കത്രീനയെ കാത്ത് നിൽക്കാൻ തയ്യാറാവാതെ വിക്കി ഒറ്റയ്ക്ക് കാറിൽ കയറി പോയി, പഴയ സ്നേഹം കാണാനില്ലെന്ന് ആരാധകർ!
നിര്‍മാതാവും ഗായികയും പ്രശസ്ത സംവിധായകന്‍ യാഷ് ചോപ്രയുടെ ഭാര്യയുമായ പമേല ചോപ്ര കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. 74 വയസായിരുന്നു. വ്യാഴാഴ്ച രാവിലെ കുടുംബമാണ് മരണവാര്‍ത്ത പുറത്ത് വിട്ടത്. ചലച്ചിത്ര നിർമാതാവായ മകൻ ആദിത്യ ചോപ്രയും നടന്‍ ഉദയ് ചോപ്രയും മക്കളാണ്.
നടി റാണി മുഖര്‍ജി മരുമകളാണ്. ഗായിക, എഴുത്തുകാരി, ഡ്രസ് ഡിസൈനർ, നിരവധി യാഷ് രാജ് ഫിലിംസിന്‍റെ സഹനിർമ്മാതാവ് എന്നീ നിലകളിൽ പമേല പ്രവർത്തിച്ചിട്ടുണ്ട്.1970ലാണ് പമേലയും യാഷ് ചോപ്രയും വിവാഹിതരാകുന്നത്. 2012 ഒക്ടോബറില്‍ യാഷ് അന്തരിച്ചു. നെറ്റ്ഫ്ലിക്സിന്‍റെ ഡോക്യുമെന്‍ററിയിലാണ് പമേല അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഭര്‍ത്താവിന്‍റെ സിനിമാജീവിതത്തെക്കുറിച്ച് പമേല ഡോക്യുമെന്‍ററിയില്‍ സംസാരിച്ചിരുന്നു.

കഭി കഭി, നൂരി, കാലാ പത്തർ, സിൽസില, ചാന്ദ്‌നി, ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ, മുജ്‌സെ ദോസ്തി കരോഗെ തുടങ്ങി നിരവധി ഹിറ്റ് സിനിമകൾക്കായി പമേല ചോപ്ര പാടിയിട്ടുണ്ട്. കഭി കഭിയുടെ കഥയും പമേലയുടെതായിരുന്നു. ഭർത്താവ് യാഷ് ചോപ്രയ്‌ക്കൊപ്പം 1997ൽ പുറത്തിറങ്ങിയ ദിൽ തോ പാഗൽ ഹേ എന്ന ചിത്രത്തിന്റെ തിരക്കഥയും നിര്‍വഹിച്ചിരുന്നു.
സിൽസില, സവാൽ തുടങ്ങിയ ചിത്രങ്ങളുടെ ഡ്രസ് ഡിസൈനറായും അവർ പ്രവർത്തിച്ചിട്ടുണ്ട്. പമേലയുടെ നിര്യാണത്തിന് ശേഷം കഴിഞ്ഞ ദിവസം കുടുംബാംഗങ്ങൾ പ്രത്യേകം പ്രാർഥന സംഘടിപ്പിച്ചിരുന്നു. പമേലയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പറ്റാത്ത പ്രമുഖർ അടക്കം പ്രാർഥന ചടങ്ങിൽ പങ്കെടുത്തിരുന്നു.
ബോളിവുഡ് സെലിബ്രിറ്റി ദമ്പതികൾ വിക്കി കൗശലും കത്രീന കൈഫും പ്രാർഥനയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇതിന്റെ വീഡിയോകളും സോഷ്യൽമീഡിയയിൽ വൈറലാണ്. എന്നാൽ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടെന്നാണ് പുതിയ വീഡിയോയിൽ നിന്നും വ്യക്തമാകുന്നതെന്നാണ് പാപ്പരാസികൾ പറയുന്നത്. ബോളിവുഡിലെ ഇണക്കുരുവികളാണ് ഇരുവരും.
പരസ്പരം കൈകോർത്ത് അല്ലാതെ ഇരുവരും മീഡിയയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെടാറില്ല. എന്നാൽ പമേലയുടെ പ്രാർഥന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ ഇരുവരും സ്വരചേർച്ചയില്ലാത്തത് പോലെയാണ് പെരുമാറിയതെന്നാണ് ആരാധകർ പറയുന്നത്. ഇരുവരും ഒരുമിച്ചാണ് പ്രാർഥന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതെങ്കിലും ചടങ്ങ് കഴിഞ്ഞ് തിരികെ പോയപ്പോൾ വിക്കി കത്രീനയെ കൂട്ടാൻ നിന്നില്ല.

മാത്രമല്ല ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴെല്ലാം ദേഷ്യത്തോടെയുള്ള മുഖഭാവമായിരുന്നു വിക്കിക്കെന്നും പാപ്പരാസികൾ പറയുന്നു. പ്രാർഥന കഴിഞ്ഞയുടൻ പുറത്തേക്ക് ഇറങ്ങിയ വിക്കി വേഗത്തിൽ നടന്നുവന്ന് കാറിൽ കയറിപ്പോയി. ഭാര്യ കത്രീനയ്ക്ക് വേണ്ടി കാത്ത് നിന്ന് പോലുമില്ല എന്നതാണ് ആരാധകരെ കൂടുതലും അമ്പരപ്പിച്ചത്.
രണ്ട് വർഷം മുമ്പാണ് ഏറെ നാളത്തെ പ്രണയത്തിന് ശേഷം കത്രീനയും വിക്കിയും വിവാഹിതരായത്. ഇരുവരും തമ്മിൽ ചിലപ്പോൾ സൗന്ദര്യ പിണക്കമായിരിക്കാമെന്നാണ് മറ്റ് ചില ആരാധകർ കുറിച്ചത്. കഴിഞ്ഞ ദിവസം സൽമാൻ ഖാന്റെ സഹോദരി സംഘടിപ്പിച്ച ഈദ് പാർട്ടിയിൽ പങ്കെടുക്കാനും കത്രീന മാത്രമാണ് എത്തിയത്. ഇരുവരും ഇനി വേർപിരിയാനുള്ള തയ്യാറെടുപ്പിലാണോ എന്ന തത്തിലും ആരാധകർ സംശയങ്ങൾ പറയുന്നുണ്ട്.
അതേസമയം കുറച്ച് നാളുകൾക്ക് മുമ്പ് രൺവീർ സിങും ദീപിക പദുക്കോണും കൈ പിടിക്കാതെ മീഡിയയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടപ്പോൾ താരങ്ങളുടെ പേരിൽ വേർപിരിയൽ അഭ്യൂഹങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. അത്തരത്തിൽ ഒന്ന് മാത്രമായിരിക്കാം വിക്കിയുടേയും കത്രീനയുടേയും പേരിൽ ഇപ്പോൾ പ്രചരിക്കുന്ന കാര്യങ്ങൾ.
'ഞാൻ ഒരു തികഞ്ഞ ഭർത്താവാണെന്ന് കരുതുന്നില്ല. ഞാൻ ഒരു തരത്തിലും തികഞ്ഞവനാണെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ ഏത് നിമിഷവും ഒരു ഭർത്താവിന്റെ ഏറ്റവും മികച്ച പതിപ്പാകാൻ കഴിയുന്ന രീതിയിൽ ഞാൻ ശ്രമിക്കുന്നു. തീർച്ചയായും.... നാളെ ഞാൻ ഇന്നലത്തേക്കാൾ മികച്ചവനായിരിക്കും. എനിക്ക് കഴിയുന്നത് ചെയ്യാൻ ഞാൻ എപ്പോഴും ശ്രമിക്കുന്നു' എന്നാണ് അടുത്തിടെ വിക്കി കൗശൽ ഒരു അഭിമുഖത്തിൽ പറഞ്ഞത്.


Click it and Unblock the Notifications











