വിവാഹം കഴിഞ്ഞതോടെ ഐശ്വര്യ റായിയ്ക്ക് മാറ്റം സംഭവിച്ചോ? ചോദ്യങ്ങള്‍ക്ക് രസകരമായ ഉത്തരം പറഞ്ഞ് നടി

ഐശ്വര്യ റായിയെ പോലൊരു സുന്ദരിയെ ജീവിത പങ്കാളിയായി കിട്ടണമെന്ന് ആഗ്രഹിക്കാത്ത ചെറുപ്പക്കാരില്ല. എത്രയോ കാലമായി സൗന്ദര്യ സങ്കല്‍പത്തെ കുറിച്ച് ചോദിക്കുമ്പോള്‍ പലരും പറയുന്ന ഉത്തരം ഐശ്വര്യ റായി എന്നായിരിക്കും. ലോകസുന്ദരി പട്ടം നേടി എടുത്ത്, ബോളിവുഡിലെ പ്രിയപ്പെട്ട നടിയായ ഐശ്വര്യ നടന്‍ അഭിഷേക് ബച്ചനെയാണ് വിവാഹം കഴിച്ചത്. ഇപ്പോള്‍ മകള്‍ ആരാധ്യയുടെ അമ്മയായി കഴിയുകയാണ്.

വിവാഹശേഷം വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും ദിനംപ്രതി ഐശ്വര്യ റായിയെ കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നത് പതിവാണ്. ഇപ്പോഴിതാ അഭിഷേകുമായിട്ടുള്ള വിവാഹശേഷം ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന ചോദ്യത്തിന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ റായി പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്.

 aiswarya-saree

ജീവിതത്തില്‍ മാറ്റം ഉണ്ടാകുന്നത് മാത്രമാണ് സ്ഥിരത. മാറുന്നതും നല്ലതാണ്. അത് പക്ഷേ ഞാന്‍ വീട്ടില്‍ മാത്രം എഴുതുന്നതല്ല. നമ്മുടെ ജീവിത്തതിലെ ഒരോ ഘട്ടത്തിലെ മാറ്റങ്ങളെ കുറിച്ചും നമ്മള്‍ ബോധവാന്മാരായിരിക്കണം. എല്ലാം മറികടന്ന് മുന്നോട്ട് പോകാന്‍ കഴിയില്ല. അതിനര്‍ഥം ഒന്നും കൊടുക്കുകയോ സ്വന്തമാക്കുകയോ അനുഭവിക്കുകയോ ചെയ്യുന്നില്ല എന്നല്ല. നമ്മുടെ മാതാപിതാക്കള്‍, കൂട്ടുകാര്‍, പ്രൊഫഷണലായിട്ടുള്ളവര്‍, ഏറ്റവും പ്രധാനമായി വിവാഹം എന്നിങ്ങനെയുള്ള ബന്ധങ്ങളെല്ലാം മാറ്റം സംഭവിക്കണം. വിവാഹം രണ്ട് വ്യക്തികളെ മാത്രമല്ല രണ്ട് കുടുംബങ്ങളെ കൂടി ഒന്നിപ്പിക്കുകയാണെന്ന് ഐശ്വര്യ വിശ്വസിക്കുന്നുണ്ട്.

Recommended Video

തെന്നിന്ത്യയുമായി ബന്ധമുളള ബോളിവുഡ് നായികമാർ ഇവരാണ്

ഏറ്റവും നല്ല മരുമകളും അമ്മയും ഭാര്യയുമാണ് ഐശ്വര്യയെന്ന് അഭിഷേക് ബച്ചന്‍ പലയാവര്‍ത്തി പറഞ്ഞ് കഴിഞ്ഞു. അഭിഷേകിന്റെ അമ്മയും മുന്‍നടിയുമായ ജയ ബച്ചനും മരുമകളുടെ സ്‌നേഹത്തെ കുറിച്ചും സ്വഭാവരീതികളെ കുറിച്ചും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇത്രയും പ്രശസ്തിയില്‍ നില്‍ക്കുമ്പോഴും കുടുംബ ബന്ധത്തിന് വളരെ പ്രധാന്യം കൊടുക്കുന്ന ആളാണ് ഐശ്വര്യ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X