കരിയർ തകർന്നാലും പണത്തിന്റെ വരവ് നിലയ്ക്കില്ല, മാസം അഭിഷേകിന് ലഭിക്കുന്ന ലക്ഷങ്ങൾ; റിപ്പോർട്ട്

ബോളിവുഡിലെ താര പുത്രൻമാരിൽ എന്നും ചർച്ചയാകുന്ന നടൻ അഭിഷേക് ബച്ചനാണ്. അച്ഛൻ അമിതാഭ് ബച്ചന്റെ താര പ്രഭ അഭിഷേകിന് യഥാർത്ഥത്തിൽ കരിയറിൽ വിനയാകുകയാണ് ചെയ്തത്. എപ്പോഴും പിതാവുമായി അഭിഷേകിനെ താരതമ്യം ചെയ്യുന്നു. നായക നടനെന്നതിനപ്പുറം സഹ നായകനായും അഭിഷേക് അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷവും അഭിഷേകിന് ഇതേ താരതമ്യം കരിയറിൽ നേരിടേണ്ടി വന്നു. ഭാര്യ ഐശ്വര്യ റായുടെ താരമൂല്യം അഭിഷേകിനും മുകളിലാണ്.

ലോകമറിയപ്പെടുന്ന താര സുന്ദരിയായിരിക്കെയാണ് ഐശ്വര്യ അഭിഷേകിനെ വിവാഹം ചെയ്യുന്നത്. കരിയറിൽ അഭിഷേക് ബച്ചൻ ഒരു സൂപ്പർഹിറ്റ് സിനിമ ലഭിച്ചിട്ട് ഏറെക്കാലമായി. താരത്തിന്റെ ​ഗ്രാഫ് ഇടിഞ്ഞത് ബോളിവുഡിൽ ചർച്ചയായിട്ടുണ്ട്. വ്യത്യസ്തമായി പ്രൊജക്ടുകളിലൂടെ കരിയറിൽ വീണ്ടും സ്ഥാനമുറപ്പിക്കുകയാണ് അഭിഷേക്. ഒടുവിൽ പുറത്തിറങ്ങിയ ഐ വാണ്ട് ടു ടോക്ക് എന്ന സിനിമ ഇതിന് ഉദാഹരണമാണ്. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമാണിത്. മികച്ച പ്രകടനവും അഭിഷേക് കാഴ്ച വെച്ചു.

Abhishek Bachchan  Aishwarya Rai

കരിയറിൽ കയറ്റിറക്കങ്ങൾ വരാറുണ്ടെങ്കിലും അഭിഷേകിന്റെ സാമ്പത്തിക ഭദ്രതയെ ഇത് ബാധിക്കാറില്ല. കോടികളുടെ ആസ്തി അഭിഷേകിനുണ്ട്. കൗതുകരമായ മറ്റൊരു കാര്യം മാസം ലക്ഷങ്ങൾ വാടകയായി ബാങ്കിൽ നിന്നും അഭിഷേകിന് ലഭിക്കുന്നുണ്ട് എന്നതാണ്. അഭിഷേകും പിതാവ് അമിതാഭും ജുഹുവിലെ തങ്ങളുടെ ബം​ഗ്ലാവിന്റെ ​ഗ്രൗണ്ട് ഫ്ലോർ എസ്ബിഐക്ക് വാടകയ്ക്ക് കൊടുത്തിട്ടുണ്ട്. 2021 ലായിരുന്നു തീരുമാനം.

ബാങ്കിൽ നിന്നും ലക്ഷങ്ങൾ വാടകയായി ലഭിക്കുന്നു. 15 വർഷത്തേക്കാണ് കരാർ. ഒരു മാസം 18.90 ലക്ഷം രൂപ വാടകയായി ലഭിക്കും. അഞ്ച് വർഷത്തിന് ശേഷം 23.6 ലക്ഷം രൂപയായി വാടക ഉയരും. ഒരു വർഷത്തെ മൊത്തം വാടകയായി 2.26 കോടി രൂപ ബാങ്ക് അടച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. വാസ്ത, അമ്മു എന്നീ ബം​ഗ്ലാവുകളുടെ ​ഗ്രൗണ്ട് ഫ്ലോറാണ് അഭിഷേക് ബാങ്കിന് വാടകയ്ക്ക് നൽകിയത്. കോടികളുടെ ആസ്തിയാണ് ബച്ചൻ കുടുംബത്തിനുള്ളത്. ഐശ്വര്യ റായും സമ്പാദ്യത്തിൽ പിറകിലല്ല. കരിയറിലെ പ്രെെം സമയത്ത് കോടികൾ നടി സമ്പാദിച്ചിട്ടുണ്ട്.

Abhishek Bachchan  Aishwarya Rai

പ്രമുഖ ആ​ഗോള ബ്രാൻഡുകൾ പരസ്യത്തിനായി കൊതിച്ച മുഖമായിരുന്നു അക്കാലത്ത് ഐശ്വര്യയുടേത്. സിനിമകൾക്കൊപ്പവും പരസ്യ ചിത്രങ്ങളും ഐശ്വര്യയുടെ പ്രധാന വരുമാന ശ്രോതസുകളാണ്. ‌അടുത്തിടെ അഭിഷേകിനെയും ഐശ്വര്യയെയും കുറിച്ച് ചില ​ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ഇരുവരും പിരിയാൻ പോകുന്നു എന്നായിരുന്നു വാർത്തകൾ. കുറച്ച് ആഴ്ചകൾ ശക്തമായി ബോളിവുഡിൽ ഇത് സംസാരവിഷയമായി.

അഭിഷേക് ബച്ചന്റെ കുടുംബവുമായി ഐശ്വര്യ കാണിക്കുന്ന അകലവും ചർച്ചയായി. എന്നാൽ ​ഗോസിപ്പുകൾ തള്ളി ഇരുവരും പൊതുവേദികളിൽ ഒരുമിച്ചെത്തി. പൊന്നിയിൻ സെൽവൻ എന്ന സിനിമയിലാണ് ഐശ്വര്യയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. സിനിമാ രം​ഗത്ത് നടിയിന്ന് സജീവമല്ല. താരത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. മകൾ ആരാധ്യ ജനിച്ച ശേഷം ചുരുക്കം സിനിമകളിലേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ. മികച്ച തിരക്കഥകൾ വന്നാൽ മാത്രം സിനിമകൾ ചെയ്യാനാണ് ഐശ്വര്യയുടെ തീരുമാനം.

Read more about: abhishek bachchan aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X