'ബഡേ മിയാന്‍ ഛോട്ടേ മിയാനിലും പൃഥ്വിരാജായിരുന്നു വില്ലൻ'; രാജമൗലിയേയും പൃഥ്വിരാജിനേയും പരിഹസിച്ച് കെആർകെ!
എപ്പോഴും വിവാദങ്ങളിൽ നിറയാറുള്ള ബോളിവുഡ് നടനും സിനിമാ നിരൂപകനാണ് കെആർകെ എന്ന പേരിൽ അറിയപ്പെടുന്ന കമാല്‍ ആര്‍ ഖാന്‍. ലൈംഗികാതിക്രമ പരാതിയിലും വിദ്വേഷ പ്രചരണം നടത്തിയ കേസിലും കുറച്ച് നാളുകൾക്ക് മുമ്പ് കമാല്‍ ആര്‍ ഖാന്‍ അറസ്റ്റിലായിരുന്നു. പിന്നീട് ഇയാൾ ജാമ്യത്തിലിറങ്ങുകയായിരുന്നു. അന്തരിച്ച നടന്‍മാരായ റിഷി കപൂര്‍, ഇര്‍ഫാന്‍ ഖാന്‍ എന്നിവര്‍ക്കെതിരെവരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയയാൾ കൂടിയാണ് കെആർകെ.
മോഹൻലാൽ അടക്കമുള്ള മലയാള താരങ്ങളെ കുറിച്ചും മലയാള സിനിമകളെ കുറിച്ചും വളരെ മോശമായ പരാമർശങ്ങൾ കെആർകെ നടത്തിയിട്ടുണ്ട്. എക്സിൽ ആക്ടീവായ കെആർകെയുടെ പുതിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സംവിധായകൻ രാജമൗലിയേയും നടൻ പൃഥ്വിരാജിനേയും പരിഹസിച്ചുള്ളതാണ് കുറിപ്പ്.

എല്ലാ അര്‍ത്ഥത്തിലും പാന്‍ ഇന്ത്യന്‍ താരമെന്ന് വിളിക്കാവുന്ന നടനാണ് പൃഥ്വിരാജ്. മലയാളത്തില്‍ മാത്രമല്ല തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലെ സിനിമകളിലും അദ്ദേഹം അഭിനയിക്കുന്നുണ്ട്. മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന അടുത്ത തെലുങ്ക് ചിത്രത്തില്‍ പൃഥ്വിരാജ് വില്ലൻ വേഷത്തില്‍ എത്തുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതേസമയം ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ലഭിച്ചിട്ടില്ല.
ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ വാര്‍ത്തയെ ഏറ്റെടുത്തിരിക്കുന്നത്. നായകനായല്ല വില്ലനായാണ് രാജമൗലി ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത്. മുമ്പ് രാവണന്‍, നാം ശബാന, ബഡേ മിയാന്‍ ഛോട്ടേ മിയാൻ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ പൃഥ്വിരാജ് വില്ലനായി എത്തിയിട്ടുണ്ട്. ഏപ്രിൽ അവസാനം റിലീസ് ചെയ്ത ബഡേ മിയാൻ ഛോട്ടേ മിയാൻ ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞിരുന്നു.
ഈ ഒരു കാര്യം മുൻ നിർത്തിയാണ് കെആർകെയുടെ പുതിയ കുറിപ്പ്. കോപ്പി മാസ്റ്റർ ഡയറക്ടർ രാജമൗലി മഹേഷ്ബാബു നായകനാകുന്ന പുതിയ ചിത്രത്തിൽ പ്രതിനായകനായി പൃഥ്വിരാജ് സുകുമാരൻ കാർ ഒപ്പുവെച്ചു. ബഡേ മിയാന്‍ ഛോട്ടേ മിയാൻ എന്ന ചിത്രത്തിലും പൃഥ്വിരാജ് വില്ലനായിരുന്നു എന്നാണ് കെആർകെ കുറിച്ചത്. ഇതോടെ തെന്നിന്ത്യൻ സിനിമപ്രേമികൾ ഒന്നടങ്കം കെആർകെയ്ക്ക് എതിരെ കമന്റുകളുമായി എത്തി.
തെന്നിന്ത്യൻ സിനിമകൾ ഉയരങ്ങൾ കീഴടക്കുന്നത് കാണുന്നതിന്റെ സങ്കടമാണ് കെആർകെയ്ക്ക് എന്നാണ് കമന്റുകൾ. തെന്നിന്ത്യൻ സിനികൾ റീമേക്ക് ചെയ്താണ് ബോളിവുഡ് ജീവിക്കുന്നതെന്ന തരത്തിലും കമന്റുകളുണ്ട്. ബോളിവുഡ് ടീമിന്റെ കരച്ചിൽ കേൾക്കുന്നത് തെന്നിന്ത്യൻ സിനിമാക്കാർക്ക് സുഖം പകരുന്ന ഒന്നാണെന്നും കമന്റുകളുണ്ട്.

അതേസമയം മഹേഷ് ബാബു രാജമൗലി സിനിമയ്ക്കായുള്ള ഒരുക്കങ്ങൾ ആരംഭിച്ചുവെന്നാണ് വിവരം. കഥാപാത്രത്തിനായി ശരീരം മെരുക്കാനും ബോഡി ബിൽഡിങ്ങിനുമായുള്ള തയ്യാറെടുപ്പുകളും ഒപ്പം നടക്കുന്നുണ്ട്. മുടി നീട്ടിവളർത്തിയ ലുക്കിലായിരിക്കും മഹേഷ് ബാബു എത്തുക. കഴിഞ്ഞവർഷമാണ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായത്. സംവിധായകൻ്റെ പിതാവ് വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
വമ്പൻ താരനിയായിരിക്കും ഈ ചിത്രത്തിനായി അണിനിരക്കുക എന്നാണ് റിപ്പോർട്ടുകൾ. പൃഥ്വിരാജ് എമ്പുരാന്റെ പണിപ്പുരയിലാണ്. ഗുരുവായൂർ അമ്പലനടയിലാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത പൃഥ്വിരാജിന്റെ മലയാള സിനിമ.


Click it and Unblock the Notifications











