സണ്ണി ലിയോണിന് സർക്കാർ സർവീസിൽ നിയമനം? താരത്തിന്റെ ട്വീറ്റ് വൈറലാകുന്നു...

തന്റെ പേരിലുള്ള ഒരാൾക്ക് സർക്കാർ ജോലി കിട്ടിയതിന്റെ സന്തോഷം ട്വിറ്ററിലൂടെയാണ് താരം പങ്കുവെച്ചത്.

ബീഹാറിലെ സർക്കാർ സർവ്വീസിലെ ഒരു തസ്തികയിലേയ്ക്കുളള വിജ്ഞാപനം വന്നപ്പോൾ ഞെട്ടിയത് സണ്ണി ലിയോൺ . പുറത്തു വന്ന ലിസ്റ്റിൽ എഞ്ചിനീയറിംഗ് വകുപ്പിലെ ജൂനിയർ എഞ്ചിനിയർ തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ആളുടെ പേരാണ് സണ്ണിയെ ഞെട്ടിച്ചത്. ലിസ്റ്റിലെ ഉദ്യോഗാർഥിയുടെ പേരും നടിയുടെ പേരും ഒന്നു തന്നെ.

sunney

തന്റെ പേരിലുള്ള ഒരാൾക്ക് സർക്കാർ ജോലി കിട്ടിയതിന്റെ സന്തോഷം ട്വിറ്ററിലൂടെയാണ് താരം പങ്കുവെച്ചത്. ദേശീയ മാധ്യമങ്ങൾ വാർത്ത് റിപ്പോർട്ട് ചെയ്തപ്പോഴാണ് സംഭവം പുറം ലോകം അറിഞ്ഞത്. ബീഹാർ പൊതു ആരോഗ്യ വകുപ്പിലെ എഞ്ചിനിയറിംഗ് വകുപ്പ് ജൂനിയർ എഞ്ചിനിയർ തസ്തികയിലേയ്ക്കാണ് ഇവർക്ക് ജോലി ലഭിച്ചിരിക്കുന്നത്.

സണ്ണി ലിയോൺ എന്ന പേരിൽ‌ അപേക്ഷ സമർപ്പിച്ച ഒരാൾക്കാണ് ജോലി ലഭിച്ചിരിക്കുന്നത്. അപേക്ഷകാരിയുടെ അച്ഛന്റെ പേരിനു താഴെ ലിയോണ ലിയോൺ എന്നാണ് എഴുതപ്പെട്ടിരിക്കുന്നത്.17000 അപേക്ഷകളില്‍ ജനറല്‍ തസ്തികയില്‍ അപേക്ഷിച്ചിട്ടുള്ള ഈ ഉദ്യോഗാര്‍ഥി 98.5 പോയിന്റ് മാര്‍ക്ക് നേടിയിട്ടുള്ളതായും രേഖപ്പെടുത്തിയിട്ടുണ്ട്. 1991 മെയ് 13 നാണ് ഇവരുടെ ജനന തീയതി. ഇത് വ്യാജ ഫ്രൊഫൈൽ ആണോ അല്ലയോ എന്നുളള കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. അതേസമയം ഇപ്പോൾ പ്രസിദ്ധികരിച്ചിരിക്കുന്നതെ മെരിറ്റ് ലിസ്റ്റാണെന്നും ഇങ്ങനെ ഒരാൾ ഉണ്ടെങ്കിൽ ഫെബ്രുവരി 24 ന് മുമ്പ് അധികൃതരുമായി ബന്ധപ്പെടണമെന്നും നോട്ടീസ് നൽകിയിട്ടുണ്ടത്രേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X