»   » പരസ്പരം മൈന്‍ഡ് ചെയ്യാതെ ഹേമമാലിനിയും ശ്രീദേവിയും

പരസ്പരം മൈന്‍ഡ് ചെയ്യാതെ ഹേമമാലിനിയും ശ്രീദേവിയും

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡില്‍ താരപ്പോരുകളും ഈഗോ പ്രശ്‌നങ്ങളുമെല്ലാം പതിവാണ്. പലപ്പോഴും നാലാളറിയെ ഈ പ്രശ്‌നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും ഇതുമായി ബന്ധപ്പെട്ട് പ്രസ്താവനകളിറക്കാനുമൊന്നും ബോളിവുഡ് താരങ്ങള്‍ മടിയ്ക്കാറില്ല. പൊതുവേ നടന്മാര്‍ തമ്മിലാണ് ഇത്തരം പ്രശ്‌നങ്ങളുണ്ടാവാറുള്ളതെങ്കിലും നടിമാര്‍ തമ്മിലുള്ള സൗന്ദര്യപ്പിണക്കങ്ങളും കുറവല്ല.

കഴിഞ്ഞ ദിവസം രണ്ട് മുന്‍നിര താരങ്ങളുടെ പിണക്കത്തിനാണ് ബോളിവുഡ് സാക്ഷ്യം വഹിച്ചത്. താരങ്ങള്‍ മറ്റാരുമല്ല. ഒരുകാലത്ത് തമിഴകത്തുനിന്നും ബോളിവുഡിലെത്തി നമ്പര്‍ വണ്‍ പദവിയിലെത്തിയ ഹേമമാലിനിയും ശ്രീദേവിയും തന്നെ.

 Sridevi, Hema Malini

കഴിഞ്ഞ ദിവസം യശ് ചോപ്രയുടെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരസമര്‍പ്പണ ചടങ്ങിലായിരുന്നു ഹേമയുടെയും ശ്രീയുടെയും വൈരം മറനീക്കി പുറത്തെത്തിയത്. ഒരേ വേദിയില്‍ അപരിചിതരെപ്പോലെ പെരുമാറിയ രണ്ടുപേരും ഒരുവട്ടം പോലും മുഖത്തോടുമുഖം നോക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ചടങ്ങു തീരും വരെ രണ്ടുപേരും ഇതേ രീതിയില്‍ത്തന്നെയാണ് മുന്നോട്ടു പോയത്.

ഇത്തരം ചടങ്ങുകള്‍ക്കെത്തുന്ന താരങ്ങളെല്ലാം പൊതുവേ ഒന്നിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുക പതിവാണ്. എന്നാല്‍ ശ്രീയുടെയും ഹേമയുടെയും കാര്യത്തില്‍ അതും സംഭവിച്ചില്ല. രണ്ടുപേരും പരസ്പരം അവഗണിയ്ക്കുകയും വ്യത്യസ്ത സംഘമാളുകള്‍ക്കൊപ്പം കളിചിരികളുമായി സമയം ചെലവിടുകയും ചെയ്യുകയായിരുന്നു. ഒടുവില്‍ യശ് ചോപ്രയുടെ ഭാര്യ പമേല രണ്ടുപേരെയും വിളിച്ചുകൊണ്ടുവന്ന് ഒന്നിച്ചൊരു ഫോട്ടോയ്ക്ക് പോസ് ചെയ്യിക്കാന്‍ ശ്രമിക്കുന്നതുവരെ ഹേമ സ്ഥലത്തുണ്ടെന്ന് ശ്രീദേവിയോ, തിരിച്ചോ അറിഞ്ഞിട്ടില്ലെന്ന പോലെയായിരുന്നു കാര്യങ്ങള്‍.

English summary
Veteran actresses Hema Malini and Sridevi seem to be uncomfortable in each other's company

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam