വിവാഹമോചനത്തിന് പിന്നാലെ റാണിയെ വിവാഹം കഴിച്ചു; റാണി മുഖര്‍ജി-ആദിത്യ പ്രണയകഥ വീണ്ടും ചര്‍ച്ചയാകുന്നു

ആദിത്യ ചോപ്രയുടെ വിവാഹം തകർത്തത് റാണിയാണെന്ന തരത്തിൽ ചിലർ വിമർശനവുമായി വന്നെങ്കിലും നടി അത് നിഷേധിച്ചിരുന്നു

ബോളിവുഡ് സിനിമാലോകത്തെ നടിമാരുടെ ലിസ്‌റ്റെടുത്താല്‍ ജനപ്രിയ താരസുന്ദരിമാരില്‍ ഒരാളാണ് റാണി മുഖര്‍ജി. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി ഇപ്പോഴും സജീവമായി അഭിനയ രംഗത്തുണ്ട്.

ഭര്‍ത്താവും ബോളിവുഡിലെല പ്രമുഖ സംവിധായകനുമായ ആദിത്യ ചോപ്രയുടെ ഭാര്യയായിട്ടും സന്തുഷ്ടയായി ജീവിച്ച് വരികയാണ് നടി.

മാര്‍ച്ച് ഇരുപത്തിയൊന്നിന് ജന്മദിനം ആഘോഷിക്കുന്ന റാണിയെ പറ്റിയും അവരുടെ പ്രണയകഥകളുമൊക്കെ വീണ്ടും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണിപ്പോള്‍.

പ്രൊഫഷണല്‍ മീറ്റിങ്ങിനിടയിലാണ് റാണി മുഖര്‍ജിയും ആദിത്യ ചോപ്രയും പരസ്പരം കണ്ടുമുട്ടുന്നത്. ആദ്യ സിനിമയായ 'രാജ കി ആയേഗി ഭാരത്' എന്ന സിനിമയില്‍ റാണി അഭിനയിച്ചത് കണ്ട് ആദിത്യ മയങ്ങി പോവുകയായിരുന്നു.

rani-mukherjee-adhithya

മാത്രമല്ല കുച്ച് കുച്ച് ഹോതാ ഹേ എന്ന ചിത്രത്തിലേക്ക് ഒരു പുതുമുഖത്തെ വേണമെന്ന് കരണ്‍ ജോഹര്‍ ആവശ്യപ്പെട്ടപ്പോള്‍ റാണിയെ നിര്‍ദ്ദേശിച്ചത് ആദിത്യയാണ്.

എന്റെ ആദ്യ സിനിമയിലേ പ്രകടനത്തെ പറ്റി ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം കരണിനോട് സംസാരിച്ചിരുന്നു. അങ്ങനെയാണ് മൂവരും തമ്മില്‍ സൗഹൃദത്തിലാവുന്നത്.

കുച്ച് കുച്ച് ഹോതാ ഹേ യില്‍ വച്ചാണ് ഞാന്‍ ആദ്യമായി ആദിത്യയെ വീണ്ടും കാണുന്നത്. എന്നാല്‍ അവിടുന്ന് പരിചയമുള്ളതായി പോലും ഞാന്‍ ഭാവിച്ചില്ല. ഒരു ഹലോ എങ്കിലും പറയുമെന്നാണ് ആദിത്യ കരുതിയത്.

അന്ന് അറിയപ്പെടുന്ന സംവിധായകന്‍ ആയിരുന്നിട്ട് കൂടി റാണി തിരിച്ചറിയാത്തത് പോലെ നടക്കുകയും അദ്ദേഹത്തോട് മിണ്ടുകയോ ചെയ്യാത്തത് ആദിത്യയെ അത്ഭുതപ്പടുത്തി.

പിന്നീട് 2001 ല്‍ ആദിത്യ തന്റെ സുഹൃത്തായ പായലും വളരെ രഹസ്യമായി വിവാഹം കഴിച്ചു. സകൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ പ്രണയത്തിലായവരാണ് പായലും ആദിത്യയും.

താരത്തിന്റെ മാതാപിതാക്കള്‍ക്കും ആ വിവാഹത്തിനോട് വലിയ താല്‍പര്യമായിരുന്നു. എന്നാല്‍ ഈ വിവാഹജീവിതം കുറേ കാലം മുന്നോട്ട് പോയില്ല. 2009 ല്‍ ആദിത്യയും പായലും തമ്മില്‍ വേര്‍പിരിയുകയായിരുന്നു.

ആദിത്യയുടെ പിതാവിന്റെ നിര്‍മാണ കമ്പനിയായ യഷ് രാജ് ഫിലിംസ് നിര്‍മ്മിച്ച നിരവധി ചിത്രങ്ങളില്‍ റാണി നായികയായി. എന്നാല്‍ അദ്ദേഹത്തിന്റെ നായികയായി ഒരിക്കലും അഭിനയിച്ചിരുന്നില്ല.

എങ്കിലും ഒരു കുടുംബത്തിലേതെന്ന പോലെ താരങ്ങള്‍ക്കിടയില്‍ നല്ല സൗഹൃദം വളര്‍ന്ന് വന്നു. പിന്നീടത് പ്രണയമായി മാറുകയായിരുന്നു.

rani-mukherjee-adhithya

വൈകാതെ റാണി ആദിത്യയുടെ കുടുംബവുമായി വളരെ അടുത്തു. ആദിത്യ ചോപ്രയുമായി റാണി മുഖര്‍ജി പ്രണയത്തിലാണെന്ന തരത്തില്‍ നിരവധി ഗോസിപ്പുകളാണ് അക്കാലത്ത് പ്രചരിച്ചത്. പിന്നീട് അതൊക്കെ സത്യമാണെന്ന് താരങ്ങള്‍ പറയുകയും ചെയ്തു.

തുടക്കത്തില്‍ ഈ റിലേഷന്‍ഷിപ്പ് അംഗീകരിക്കാന്‍ ആരാധകര്‍ക്കായില്ല. ആദ്യ ഭാര്യയുമായി വിവാഹമോചനം നേടിയ ഉടനെ തന്നെ റാണിയുമായി വിവാഹം കഴിച്ചതോടെ ആദിത്യയുടെ ദാമ്പത്യത്തില്‍ പ്രശ്‌നമായത് റാണിയാണോ എന്ന ചോദ്യം വന്നിരുന്നു.

ഇതോടെ പലരും താരങ്ങളുടെ വിവാഹത്തെ ശക്തമായി എതിര്‍ത്തു. കുടുംബം തകര്‍ത്തവള്‍ എന്നാണ് റാണിയെ ചിലര്‍ വിശേഷിപ്പിച്ചത്.

സത്യത്തില്‍ വിവാഹമോചനത്തിന് ശേഷമാണ് ആദിത്യയുമായി താന്‍ കാണാന്‍ തുടങ്ങിയതെന്നാണ് പിന്നീട് ഇതിന് വിശദീകരണമായി റാണി പറഞ്ഞത്. അദ്ദേഹം എന്റെ നിര്‍മാതാവ് പോലുമായിരുന്നില്ല. ഞങ്ങളൊരുമിച്ച് ജോലി പോലും ചെയ്യാത്ത കാലത്താണ് വീണ്ടും കാണുന്നത്.

പിന്നീട് ശരിക്കും പ്രണയത്തിലായ താരങ്ങള്‍ പല പാര്‍ട്ടകളിലും ഒന്നിച്ച് പങ്കെടുത്ത് തുടങ്ങി. അഞ്ച് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ 2014 ഏപ്രിലില്‍ ഇറ്റലിയില്‍ വച്ചാണ് വിവാഹിതരാവുന്നത്.

വളരെ സ്വകാര്യമായിട്ടൊരു ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. തൊട്ടടുത്ത വര്‍ഷം ഇരുവരും അദീറ എന്നൊരു മകള്‍ക്കും ജന്മം കൊടുത്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X