രണ്ട് പെണ്‍കുട്ടികള്‍ക്ക് പുറമേ ഒരു ആണ്‍കുട്ടിയെ കൂടി ദത്തെടുത്തോ? നടി സുസ്മിത സെന്‍ മക്കളുടെ കൂടെയുള്ള വീഡിയോ
ബോളിവുഡ് സുന്ദരി സുസ്മിത സെന്നിന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി പുറത്ത് വരുന്നത്. കാമുകന്‍ റോഹ്മാന്‍ ഷോവലുമായി നടി വേര്‍പിരിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. വര്‍ഷങ്ങളോളം നീണ്ട പ്രണയം വിവാഹത്തിലേക്ക് എത്തുമെന്ന് കരുതി കാത്തിരുന്ന ആരാധകര്‍ക്ക് ഇത് കനത്തൊരു പ്രഹരമായിരുന്നു. സുഹൃത്തുക്കളായി തുടങ്ങിയ ബന്ധം സുഹൃത്തുക്കളായി തന്നെ അവസാനിപ്പിച്ചു എന്നാണ് വേര്‍പിരിയലിനുള്ള വിശദീകരണമായി സുസ്മിത നല്‍കിയത്.
ഇപ്പോള്‍ വീണ്ടും സിംഗിള്‍ മദറായി കഴിയുകയാണ് നടി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്ത് അവരുടെ കൂടെ സന്തോഷത്തോടെ കഴിയുകയായിരുന്നു സുസ്മിത. അന്നൊന്നും ഒരു വിവാഹത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല. റോഹ്മാന്‍ വന്നതോടെയാണ് അത്തരമൊരു തീരുമാനം മാറിയതും. അതേ സമയം രണ്ട് പെണ്‍കുട്ടികള്‍ക്ക് പുറമേ ഒരു ആണ്‍കുട്ടിയെ കൂടി സുസ്മിത ദത്തെടുത്തു എന്ന തരത്തില്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്.

അടുത്തിടെ മക്കളുടെ കൂടെ വരുന്ന സുസ്മിതയുടെ ഒരു വീഡിയോ വൈറലായിരുന്നു. രണ്ട് പെണ്‍മക്കള്‍ കൂടാതെ ഒരു ആണ്‍കുട്ടി കൂടി ഇവരുടെ കൂടെ ഉണ്ടായിരുന്നു. സുസ്മിതയുടെ പുറകില്‍ നടന്ന് വന്ന ഒരു സ്ത്രീയാണ് ഈ കുഞ്ഞിനെ കൈയ്യില്‍ എടുത്തിരുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ ഫോട്ടോ എടുക്കാന്‍ നിര്‍ബന്ധിപ്പിച്ചപ്പോള്‍ ആ കുഞ്ഞിനെ കൂടി നിര്‍ത്തിയാണ് സുസ്മിത ഫോട്ടോസ് എടുത്തത്. അതിനര്‍ഥം ആ കുഞ്ഞിനെയും നടി ദത്ത് എടുത്തതാവും എന്നൊക്കെയുള്ള അഭ്യൂഹങ്ങളും പ്രചരിച്ചു. പിന്നാലെ ഇതിനുള്ള വിശദീകരണം എത്തിയിരിക്കുകയാണ്.

സുസ്മിത സെന്നിന്റെ പിതാവ് സുബീര്‍ സിംഗിന്റെ ജന്മദിനം ആഘോഷിക്കാന്‍ എത്തിയതായിരുന്നു സുസ്മിത. മക്കളായ റിനീയും അലിഷയും നടിയുടെ കൂടെ തന്നെ ഉണ്ടായിരുന്നു. ഇരുവരും പാര്‍ട്ടിയ്ക്ക് ശേഷം പുറത്തേക്ക് വരുമ്പോഴാണ് ക്യാമറക്കണ്ണുകളുടെ മുന്നില്‍പെടുന്നത്. അതേ സമയം കൂടെ ഉണ്ടായിരുന്ന കുട്ടി സുസ്മിത ദത്ത് എടുത് ആണ്‍കുട്ടിയല്ല എന്നാണ് പുതിയ വിവരം. നടിയുടെ അടുത്ത സുഹൃത്തിന്റെ കുട്ടിയാണിതെന്നും സുസ്മിത അവനെ സ്വന്തം മകനെ പോലെയാണ് സ്‌നേഹിക്കുന്നതെന്നുമാണ് പുറത്ത് വരുന്നത്. നടിയുമായി ബന്ധപ്പെട്ട ഉഹാപോങ്ങളും അഭ്യൂഹങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുസ്മിതയുടെ അടുത്ത ബന്ധമുള്ള ആരോ ആണ് വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുന്നത്.

പതിനെട്ട് വയസ് പ്രായമുള്ളപ്പോഴാണ് ഇന്ത്യയിലെ ആദ്യ മിസ് യൂണിവേഴ്‌സായി സുസ്മിത സെന്‍ തിരഞ്ഞെടുക്കപ്പെടുന്നത്. 1994 ലായിരുന്നു ഇത്. പിന്നീട് മോഡലിങ്ങിലും സിനിമയിലുമായി നടി സജീവമായി. ഇരുപത്തിനാലം വയസിലാണ് ഒരു പെണ്‍കുഞ്ഞിനെ നടി ദത്തെടുക്കുന്നത്. മകള്‍ക്ക് റിനി എന്ന പേരും നല്‍കി. ഒരു അമ്മയാവാന്‍ പോവുന്നതിന്റെ എല്ലാ സന്തോഷങ്ങളും ആകുലതകളുമൊക്കെ റിനിയെ കൊണ്ട് വരുന്ന അന്ന് തനിക്ക് ഉണ്ടായിരുന്നതായി സുസ്മിത പറഞ്ഞിരുന്നു. 2000 ലാണ് റിനിയെ കൊണ്ട് വരുന്നത്. ശേഷം പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 2010 ല്‍ ഇളയമകള്‍ അലിഷയെയും സുസ്മിത ദത്തെടുത്തു.
Recommended Video

അങ്ങനെ രണ്ട് പെണ്‍കുട്ടികളുടെ അമ്മയായി ഇത്രയും കാലം കഴിഞ്ഞ സുസ്മിതയുടെ ജീവിതത്തിലേക്ക് ഒരു ചെറുപ്പക്കാരന്‍ വന്നത് 2018 ലാണ്. മോഡലും നടനുമായ റോഹ്മാന്‍ ഷോവലിന് നടിയെക്കാള്‍ വളരെ പ്രായം കുറവായിരുന്നു. ഈ വിമര്‍ശനങ്ങള്‍ പലപ്പോഴായി കിട്ടിയിരുന്നെങ്കിലും താരങ്ങള്‍ പ്രണയവുമായി മുന്നോട്ട് പോയി. 2021 ഡിസംബറിലാണ് കാമുകനുമായി വേര്‍പിരിഞ്ഞതായി സുസ്മിത പ്രഖ്യാപിച്ചത്.


Click it and Unblock the Notifications