അമ്മയാവാന്‍ പോവുകയാണെന്ന് താരപുത്രി; ഗര്‍ഭിണിയല്ലെന്ന് സോനം കപൂര്‍ കള്ളം പറഞ്ഞെന്ന് ആരാധകരും, സംഭവമിങ്ങനെ
ഏറെ കാലമായി നീണ്ട ഗോസിപ്പുകള്‍ക്കൊടുവില്‍ ആ സന്തോഷ വാര്‍ത്ത പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് നടി സോനം കപൂര്‍. ആനന്ദ് അഹൂജയുമായിട്ടുള്ള വിവാഹം കഴിഞ്ഞത് മുതല്‍ സോനം ഗര്‍ഭിണിയാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. പലപ്പോഴും വാര്‍ത്തകളെല്ലാം നിഷേധിച്ച് കൊണ്ട് നടി രംഗത്ത് വരികയും ചെയ്യും. ഇപ്പോഴിതാ താന്‍ അമ്മയാവാന്‍ ഒരുങ്ങുകയാണെന്ന സന്തോഷം പങ്കുവെച്ച് കൊണ്ടാണ് ബോളിവുഡ് സുന്ദരി എത്തിയിരിക്കുന്നത്.
ഭര്‍ത്താവിന്റെ മടിയില്‍ കിടന്നും ചാരിയിരുന്നിട്ടുമുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ സോനം പങ്കുവെച്ചത്. നിറവയര്‍ വ്യക്തമായി കാണിച്ചതിനൊപ്പം പുതിയ അതിഥിയെ ഈ വര്‍ഷം തന്നെ സ്വാഗതം ചെയ്യുമെന്നും കുറിച്ചു. എന്നാല്‍ അടുത്തിടെയും ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്തകള്‍ നടി നിഷേധിച്ചത് എന്തിനാണെന്ന് ചോദിച്ച് കൊണ്ടാണ് ചിലര്‍ എത്തിയിരിക്കുന്നത്.

ഇത്രയും നാളുകളായി ഔദ്യോഗികമായി വാര്‍ത്ത സ്ഥീരികരിക്കുന്നത് വരെ ഗര്‍ഭിണിയാണെന്ന കാര്യം സോനം കപൂര്‍ എല്ലാവരില്‍ നിന്നും മറച്ച് പിടിക്കുകയായിരുന്നു. താനും ആനന്ദും ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണെന്ന് പറഞ്ഞതിനൊപ്പം ഈ വര്‍ഷം തന്നെ കുഞ്ഞ് ജനിക്കുമെന്ന സൂചനയും നടി നല്‍കിയിരുന്നു. അതിനര്‍ഥം സെപ്റ്റംബറിനും നവംബറിനും ഇടയിലുള്ള ഏതെങ്കിലും ദിവസമായിരിക്കും കുഞ്ഞിന്റെ ജനനം. നിലവില്‍ സോനത്തിന്റേത് നാലാം മാസമാണ്. ഇക്കാര്യവും സോനം സൂചിപ്പിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സോനം ഗര്‍ഭിണിയാണെന്ന തരത്തിലുള്ള കിംവദന്തികള്‍ പ്രചരിച്ചത്. എയര്‍പോര്‍ട്ടില്‍ നിന്നും നടിയെ കണ്ടപ്പോള്‍ വളരെ അയഞ്ഞ് കിടക്കുന്ന വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ഗര്‍ഭിണിയായത് കൊണ്ടാണോ ഇത്തരം വസ്ത്രങ്ങള്‍ തിരഞ്ഞെടുത്തതെന്ന ചോദ്യം ഉയര്‍ന്ന് വന്നു. എന്നാല്‍ പിന്നീടും സമാനമായ ചോദ്യങ്ങള്‍ ഉയര്‍ന്ന് വന്നപ്പഴും ഗര്‍ഭിണിയല്ലെന്നും അങ്ങനൊരു കാര്യം ഉണ്ടാവുമ്പോള്‍ അറിയിക്കാം എന്നും നടി പറഞ്ഞു. എന്തായാലും സോനം കള്ളം പറഞ്ഞതല്ലെന്ന കാര്യം ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.

ഗര്‍ഭിണിയാവുമ്പോള്‍ അക്കാര്യം എല്ലാവരെയും അറിയിക്കാം എന്ന് പറഞ്ഞത് പോലെ തന്നെ സോനം ചെയ്തിരിക്കുകയാണ്. ബോളിവുഡ് സിനിമാലോകത്തിന് ഒന്നടങ്കം സന്തോഷം നല്‍കി കൊണ്ടാണ് ഈ വാര്‍ത്ത വന്നതും. കരീന കപൂര്‍ ഖാന്‍, ദിയ മിര്‍സ, വരുണ്‍ ധവാന്‍, എക്ത കപൂര്‍, സാമന്ത രുത് പ്രഭു, മലൈക അറോറ തുടങ്ങി നടിയുടെ പോസ്റ്റിന് താഴെ ആശംസകള്‍ അറിയിച്ച് കൊണ്ട് ബോളിവുഡില്‍ നിന്നുള്ള താരങ്ങളും എത്തിയിരിക്കുകയാണ്. നല്ലൊരു ആരോഗ്യമുള്ള കുഞ്ഞിനെ തന്നെ നടിയ്ക്ക് ലഭിക്കട്ടേ എന്നാണ് ആരാധകരും പറയുന്നത്.
Recommended Video

ബോളിവുഡിലെ പ്രമുഖ നടന്‍ അനില്‍ കപൂറിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് സോനം കപൂര്‍. പിതാവിന്റെ പാതയിലൂടെ 2007 മുതല്‍ സോനം അഭിനയ രംഗത്തേക്ക് എത്തി. ഓരോ സിനിമകളും സൂപ്പര്‍ഹിറ്റായി മാറിയതോടെ ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളായി സോനം വളര്‍ന്നു. എകെ വാസ് എകെ എന്ന ചിത്രമാണ് അവസാനമായി എത്തിയത്. അതിന് മുന്‍പ് ദുല്‍ഖര്‍ സല്‍മാന്‍െ നായികയായി സോയ ഫാക്ടര്‍ എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. 2018 ലാണ് ബിസിനസുകാരനായ ആനന്ദ് അഹുജയുമായി സോനം വിവാഹിയാവുന്നത്.


Click it and Unblock the Notifications











