കൈവിട്ട് പോകാതിരിക്കാൻ രാത്രി വൈൻ നൽകി ഉറക്കി; പിന്നീട് അതില്ലാതെ ശ്രീദേവിക്ക് പറ്റാതായി; വെളിപ്പെടുത്തൽ

ഇന്ത്യൻ സിനിമയിലെ വിസ്മയമായിരുന്നു അന്തരിച്ച നടി ശ്രീദേവി. വശ്യമായ സൗന്ദര്യവും അഭിനയ മികവും ശ്രീദേവിയെ ഉയരങ്ങളിൽ എത്തിച്ചു. കരിയറിൽ പേരും പ്രശസ്തിയും ലഭിച്ചപ്പോഴും ശ്രീദേവിയെ തേടി ​ഗോസിപ്പുകൾ തുടരെ വന്നു. സിനിമ പോലെ നാടകീയമായാണ് പലപ്പോഴും ശ്രീദേവിയുടെ ജീവിതം മുന്നോട്ട് പോയത്. വിവാഹിതനായ ബോണി കപൂറുമായുള്ള അടുപ്പവും വിവാഹവും ശ്രീദേവിക്ക് നേരെ വിമർശനങ്ങൾ വരാൻ കാരണമായി. 2018 ൽ നടി അപ്രതീക്ഷിതമായി മരണപ്പെട്ടപ്പോൾ പല അഭ്യൂഹങ്ങളും വന്നു.

മരണ സമയത്ത് ശ്രീദേവി മദ്യപിച്ച് അബോധാവസ്ഥയിൽ ആയിരുന്നെന്ന് റിപ്പോർട്ട് വന്നു. പിന്നീടാണ് അധികമാരുമറിയായ്ത്ത ശ്രീദേവിയുടെ ജീവിതത്തെക്കുറിച്ചുള്ള ചില വിവരങ്ങൾ പുറത്ത് വന്നത്. ആഡംബര ജീവിതമാണ് ശ്രീദേവി നയിച്ചിരുന്നത്. സൗന്ദര്യം നിലനിർത്താൻ നിരവധി തവണ പ്ലാസ്റ്റിക് സർജറികൾ ചെയ്ത വിവരം പുറത്ത് വന്നു. ശ്രീദേവിയെക്കുറിച്ച് നടി കുട്ടി പത്മിനി പങ്കുവെച്ച വിവരങ്ങളാണിപ്പോൾ ശ്ര​​ദ്ധ നേടുന്നത്.

Sridevi

ബാലതാരമായി അഭിനയിക്കുന്ന കാലം മുതൽ ശ്രീദേവിയെ അടുത്തറിഞ്ഞ ആളാണ് കുട്ടി പത്മിനി. ശ്രീദേവി വളരെ പോപ്പുലറായി. തന്റെ മകൾ കൈവിട്ട് പോകുമോ എന്ന് അമ്മ ഭയന്നു. അക്കാലത്ത് വൈകുന്നേരം ആറ് മണിക്ക് ഷൂട്ടിം​ഗ് തീരും. വൈകുന്നേരം പുറത്ത് പോകരുത്, നീ വൈൻ കഴിക്ക്, ശരീരത്തിന് നല്ലതാണ്, ഇത് കഴിച്ച് നീ എട്ട് മണിക്ക് തന്നെ ഉറങ്ങെന്ന് അമ്മ ഉപദേശിച്ചു. പെറ്റമ്മ ചെയ്തതാണെങ്കിലും അത് തെറ്റ് തന്നെയാണ്.

പിൽക്കാലത്ത് വൈൻ ഇല്ലാതെ ശ്രീദേവിക്ക് പറ്റാതായി. വൈൻ അവളുടെ ജീവിതത്തിലെ ഒരു അം​ഗമായി എന്ന് പറയാമെന്നും കുട്ടി പത്മിനി വെളിപ്പെടുത്തി. ശ്രീദേവി സൗന്ദര്യത്തിന് നൽകിയ ശ്രദ്ധയെക്കുറിച്ചും കുട്ടി പത്മിനി സംസാരിച്ചു. ശ്രീദേവിക്ക് താനെപ്പോഴും ഭം​ഗിയായിരിക്കണമെന്നായിരുന്നു. ഇൻസെക്യൂരിറ്റി കൂടുതലാണ്. അത്രയും പ്ലാസ്റ്റിക് സർജറികൾ ചെയ്തു. ശ്രീയുടെ അടുത്ത ബന്ധുവാണ് എന്നോട് ഇക്കാര്യം പറഞ്ഞത്. ലണ്ടനിൽ ഒരു വലിയ പ്ലാസ്റ്റിക് സർജൻ ഉണ്ട്. മുഖത്ത് ഒരുപാട് മാറ്റങ്ങൾ വരുത്തി.

Sridevi

ഭർത്താവിനോട് പോലും പറയില്ല. ഷോപ്പിം​ഗിന് പോകുകയാണെന്ന് പറഞ്ഞ് പ്ലാസ്റ്റിക് സർജറി ചെയ്ത് വരും. എപ്പോഴും ഡയറ്റിം​ഗായിരുന്നു. അവസാനം വരെയും ഡയറ്റിം​ഗിൽ ആയിരുന്നു ശ്രീദേവിയെന്ന് കുട്ടി പത്മിനി പറഞ്ഞു. ശ്രീദേവിയുടെ മരണത്തെക്കുറിച്ചും കുട്ടി പത്മിനി സംസാരിച്ചിട്ടുണ്ട്. മരണം തനിക്ക് വലിയ ഞെട്ടലായെന്നും വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും കുട്ടി പത്മിനി പറഞ്ഞു.

2018 ലാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ബന്ധുവിന്റെ വിവാഹത്തിനെത്തിയായിരുന്നു നടി. ഹോട്ടൽ മുറിയിൽ ബാത്ത് ടബ്ബിൽ മുങ്ങിയാണ് മരണം. മരണം സംബന്ധിച്ച് പല അഭ്യൂഹങ്ങൾ വന്നു. ശ്രീദേവിയുടെ മകൾ ജാൻവി കപൂർ ഇന്ന് ബോളിവുഡിലെ യുവനിരയിലെ മുൻനിര താരമാണ്. ഇളയ മകൾ ഖുശി കപൂറും സിനിമാ രം​ഗത്തേക്ക് കടന്ന് വന്നു. ആർച്ചീസ് എന്ന സിനിമയിലൂടെയാണ് ഖുശി കപൂർ അഭിനയ രം​ഗത്ത് തുടക്കം കുറിച്ചത്.

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X