സിദ്ദിഖിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞിട്ടില്ല!! ഈ സാഹചര്യത്തിൽ പറ്റില്ല, വിശദീകരണവുമായി തപ്സി

ചിത്രം വേണ്ടായെന്ന് വച്ചത് സിദ്ദിഖിനയോട് ഒപ്പം അഭിനയിക്കാനുള്ള താൽപര്യ കുറവ് കൊണ്ടല്ല.

നവാസ് സിദ്ദിഖിയോടൊപ്പം അഭിനയിക്കില്ലെന്നുള്ള നടി തപ്സിയുടെ കമന്റ് ബോളിവുഡിൽ വലിയ വാർത്തയായിരുന്നു. സിദ്ദിഖിയെ വംശീയമായി അപമാനിച്ചുവെന്നു ചൂണ്ടിക്കാട്ടി താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു . എന്നാൽ പുറത്തു വന്ന വാർത്തകൾക്കെതിരെ നടി തപ്സി രംഗത്തെത്തിയിട്ടുണ്ട്. താൻ സിദ്ദിഖിയോടൊപ്പം അഭിനയിക്കില്ലയെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല.

tapthee

തന്നെ തേടി ഒരുപാട് ഓഫറുകൾ ഇപ്പോൾ വരുന്നുണ്ട്. എന്നാൽ അതെല്ലാം താൻ ഏറ്റെടുക്കുന്നില്ല. ഹണി ട്രെഹന്റെ പുതിയ ചിത്രം വേണ്ടായെന്ന് വച്ചത് സിദ്ദിഖിനയോട് ഒപ്പം അഭിനയിക്കാനുള്ള താൽപര്യ കുറവ് കൊണ്ടല്ല. ഞാന്‍ നേരത്തേ ഏറ്റെടുത്ത ചിത്രങ്ങൾ പൂര്‍ത്തിയാക്കേണ്ടതുകൊണ്ടാണ്. സിദ്ദിഖിക്കൊപ്പം ഭാവിയില്‍ ഒരു സിനിമ ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും തപ്സി പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസുമായുള്ള അഭിമുഖത്തില്ലാണ് താരം ഇക്കാരയം വ്യക്തമാക്കിയത്.

ഹണിയുടേയും നവാസുദ്ദീന്റേയും ചിത്രത്തിൽ അഭിനയിക്കുക എന്നത് വലിയൊരു കാര്യം തന്നെയാണ്. ചിത്രത്തിൽ ഇവർക്കൊപ്പം വർക്ക് ചെയ്യണമെന്ന് അതിയായ ആഗ്രഹവുമുണ്ട്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അത് സാധ്യമല്ലെന്നും താപ്സി കൂട്ടിച്ചേർത്തു. പ്രശസ്ത ഹോക്കി താരം സന്ദീപ് സിംഗിന്റെ ജീവിത കഥ പറയുന്ന സൂർമ്മയാണ് തപ്സിയുടെ ഏറ്റവും പുതിയ ചിത്രം. ജൂലൈ 13ന് സൂര്‍മ്മ തീയേറ്ററുകളിലെത്തും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X