ഇപ്പോഴത്തെ ഭര്‍ത്താവിന്റെ ആദ്യ വിവാഹത്തില്‍ പങ്കെടുക്കാന്‍ വന്ന കരീന; അന്ന് മോളെന്ന് വിളിച്ച് സെയിഫ് അലി ഖാനും

ബോളിവുഡിലെ ഏറ്റവും ശ്രദ്ധേയരായ താരദമ്പതിമാരാണ് സെയിഫ് അലി ഖാനും കരീന കപൂറും. വിവാഹശേഷം താരങ്ങളെ കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇരുവരും രണ്ടാമതൊരു കുഞ്ഞിന് കൂടി ജന്മം കൊടുത്തിരുന്നു. രണ്ട് ആണ്‍മക്കളുടെ കൂടെ സന്തോഷത്തോടെ കഴിയുന്നതിനൊപ്പം സിനിമകളുമായി ബന്ധപ്പെട്ട തിരക്കിലാണ് സെയിഫും കരീനയും. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ പേജുകളിലൂടെ സെയിഫിനെയും കരീനയെയും ചുറ്റി പറ്റി രസകരമായ ചില ട്രോളുകള്‍ വൈറലാവുകയാണ്.

കരീനയുമായിട്ടുള്ള വിവാഹത്തിന് ഏറെ മുന്‍പ് സെയിഫ് അലി ഖാന്‍ മറ്റൊരു വിവാഹം കഴിച്ചിരുന്നു. ആ ബന്ധം വേര്‍പ്പെടുത്തി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാളും ഒരുമിക്കുന്നത്. രസകരമായ കാര്യം സെയിഫിന്റെ ആദ്യ വിവാഹത്തില്‍ പങ്കെടുക്കാന്‍ കരീന വന്നിരുന്നു എന്നാണ്. ഒപ്പം കരീനയെ സെയിഫ് മകളെ എന്ന് വിശേഷിപ്പിക്കുകയും ചെയ്തുവെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. വിശദമായി വായിക്കാം...

ഭർത്താവിനെക്കാളും പത്ത് വയസിന് ഇളയതാണ് കരീന കപൂർ

വര്‍ഷങ്ങള്‍ നീണ്ട സൗഹൃദത്തിനും പ്രണയത്തിനുമൊടുവില്‍ 2012 ഒക്ടോബര്‍ പതിനാറിനാണ് സെയിഫും കരീനയും വിവാഹിതരാവുന്നത്. ഇരുവരും ഒരുമിച്ച് സിനിമയുടെ ലൊക്കേഷനില്‍ നിന്നും അടുപ്പത്തിലാവുകയും അത് വിവാഹത്തിലേക്ക് കടക്കുകയുമായിരുന്നു. സെയിഫിനെക്കാളും പത്ത് വയസിന് ഇളയതാണ് കരീന. ഇരുവരുടെയും വിവാഹം കഴിഞ്ഞ നാളുകളില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു. അതേ സമയം സെയിഫിന്റെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ടുള്ള പ്രചരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

ആദ്യ വിവാഹത്തിൽ പങ്കെടുക്കാൻ വന്ന കുട്ടിയാണ് കരീന

നടി അമൃത സിംഗുമായി ഉണ്ടായിരുന്ന പ്രണയത്തിനൊടുവില്‍ 1991 ലാണ് സെയിഫ് അലി ഖാന്റെ ആദ്യ വിവാഹം. അമൃതയ്ക്ക് സെയിഫിനെക്കാളും പ്രായം കൂടുതലായിരുന്നെങ്കിലും നടന്‍ അവരെ തന്നെ വിവാഹം കഴിക്കുകയായിരുന്നു. ഈ ബന്ധത്തില്‍ ഒരു മകനും മകളും സെയിഫിനുണ്ട്. പതിമൂന്ന് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് കൊണ്ടാണ് അമൃതയും സെയിഫും വേര്‍പിരിയുന്നത്. എന്നാല്‍ ഇരുവരുടെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ കരീനയും വന്നിരുന്നു എന്നതാണ് രസകരമായ കാര്യം.

വർഷങ്ങൾക്ക് ശേഷം അവർ തമ്മിൽ വിവാഹിതരായി

അമൃതയുമായിട്ടുള്ള വിവാഹം കഴിഞ്ഞ് നില്‍ക്കുന്ന സെയിഫിന്റെ അടുത്ത് ചെന്ന് ആശംസകള്‍ അറിയിച്ച കരീനയോട് അദ്ദേഹം നന്ദി ബേട്ടാ.. (മോളേ) എന്നാണ് പറഞ്ഞിരുന്നത്. കാരണം അന്ന് കരീനയ്ക്ക് പതിനൊന്ന് വയസാണ് പ്രായം. കരീനയെക്കാളും പത്ത് വയസിന്റെ മാറ്റമാണുള്ളത്. അമൃതയുമായി വിവാഹം കഴിക്കുമ്പോള്‍ സെയിഫിന് ഇരുപത്തിയൊന്ന് വയസായിരുന്നു. അതേ സമയം അമൃതയ്ക്ക് മുപ്പത്തിമൂന്ന് വയസും ഉണ്ടായിരുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
രണ്ട് മക്കളുടെയും കൂടെ സന്തോഷത്തോടെ കഴിയുന്നു

2004 ല്‍ താരങ്ങള്‍ വേര്‍പിരിഞ്ഞതിന് ശേഷം 2008 മുതലാണ് കരീനയും സെയിഫും ഒന്നിച്ച് അഭിനയിക്കുകയും സൗഹൃദത്തിലാവുകയും ചെയ്യുന്നത്. 2012 ഒക്ടോബറില്‍ താജ് ഹോട്ടലില്‍ വെച്ച് ഇരുവരും വിവാഹിതരാവുകയും ചെയ്തു. 2016 ലാണ് മൂത്തമകന്‍ തൈമൂറിന് കരീന ജന്മം കൊടുക്കുന്നത്. 2021 ല്‍ ഇളയമകന്‍ ജഹാംഗീറും ജനിച്ചു. ഇപ്പോള്‍ സന്തോഷത്തോടെ കഴിയുന്ന പ്രമുഖ താരകുടുംബമായി മാറിയിരിക്കുകയാണ്.

Read more about: saif ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X