തന്റെ കാമുകനൊപ്പം സാറയുടെ കറക്കം; അൺഫോളോ ചെയ്ത് ജാൻവി; താരപുത്രിമാർക്കിടയിൽ നടക്കുന്നത്

ബോളിവുഡിൽ മുൻനിര നായികയായി വളർന്ന് കൊണ്ടിരിക്കുന്ന ജാൻവി കപൂർ ​ഗോസിപ്പ് കോളങ്ങളിലും സ്ഥിരം ചർച്ചാ വിഷയമാണ്. അമ്മ ശ്രീദേവി സിനിമാ ലോകത്തെ താരറാണിയായിരുന്നത് ജാൻവിക്ക് നേരെ വരുന്ന ജനശ്രദ്ധയിൽ വലിയൊരു ഘടകമാണ്. ശ്രീദേവിയും ഒരു കാലത്ത് ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്ന നടിയാണ്. ജാൻവിയുടെ കാലഘട്ടത്തിൽ ​​​ഗോസിപ്പുകൾ കൂടാനുള്ള വലിയൊരു കാരണം സോഷ്യൽ മീഡിയയുടെയും പാപ്പരാസി ഫോട്ടോ​ഗ്രാഫർമാരുടെയും സാന്നിധ്യമാണ്.

തന്റെ വ്യക്തി ജീവിതത്തിൽ സ്വകാര്യത വേണമെന്ന കടുംപി‌ടുത്തമൊന്നും ജാൻവിക്കില്ല. ശിഖർ പഹരിയയുമായുള്ള പ്രണയം ജാൻവി തുറന്ന് പറഞ്ഞിട്ടുണ്ട്. സുഹൃത്തുക്കളുടെ പാർട്ടിക്കും ക്ഷേത്ര ദർശനത്തിനുമെല്ലാം കാമുകനൊപ്പമാണ് ജാൻവി പോകാറുള്ളത്. അടുത്തിടെ തിരുപ്പതി ക്ഷേത്രത്തിൽ ഇരുവരും ഒരുമിച്ചെത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ജാൻവി സിനിമാ രം​ഗത്തേക്ക് കടന്ന് വരുന്നതിന് മുമ്പെ തുടങ്ങിയതാണ് ഈ പ്രണയം.

Sara Tendulkar, Janhvi Kapoor

എന്നാൽ ഇടയ്ക്ക് വെച്ച് രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞിരുന്നു. ജാൻവി ഒരു ന‌ടനുമായി പ്രണയത്തിലായെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ പിന്നീട് ഈ ബന്ധം അവസാനിക്കുകയും ജാൻവി ശിഖർ പഹരിയയുമായി വീണ്ടും അടുക്കുകയും ചെയ്തു. അടുത്തിടെ ഇതേക്കുറിച്ച് ജാൻവി തുറന്ന് സംസാരിക്കുകയുമുണ്ടായി. ഇപ്പോഴിതാ കാമുകന്റെ പേരിൽ സുഹൃത്തുമായി ജാൻവിക്ക് ചില പ്രശ്നങ്ങളുണ്ടെന്നാണ് ബി ടൗൺ മാധ്യമങ്ങളിൽ വരുന്ന വാർത്ത.

ക്രിക്കറ്റർ സച്ചിൻ ടെണ്ടുൽക്കറിന്റെ മകൾ സാറെ ടെണ്ടുൽക്കറുമായാണ് അസ്വാരസ്യം. കഴിഞ്ഞ ദിവസം സാറയും ജാൻവിയുടെ കാമുകൻ ശിഖർ പഹാരിയും പാപ്പാരാസി ക്യാമറകൾക്ക് മുമ്പിൽ പെട്ടിരുന്നു. ഒരുമിച്ച് കാറിൽ സഞ്ചരിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്.

Sara Tendulkar, Janhvi Kapoor

ഈ സംഭവത്തിൽ ജാൻവി കപൂറിന് ദേഷ്യമുണ്ടെന്നാണ് സൂചന. സാറയെ ജാൻവി ഇൻസ്റ്റ​ഗ്രാമിൽ അൺഫോളോ ചെയ്തെന്നും വാദമുണ്ട്. നിലവിൽ ജാൻവി ഫോളോ ചെയ്യുന്നവരിൽ സാറ ടെണ്ടുൽക്കറില്ല. ഇവർ നേരത്തെ മുതൽ പരസ്പരം ഫോളോ ചെയ്യുന്നില്ലെന്ന വാദവും വന്നു. എന്നാൽ ഈ വാദം തെറ്റാണെന്നും സാറയുടെ മിക്ക ഫോട്ടോകളും ജാൻവി നേരത്തെ ലൈക് ചെയ്തിട്ടുണ്ടെന്ന് സ്ക്രീൻ ഷോട്ട് സഹിതം ആരാധകർ ചൂണ്ടിക്കാട്ടി.

സാറയും ജാൻവിയും അനന്യ പാണ്ഡെയുമെല്ലാം പാർട്ടികൾക്കും മറ്റും ഒരുമിച്ച് കൂടുന്നവരാണ്. മറ്റെന്തെങ്കിലും പ്രശ്നമാണോ ഇവർക്കിടയിലെന്നും വ്യക്തമല്ല. ഗോസിപ്പുകൾ ഒരു പരിധി വരെ ഈ താരങ്ങൾ പിആർ വർക്കിനായി ഉപയോ​ഗിക്കാറുണ്ട്. സാറ ടെണ്ടുൽക്കറിൻ അടുത്ത കാലത്ത് തുടരെ വാർത്തകളിൽ ഇടം പിടിക്കുന്നുണ്ട്. ക്രിക്കറ്റ് താരം ശുഭ്മാൻ ​ഗില്ലുമായി ഡേറ്റിം​ഗിലാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

ജാൻ‌വി കപൂറിന്റെ സഹോദരി ഖുശി കപൂർ അടുത്തിടെയാണ് സിനിമാ രം​ഗത്തേക്ക് കടന്ന് വന്നത്. ആർച്ചീസ് എന്ന സിനിമയിടെയാണ് ഖുശിയുടെ തുടക്കം. സിനിമ പക്ഷെ പരാജയപ്പെട്ടു. ഷാരൂഖ് ഖാന്റെ മകൾ സുഹാന, അമിതാഭ് ബച്ചന്റെ കൊച്ചുമകൻ അ​ഗസ്ത്യ നന്ദ എന്നിവരുടെയും അരങ്ങേറ്റ സിനിമയായിരുന്നു ആർച്ചീസ്.

സിനിമയുടെ പരാജയം ബോളിവുഡിൽ ചർച്ചയായിരുന്നു. മൂവരുടെയും അഭിനയവും വിമർശിക്കപ്പെട്ടു. നെപ്പോട്ടിസം ചൂണ്ടിക്കാട്ടിയാണ് ആർച്ചീസിന് നേരെ വിമർശനം വന്നത്. ഖുശിയുടെ ആദ്യ സിനിമ പരാജയപ്പെട്ടെങ്കിലും ജാൻവിയുടെ ആദ്യ സിനിമ ധടക്ക് 2018 ൽ മികച്ച വിജയമാണ് നേടിയത്.

More from Filmibeat

Read more about: sara tendulkar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X