ഗോസിപ്പുകൾ സത്യമെന്ന് തെളിയിച്ച് സൂസന്ന ഖാനും അർസ്ലൻ ഗോനിയും
വെള്ളാരംകണ്ണുകളും മനോഹരമായ പുഞ്ചിരിയും ചടുലമായ നൃത്തച്ചുവടുകളും കൊണ്ട് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ നടന്‍ ഹൃത്വിക് റോഷന്റെ മുൻ ഭാര്യ സൂസന്ന ഖാൻ എല്ലാവർക്കും സുപരിചിതയാണ്. ഡിസൈനർ കൂടിയായ സൂസന്നയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ബോളിവുഡ് താരങ്ങളും ആരാധകരുമടക്കം നിരവധി പേർ സൂസന്നയ്ക്ക് പിറന്നാൾ ആശംസിച്ചു. 2000 ഡിസംബറിലാണ് ബാല്യകാല സുഹൃത്തായ സൂസന്നയെ ഹൃത്വിക് ജീവിത സഖിയാക്കിയത്. ബാംഗ്ലൂരിൽ ആഘോഷമായിട്ടായിരുന്നു യൂത്തിന്റെ ആവേശമായിരുന്ന ബോളിവുഡിന്റെ യവന സുന്ദരൻ ഹൃത്വിക്കിന്റെ വിവാഹം.
എന്നാൽ പതിമൂന്ന് വർഷം മാത്രമാണ് ഹൃത്വിക്-സൂസന്ന ദാമ്പത്യ ജീവിതത്തിന് ആയുസുണ്ടായിരുന്നത്. 2014ൽ ഇരുവരും വിവാഹമോചിതരായി. വിവാഹമോചിതരായിയെങ്കിലും ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. അടുത്തിടെയായി നടൻ അർസ്ലൻ ഗോനിയും സൂസന്നയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ ഗോസിപ്പുകൾ വന്നിരുന്നു. ഇപ്പോൾ വാർത്തകൾ സത്യമാണെന്ന് തെളിയിക്കുകയാണ്. അർസ്ലൻ ഗോനിയുടേയും സൂസന്ന ഖാന്റേയും വാക്കുകൾ.
Also Read: 'അച്ഛാ... ഐ ലവ് യൂ....', ദിലീപിന് മീനൂട്ടിയുടെ പിറന്നാളാശംസ എത്തി

കഴിഞ്ഞ ദിവസം സൂസന്ന പിറന്നാൾ ആഘോഷിച്ചപ്പോൾ അർസ്ലൻ സൂസന്നയ്ക്ക് പിറന്നാൾ ആശംസിച്ച് ഇട്ട ഇൻസ്റ്റഗ്രാം പോസ്റ്റും അതിലെ വാചകങ്ങളുമാണ് ഇരുവരും പ്രണയത്തിലാണ് എന്ന് തെളിയിക്കുന്നത്. അർസ്ലൻ ഗോനിയുടെ ആശംസക്ക് സൂസന്ന നൽകിയ മറുപടിയും ശ്രദ്ധനേടുന്നുണ്ട്. സൂഹാനയ്ക്കൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അർസ്ലൻ ഗോനി സൂസന്നയ്ക്ക് പിറന്നാൾ ആശംസിച്ചത്. 'ജന്മദിനാശംസകൾ പ്രിയേ... നിങ്ങൾക്ക് ഒരു മികച്ച വർഷവും അതിശയകരമായ ജീവിതവും ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.... എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും നല്ല ഹൃദയം അത് നിന്റേതാണ്. ഈ ഫോട്ടോ വളരെ നല്ലതും സുന്ദരവുമാണ്. നീ ആഗ്രഹിക്കുന്നതെല്ലാം ദൈവം നിനക്ക് നൽകട്ടെ. ഒത്തിരി.... ഒത്തിരി..... സ്നേഹം' അർസ്ലൻ ഗോനി കുറിച്ചു.

അർസ്ലൻ ഗോനിയുടെ ജന്മദിനാശംസയ്ക്ക് ഉടൻ തന്നെ സൂസൻ മറുപടിയും നൽകി. 'നന്ദി.... നന്ദി...എന്റെ എല്ലാമായവന് ഒരുപാട് നന്ദി' എന്നാണ് സൂസന്ന മറുപടി നൽകിയത്. ഇരുവരും പ്രണയത്തിലാണെന്ന് തുറന്ന് സമ്മതിക്കുന്ന തരത്തിലാണ് കമന്റുകൾ പ്രത്യക്ഷപ്പെട്ടത്. ഇരുവരുടേയും പോസ്റ്റുകൾക്ക് വലിയ സ്വീകാര്യതയും സോഷ്യൽമീഡിയയിൽ ലഭിച്ചു. ബോളിവുഡിൽ അറിയപ്പെടുന്ന നടനാണ് അർസ്ലൻ. മിനി സ്ക്രീൻ താരമായ ആലി ഗോനിയുടെ സഹോദരനുമാണ്. അടുത്തിടെ സീ5ൽ സ്ട്രീം ചെയ്ത 'മേ ഹീറോ ബോൽ രഹാ ഹൂ' സീരിസിൽ അർസ്ലൻ അഭിനയിച്ചിരുന്നു. ഏക്ത കപൂറായിരുന്നു ഈ സീരിസ് നിർമിച്ചത്. പത്രലേഖ, പാർഥ് സാംധാൻ, ഡാനിഷ് ഹുസൈൻ എന്നിവരാണ് സീരിസിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജിയാ ഔർ ജിയ, കിരായേനമ എന്നീ സിനിമകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
Recommended Video

കുറച്ച് നാളുകൾ മാത്രമേയായിട്ടുള്ളൂ ഇരുവരും പ്രണയത്തിലായിട്ട്. പലപ്പോഴും മറ്റ് സുഹൃത്തുക്കൾക്കൊപ്പം ഇരുവരും ചേർന്ന് അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. അതേസമയം ഹൃത്വിക്ക്-സൂസന്ന ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്. ഇരുവരും ഹൃത്വിക്കിനൊപ്പമാണ് താമസം. ഹ്രേഹാൻ എന്നാണ് ഇവരുടെ മൂത്ത കുട്ടിയുടെ പേര് 2006ൽ ആണ് ഇവർക്ക് ആദ്യത്തെ കുഞ്ഞ് പിറന്നത്. പിന്നീട് 2008ൽ ഹൃദാൻ എന്ന രണ്ടാമത്തെ കുഞ്ഞും ദമ്പതികൾക്കിടയിലേക്ക് എത്തി. വിവാഹമോചിതരായെങ്കിലും കുഞ്ഞുങ്ങളുടെ സന്തോഷത്തിന് പ്രാധാന്യം നൽകുന്ന ഇരുവരും മക്കൾക്ക് വേണ്ടി ഒരുമിച്ച് അവധി ആഘോഷിക്കാൻ പോകാറുണ്ട്. ഹൃത്വിക്കിന്റെ ഏര്റവും വലിയ ആരാധിക കൂടിയായ സൂസന്ന ഹൃത്വിക്കിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്ക് കമന്റുകളമായി എത്താറുണ്ട്.


Click it and Unblock the Notifications











