'പക്വതയില്ലാത്ത പെരുമാറ്റം ഇഷ്ടപ്പെട്ടില്ല'; സെയ്ഫ് അലിഖാന്റെ മകനും കാമുകിയും വേർപിരിഞ്ഞു!

ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ് സെയ്ഫ് അലി ഖാൻ. ബോളിവുഡിൽ നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ സെയ്ഫ് അലി ഖാൻ ആയിരുന്നു നായകൻ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായ ഒരു ഇടം ബോളിവുഡിൽ നേടിയെടുത്ത താരമാണ് സെയ്ഫ് അലി ഖാൻ. കരീന കപൂർ ആണ് നിലവിൽ സെയ്ഫ് അലി ഖാന്റെ ഭാര്യ. എന്നാൽ കരീനയ്ക്ക് മുമ്പ് മറ്റൊരു ഭാര്യ കൂടി സെയ്ഫ് അലിഖാന് ഉണ്ടായിരുന്നു. മുൻകാല നടി അമൃത സിങായിരുന്നു താരത്തിന്റെ ഭാര്യ. അമൃത സിങുമായുള്ള ബന്ധത്തിൽ സാറാ, ഇബ്രാഹിം എന്നിങ്ങനെ രണ്ട് മക്കളാണ് സെയ്ഫിനുള്ളത്.

സാറാ സിനിമയിൽ അരങ്ങേറി കഴിഞ്ഞു. അച്ഛന്റേയും അമ്മയുടേയും പാത പിന്തുടർന്ന് സിനിമയിലേക്ക് കയറാനുള്ള തയ്യാറെടുപ്പിലാണ് മകൻ ഇബ്രാഹിമും. സിനിമയിൽ അഭിനയിക്കണം എന്നതാണ് മകൻറെ ആഗ്രഹമെന്ന് സെയ്ഫ് അലി ഖാൻ മുമ്പ് പറഞ്ഞിട്ടുണ്ട്. ബോളിവുഡിലെ താരപുത്രന്മാരെല്ലാം വലിയ രീതിയിൽ ആരാധകർക്കിടയിൽ സ്വാധീനം ഉള്ളവരാണ്. അടുത്തിടെ ഇബ്രാഹിം അലി ഖാന്റെ ഒരു വീഡിയോ വലിയ തോതിൽ‌ സോഷ്യൽമീഡിയയിൽ‌ വൈറലായിരുന്നു. നടിയും ശ്വേത തിവാരിയുടെ മകളുമായ പാലക് തിവാരിക്കൊപ്പമുള്ള ഇബ്രാഹിമിന്റെ വീഡിയോയാണ് വൈറലായത്.

പാപ്പരാസികൾക്ക് മുന്നിൽപ്പെട്ടപ്പോൾ

ഇരുവരും ഒരുമിച്ച് കാറിൽ സഞ്ചരിക്കുമ്പോഴാണ് പാപ്പരാസികൾ താരങ്ങളെ കാണുന്നതും വീഡിയോയിൽ പകർത്തുന്നതും. ഇരുവരും പ്രണയത്തിലാണെന്നും ഡേറ്റിങിന് പോയപ്പോഴാണ് പാപ്പരാസികൾ മുമ്പിൽ ഇരുവരും പെട്ടത് എന്നുള്ള തരത്തിലാണ് പിന്നീട് ബോളിവുഡിൽ നിന്നും വാർത്തകൾ വന്നത്. ഇബ്രാഹിമിനൊപ്പം കാറിൽ സഞ്ചരിക്കവെ പാപ്പരാസികൾ വീഡിയോ എടുക്കുന്നത് കണ്ടപ്പോൾ പാലക് തിവാരി മുഖം മറച്ചു. എന്നാൽ ഇബ്രാഹിം വളരെ കൂളായി കാറിൽ ഇരുന്ന് പാപ്പരാസികൾക്ക് ഫോട്ടോയ്ക്ക് പോസ് ചെയ്തു. പാലക് മുഖം മറച്ചതോടെയാണ് ഇരുവരുടേയും പേര് വെച്ച് ​ഗോസിപ്പുകൾ വ്യപകമായി പ്രചരിച്ചത്. ഈ സംഭവത്തിന് ശേഷം ഇരുവരും അകൽച്ചയിലാണ് എന്നാണ് ബോളിവുഡിൽ നിന്നും ലഭിക്കുന്ന ഏറ്റവും പുതിയ വിവരം.

ഇബ്രാഹിമും പാലകും പിരിഞ്ഞു

ക്യാമറ വീഡിയോ എടുക്കാനും ഫോട്ടോകൾ പകർത്താനും തുടങ്ങിയതോടെ പാലക് മുഖം മറക്കുന്ന വീഡിയോകൾക്ക് വലിയ പരിഹാസവും സോഷ്യൽമീഡിയയിൽ നിന്ന് ലഭിച്ചിരുന്നു. പാലക്കിന്റെ പെരുമാറ്റം അരോചകമായി തോന്നുവെന്നാണ് ആരാധകരിൽ ഏറെയും കമന്റായി കുറിച്ചത്. പാലക്ക് അവളുടെ മുഖം മറയ്ക്കുന്ന രീതി ഇബ്രാഹിമിന് പോലും മോശമായി തോന്നിയെന്നും ഇബ്രാഹിം പോലും പാലക്കിന്റെ പ്രവൃത്തിയിൽ അസംതൃപ്തനായിരുന്നുവെന്നും അതിനാൽ ആ സംഭവത്തിന് ശേഷം ഇരുവരും അകൽച്ചയിലാണെന്നും റിപ്പോർട്ടുകളുണ്ട്. ഈ സംഭവങ്ങൾക്കെല്ലാം ശേഷവും ഒരിക്കൽ ഒരു കൂട്ടുകാരിക്കൊപ്പം കോഫി ഷോപ്പിൽ നിന്നും ഇറങ്ങി വരുന്ന പാലക്കിന്റെ ഫോട്ടോ പകർത്താൻ പാപ്പരാസികൾ ശ്രമിച്ചുവെങ്കിലും അപ്പോഴും മാസ്ക് ധരിച്ചിട്ടില്ലെന്ന് പറഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്യാതെ മുഖം മറച്ച് ഒഴിഞ്ഞ് മാറുകയാണ് പാലക് ചെയ്തത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ഇബ്രാഹിമിന്റെ സിനിമാ അരങ്ങേറ്റം

ഇപ്പോൾ യുവ പ്രേക്ഷകർക്കിടയിൽ വളരെ ജനപ്രിയമായ മുഖമാണ് പാലക് തിവാരിയുടേത്. ഹാർദി സന്ധുവിന്റെ ബിജിലി ബിജിലി മ്യൂസിക്ക് വീഡിയോയിലാണ് അവസാനമായി പാലക് ഭാ​ഗമായത്. ബോളിവുഡിലെ ഭാവി നായിക കൂടിയാണ് പാലക് എന്നാണ് ബിജിലി ബിജിലി ​ഗാനം കണ്ടവർ അഭിപ്രായപ്പെടുന്നത്. കരൺ ജോഹറിന്റെ സംവിധാന സഹായിയായിട്ടാണ് ഇബ്രാഹിം ഇപ്പോൾ പ്രവർത്തിക്കുന്നത്. രൺവീർ സിങ്ങും ആലിയ ഭട്ടും അഭിനയിക്കുന്ന റോക്കി ഔർ റാണി കി പ്രേം കഹാൻ സിനിമയിലാണ് പ്രവർത്തിക്കുന്നത്. ധർമേന്ദ്ര, ജയ ബച്ചൻ, ശബാന ആസ്മി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

More from Filmibeat

Read more about: ibrahim ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X