, വിദ്യാ ബാലൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ഭൂൽ ഭുലയ്യ എന്ന സിനിമയുടെ രണ്ടാം ഭാഗമാണിത്. പക്ഷെ ഒന്നാം ഭാഗത്തിന്റെ കഥയുമായി രണ്ടാം ഭാഗത്തിന് ബന്ധമില്ല.

സിനിമയുടെ വിജയത്തോടൊപ്പം തന്നെ ഗോസിപ്പ് കോളങ്ങളിലും ഇടം പിടിച്ചിരിക്കുകയാണ് കാർത്തിക് ആര്യൻ. നടന്റെ മുൻ കാമുകിയായിരുന്ന സാറ അലി ഖാൻ അടുത്തിടെ നടത്തിയ പരാമർശമാണ് കാർത്തിക്കിനെ വാർത്തകളിൽ നിറച്ചത്. എന്ത് കൊണ്ടാണ് നിങ്ങളുടെ എക്സ് എക്സായി തുടരുന്നത് എന്നായിരുന്നു റാപിഡ് ഫയർ റൗണ്ടിൽ സാറയോട് കരണിന്റെ ചോദ്യം.
കാരണം അവൻ എല്ലാവരുടെയും എക്സാണെന്നാണ് സാറ നൽകിയ മറുപടി. സാറയുടെ പരാമർശം ഷോയിൽ ചിരി പടർത്തിയെങ്കിലും ഇത് വലിയ തോതിൽ ചർച്ചയായി. നേരത്തെ പ്രണയത്തിലായിരുന്നെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്ന കാർത്തിക്കും സാറയും അടുത്തിടെയാണ് വേർപിരിഞ്ഞത്. ഈ പശ്ചാത്തലത്തിലാണ് സാറയുടെ പരാമർശം ചർച്ചയായത്.

ഇപ്പോൾ വിഷയത്തിൽ പരോക്ഷമായി പ്രതികരിച്ചിരിക്കുകയാണ് കാർത്തിക് ആര്യൻ. ബോളിവുഡ് ഹംഗാമയുമായുള്ള അഭിമുഖത്തിലാണ് കാർത്തിക് ഇക്കാര്യം സൂചിപ്പിച്ചത്. സ്വയം അഭിമാനിക്കുന്ന കാര്യമെന്തെന്നായിരുന്നു നടനോടുള്ള ചോദ്യം. എല്ലാ റാപിഡ് ഫയർ ഷോയിലും ഞാനുണ്ട് എന്നാണ് കാർത്തിക് നൽകിയ മറുപടി.
സാറയെ പരോക്ഷമായി പരിഹസിച്ചതാണെന്നാണ് സോഷ്യൽ മീഡിയയിൽ പലരും കമന്റ് ചെയ്തിരിക്കുന്നത്. ഇതേ അഭിമുഖത്തിൽ മുൻ കാമുകിയെ നേരിട്ട് കണ്ടാൽ എന്തായിരിക്കും പ്രതികരണമെന്നും കാർത്തിക്കിനോട് ചോദ്യം വന്നു. അവരോട് സന്തോഷത്തോടെ സംസാരിക്കുമെന്നാണ് കാർത്തിക് നൽകിയ മറുപടി.

സാറയും കാർത്തിക്കും ഡേറ്റിംഗിലായിരുന്നെന്ന് അടുത്തിടെ കരൺ ജോഹറും തുറന്നു പറഞ്ഞിരുന്നു. കോഫി വിത്ത് കരണിൻെ മുൻ എപ്പിസോഡിൽ വെച്ച് കാർത്തിക്ക് തന്റെ ക്രഷ് ആണെന്ന് സാറ പറഞ്ഞിരുന്നു. ഇതിനു ശേഷം ഇംതിയാസ് അലിയുടെ ലവ് ആജ് കൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്.


Click it and Unblock the Notifications











