Just In
- 4 hrs ago
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- 4 hrs ago
ഇതിഹാസ നായകനാവാനൊരുങ്ങി സിജു വിത്സന്; 19-ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിനയന്
- 5 hrs ago
പ്രണവ് മോഹന്‍ലാലിനൊപ്പം കല്യാണി പ്രിയദര്ശന്, ഹൃദയം ലൊക്കേഷനിലെ ചിത്രം വൈറലാവുന്നു
- 5 hrs ago
ഇതൊക്കെ സംഭവിച്ചെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല; പ്രതിശ്രുത വരനെ ചുംബിക്കാനൊരുങ്ങുന്ന ചിത്രവുമായി എലീന
Don't Miss!
- News
തിരുവനന്തപുരം കല്ലമ്പലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു
- Finance
കോഴിക്കോട് ജില്ലയില്‍ പൂട്ടിക്കിടക്കുന്ന വ്യവസായ ശാലയിലെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത് 1.29കോടി രൂപ
- Lifestyle
ഉറങ്ങുമ്പോള്‍ പണം തലയിണക്കടിയില്‍ സൂക്ഷിക്കരുതെന്ന് ജ്യോതിഷം പറയുന്നു
- Sports
ISL 2020-21: തുടരെ രണ്ടാം ജയം, എടിക്കെയും കടന്ന് നോര്‍ത്ത് ഈസ്റ്റ്- അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു
- Automobiles
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
താരപുത്രനുമായി പ്രണയത്തില്‍! മലൈക അറോറയുടെ മാലയില്‍ ഒളിപ്പിച്ച സത്യം പുറത്ത്, വിവാഹം എപ്പോള്‍?
ഈ ദിവസങ്ങളില്‍ താരവിവാഹങ്ങള്ക്കാണ് ബോളിവുഡ് സാക്ഷിയാവുന്നത്. ഇറ്റലിയില്‍ വെച്ച് ദീപിക-രണ്‍വീര്‍ വിവാഹം കേമമായി നടന്നിരുന്നു. തിരിച്ച് ഇന്ത്യയിലെത്തിയ താരങ്ങളുടെ വിവാഹ വിരുന്നുകളും ആഘോഷമായി നടന്നിരുന്നു. ഉടന്‍ തന്നെ പ്രിയങ്ക ചോപ്ര-നിക്ക് ജോണ്‍സ് വിവാഹമാണ് നടക്കുന്നത്. ഡിസംബര്‍ 1, 2 ദിവസങ്ങളിലാണ് താരവിവാഹം. നേരത്തെ ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞ് നിന്നവരായിരുന്നു ഈ താരജോഡികള്‍.
ബ്രഹ്മാണ്ഡം വാക്കിലല്ല, കോടികള്‍ പെട്ടിയിലാക്കി തലൈവരുടെ മാജിക്ക്! നിവിന്‍ പോളിയുടെ മുന്നില്‍ തോറ്റു
മമ്മൂട്ടിയെ വഴിയില്‍ തടഞ്ഞ് വെച്ച് ആരാധികമാര്‍! മമ്മൂക്ക ഞെട്ടിച്ചതോ ഇങ്ങനെ.. വീഡിയോ വൈറല്‍! കാണൂ..
ദീപിക-രണ്‍വീര്‍, പ്രിയങ്ക ചോപ്ര-നിക്ക് ജോണ്‍സ് എന്നിവരുടെ കാര്യത്തില്‍ പാപ്പരാസികള്‍ തൊടുത്ത് വിട്ട കാര്യങ്ങളെല്ലാം സത്യമായി വന്നിരുന്നു. ഇതുപോലെ ഗോസിപ്പുകളില്‍ കുടുങ്ങിയ ഒരുപാട് താരങ്ങളുടെ കാര്യം സത്യമായിരുന്നു. ഇപ്പോള്‍ നടി മലൈക അറോറയും താരപുത്രന് അര്ജുന് കപൂറും തമ്മിലുള്ള ബന്ധമാണ് ബി ടൗണില്‍ ചര്‍ച്ച വിഷയം. ഇരുവരും വിവാഹം കഴിക്കാന്‍ പോവുകയാണെന്നും മറ്റുമായി ഒരുപാട് വാര്‍ത്തകള്‍ വന്നിരുന്നു. അതില്‍ വിശദീകരണവുമായി നടി തന്നെ എത്തിയിരിക്കുകയാണ്.
2.0'യില്‍ ഉപയോഗിച്ചത് യഥാര്‍ത്ഥ മൊബൈല്‍ ഫോണുകള്‍; ഒന്നും രണ്ടുമല്ല!

മലൈക അറോറ
നടിയും മോഡലുമായ മലൈക അറോറ ബോളിവുഡിലെ പ്രമുഖയാണ്. അമ്മ മലയാളി ആയതിനാല്‍ മലൈക പകുതി മലയാളിയാണ്. എം ടിവിയുടെ വീഡിയോ ജോക്കി ആയിരുന്ന മലൈക മോഡലിംഗിലേക്ക് തിരിഞ്ഞതോടെയായിരുന്നു കരിയര്‍ മാറിയത്. ഷാരുഖ് ഖാന് നായകനായി അഭിനയിച്ച ദില്‍ സേ എന്ന സിനിമയിലെ ചെയ്യ ചെയ്യ എന്ന ഹിറ്റ് ഗാനരംഗത്ത് അഭിനയിച്ച് മലൈക ശ്രദ്ധേയായി. സിനിമയ്ക്കുള്ളില്‍ ഡാന്‍സര്‍, നടി, നിര്‍മാതാവ് എന്നിങ്ങനെ ഒരുപാട് വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന നടി കൂടിയാണ് മലൈക.

കുടുംബജീവിതം
ബോളിവുഡിലെ തന്നെ പ്രമുഖനും സല്മാന് ഖാന്റെ സഹോദരുമായ അര്‍ബാസ് ഖാനും മലൈകയും 1998 ലാണ് വിവാഹിതരാവുന്നത്. 2017 ല്‍ പത്തൊന്‍പത് വര്‍ഷത്തെ ദാമ്പത്യം ഇരുവരും അവസാനിപ്പിച്ചിരുന്നു. ഈ ബന്ധത്തില്‍ അര്ഹാന് എന്നൊരു മകന് കൂടിയുണ്ട്. 45 കാരിയായ മലൈക ഇപ്പോള്‍ താരപുത്രന് അര്‍ജുമായി ലിവിംഗ് റിലേഷന്‍ ആണെന്നായിരുന്നു ഗോസിപ്പുകള്‍. ഇരുവരും ഒന്നിച്ച് പലയിടത്ത് നിന്നുമുള്ള ചിത്രങ്ങള്‍ പുറത്ത് വന്നതോടെ ഡേറ്റിംഗിലാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നാലെ വിവാഹം ഉണ്ടാവുമോ എന്നതായിരുന്നു ആരാധകര്‍ക്ക് അറിയാനുള്ളത്.

കരണ്‍ ജോഹര്‍ പറഞ്ഞ കാര്യം
ബോളിവുഡ് സംവിധായകന് കരണ്‍ ജോഹര്‍ നടത്തുന്ന ചാറ്റ് ഷോ ആയ കോഫി വിത് കരണില്‍ മലൈക അതിഥിയായി എത്തിയിരുന്നു. ഇവിടെ നിന്നും മലൈകയുടെ കൈ പിടിച്ച് നടന്ന കരണ്‍ ഉടന്‍ തന്നെ മലൈകയുടെ ജീവിതത്തിലും ഇതുപോലൊരു നിമിഷം ഉണ്ടാവാട്ടെ എന്ന് പറഞ്ഞിരുന്നു. ഈ സൂചനയാണ് ആരാധകര്‍ ഏറ്റെടുത്തത്.

മാലയില്‍ ഒളിഞ്ഞിരുന്നത്..
അര്ജുന്-മലൈക ബന്ധത്തെ കുറിച്ച് വാര്‍ത്തകള്‍ സജീവമായി വരുന്നതിനിടെയാണ് ഒരു മാല കുഴപ്പക്കാരനായി എത്തുന്നത്. എഎം എന്ന് ആലേഖനം ചെയ്ത മാല ധരിച്ച് നില്ക്കുന്ന നടിയുടെ ഫോട്ടോ പുറത്ത് വന്നതോടെ ഇത് അര്‍ജുനെ ഉദ്ദേശിച്ചാണെന്നും ആരാധകര്‍ പ്രചരിപ്പിച്ചു. ചിലര്‍ മലൈകയുടെ അര്‍ജുന്റെ പേര് പറയുമ്പോള്‍ മറ്റ് ചിലര്‍ മകന് അര്ഹാനെയോ ഉദ്ദേശിച്ചാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ നടിയുടെ മാലയുടെ പിന്നിലെ രഹസ്യമെന്താണെന്ന് പുറത്ത് വന്നിരുന്നില്ല. അത് വെളിപ്പെടുത്താന്‍ നടിയോട് തന്നെ ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു.

സത്യം പുറത്ത് വന്നു..
തന്റെ മാലയെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിച്ചതോടെ ഒടുവില്‍ മലൈക തന്നെ വിശദീകരണവുമായി രംഗത്തെത്തി. ഇത് മലൈക അറോറ എന്ന പേര് തിരിച്ചിട്ടതാണെന്നും അര്ജുന് കപൂറുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നാണ് മലൈക പറയുന്നത്. സോഷ്യല്‍ മീഡിയ വഴിയായിരുന്നു നടി തുറന്ന് പറച്ചില് നടത്തിയത്. ഇതോടെ ദിവസങ്ങളായി ആരാധകര്‍ അന്വേഷിച്ചിരുന്ന കാര്യത്തിന് തീരുമാനം ആയിരിക്കുകയാണ്. എന്നിരുന്നാലും അര്‍ജുനുമായിട്ടുള്ള ബന്ധത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ച് കൊണ്ടിരിക്കുകയാണ്.

അര്‍ജുന്റെ വെളിപ്പെടുത്തല്‍
അടുത്തിടെ താന്‍ പ്രണയത്തിലാണെന്ന് അര്ജുന് പറഞ്ഞിരുന്നു. ഇത് മലൈകയെ ഉദ്ദേശിച്ചാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇരുവരും ചേര്‍ന്ന് മുംബൈയില്‍ ഫ്ളാറ്റ് വാങ്ങിയെന്നും പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരും ഒന്നിച്ചെത്തിയാണ് ഫ്ളാറ്റ് തിരഞ്ഞെടുത്തതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. 2019 ല്‍ ഇരുവരും വിവാഹിതരാവുമെന്നുള്ള സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ലഭിച്ചിട്ടില്ല. താരങ്ങള്‍ തന്നെ പ്രണയം വെളിപ്പെടുത്തുമെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നതും.