കത്രീന കൈഫ് ഉടൻ വിവാഹിതയാകും, സൂചനയുമായി സൽമാന്റെ അടുത്ത സുഹൃത്ത്, നന്ദി പറഞ്ഞ് നടി

താരങ്ങളുടെ വിവാഹവും പ്രണയവുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാവാറുണ്ട്. ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് താരങ്ങളായ വിക്കി കൗശലിന്റേയും കത്രീന കൈഫിന്റേയും വിവാഹത്തെ കുറിച്ചാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ഇവരുടെ പ്രണയകഥ ബോളിവുഡ് കോളങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ താരങ്ങൾ ഇപ്പോഴും ഇതിനെ കുറിച്ച് തുറന്ന് സമ്മതിച്ചിട്ടില്ല. എന്നാൽ ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കാറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാകുന്നത് കത്രീനയുടെ വിവാഹത്തെ കുറിച്ചുള്ള വാർത്തയാണ്. നടി ഉടനെ വിവാഹിതയാകുമെന്നാണ് സൂചന. നടൻ സൽമാൻഖാന്റെ സുഹൃത്തും കോസ്റ്റ്യൂം ഡിസൈനറായ ആഷ്ലി റെബെല്ലോയാണ് ഇത്തരത്തിലുളള ഒരു സൂചന നൽകിയിരിക്കുന്നത്. ആഷ്ലിയുടെ വാക്കുകൾ വൈറലായിട്ടുണ്ട്.

കത്രീന കൈഫിന് ആശംസ

ജൂലൈ 16 ന് കത്രീനയുടെ പിറന്നാളായിരുന്നു. നടിക്ക് പിറന്നാൾ ആശംസ നേർന്ന് ആരാധകരും താരങ്ങളും രംഗത്തെത്തിയിരുന്നു. കത്രീനയ്ക്ക് പിറന്നാൾ ആശംസ നേർന്ന് കെണ്ട് കോസ്റ്റ്യൂം ഡിസൈനറായ ആഷ്ലി റെബെല്ലോയും രംഗത്ത് എത്തിയിരുന്നു. നവവധുവിന്റെ ഗെറ്റപ്പിലുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് കത്രീനയ്ക്ക പിറന്നാൾ ആശംസ നേർന്നത്. കൂടാതെ വളരെ പെട്ടെന്ന് തന്നെ മണവാട്ടിയാകുമെന്നും ഇദ്ദേഹം കുറിച്ചിരുന്നു. ആഷ്ലിയുടെ ഈ വാക്കുകൾ വൈറലായിരിക്കുകയാണ്. സൽമാൻ ഖാന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ഇദ്ദേഹം.

നന്ദി പറഞ്ഞ് കത്രീന

ആഷ്ലിയ്ക്ക് നന്ദി അറിയിച്ചു കൊണ്ട് കത്രീനയും രംഗത്ത് എത്തിയിരുന്നു. എന്നാൽ വിവാഹത്തെ കുറിച്ചുള്ള സൂചനയൊന്നും നടി നൽകിയിരുന്നില്ല. കത്രീന വിക്കി പ്രണയകഥ ബോളിവുഡിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ഇവരുടെ വിവാഹം ഉടനെ ഉണ്ടാകുമെന്നുള്ള വാർത്തകളും പ്രചരിച്ചിരുന്നു. താരങ്ങളോ കുടുംബാംഗങ്ങളോ ഇതിനെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. ഗോസിപ്പ് കോളങ്ങളിൽ ഒതുങ്ങിയ വിവാഹ വാർത്ത സത്യമാകുമെന്നാണ് അഷ്ലിയുടെ കുറിപ്പിൽ നിന്ന് വ്യക്തമാകുന്നത്.

വിക്കിയുടെ വിവാഹാഭ്യർഥന

മുൻപ് ഒരിക്കൽ സൽമാന്റെ മുന്നിൽ വെച്ച് കത്രീനയോട് വിക്കി വിവാഹാഭ്യർഥന നടത്തിയിരുന്നു. ഒരു പുരസ്കാരദാന ചടങ്ങിൽ വെച്ചായിരുന്നു കത്രീനയോട് വിവാഹം ചെയ്യാമോ എന്ന് വിക്കി ചോദിച്ചത്. എന്നെപ്പോലെ സുമുഖനായൊരു ചെറുപ്പക്കാരനെ കണ്ടെത്തി നിങ്ങൾ എന്ത് കൊണ്ട് വിവാഹം ചെയ്തു കൂടാ? ഇപ്പോൾ വിവാഹങ്ങളുടെ കാലമാണല്ലോ . നിങ്ങളും വിവാഹം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അതിനാലാണ് ഞാനിത് ചോദിക്കുന്നത് എന്ന് പറഞ്ഞു കൊണ്ടായിരുന്നു വിക്കി വിവാഹാഭ്യർഥന നടത്തിയത്. . മുജേ ശാദി കരോഗി എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രൊപ്പോസ് ചെയ്തത്. ഈ വീഡിയോ ഇന്നും സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും വൈറലാണ്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ചർച്ച ചെയ്യപ്പെട്ട പ്രണയം

ബോളിവുഡ് കോളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പ്രണയമായിരുന്നു കത്രീനയുടേത്. സൽമാൻഖാന്റേയും കത്രീനയുടേയും പ്രണയ കഥ ഇന്നും സിനിമാ കോളങ്ങളിൽ ചർച്ചാ വിഷയമാണ്. വിവാഹത്തിൽ വരെ ഇവരുടെ ബന്ധം എത്തിയിരുന്നു. എന്നാൽ പിന്നീട് ബ്രേക്കപ്പ് ആവുകയായിരുന്നു. സൽമാൻ ഖാനുമായുള്ള ബ്രേക്കപ്പിന് ശേഷം രൺബീർ കപൂറുമായി നടി പ്രണയത്തിലാവുകയായിരുന്നു. ദീപികയുമായുള്ള ബ്രേക്കപ്പിന് ശേഷമാണ് കത്രീനയുമായി രൺബീർ അടുക്കുന്നത്. എന്നാൽ ഈ ബന്ധവും അധികം നീണ്ടു പോയില്ല. ഇരുവരും വേർപിരിയുകയായിരുന്നു. ഇതിന് ശേഷമാണ് വിക്കിയുമായി നടി പ്രണയത്തിലാവുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X