ആറു വർഷമായിട്ടും ഫോളോ ചെയ്യുന്നത് ഭർത്താവിനെ മാത്രം; അകലം കാണിക്കുന്നത് ഐശ്വര്യയോ ബോളിവുഡോ?

അന്നും ഇന്നും ഐശ്വര്യ റായ് എന്ന പേര് കേൾക്കുമ്പോൾ ആരാധകർക്കുള്ള കൗതുകത്തിന് മാറ്റം വന്നിട്ടില്ല. ഒരു കാലത്ത് ബോളിവുഡിന് പോലും അത്രയടുത്ത് ഐശ്വര്യയെ കാണാൻ കഴിഞ്ഞിട്ടില്ല. സൗന്ദര്യം കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ഐശ്വര്യ റായ് ഹോളിവുഡിലുൾപ്പെടെ സാന്നിധ്യം അറിയിച്ചു. എന്നാൽ ബോളിവുഡിലെ പല പതിവുകളുമായും ഒത്തുപോകാൻ ഐശ്വര്യക്ക് പലപ്പോഴും സാധിച്ചിട്ടില്ല. അത്ര പെട്ടെന്ന് അടുക്കുന്ന വ്യക്തിയല്ല ഐശ്വര്യയെന്ന് വർഷങ്ങളായി ബി ടൗണിൽ സംസാരമുണ്ട്.

എന്നും കുടുംബത്തോടൊപ്പമുള്ള സമയത്തിനാണ് താരം പ്രാധാന്യം നൽകിയത്. സുഹൃത്തുക്കൾക്കൊപ്പം പാർട്ടികളിലോ മറ്റ് ആഘോഷങ്ങളിലോ നടിയെ അധികം കണ്ടിട്ടില്ല. സോഷ്യൽ മീഡിയയിലും വളരെ വൈകിയാണ് ഐശ്വര്യ എത്തിയത്. 2018 ലാണ് ഐശ്വര്യ റായ് ഇൻസ്റ്റ​ഗ്രാം അക്കൗണ്ട്. തുടങ്ങിയത്. സോഷ്യൽ മീഡിയയിലേക്ക് ക‌‌ടന്ന് വരാൻ താൻ മടിച്ചതിനെക്കുറിച്ച് ഐശ്വര്യ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Aishwarya Rai

ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലേക്കും കടക്കാൻ തനിക്ക് താൽപര്യമുണ്ടായിരുന്നില്ല. പ്രത്യേകിച്ചും ഇത് തുടങ്ങിയ സമയത്ത് ഇതൊരു റാറ്റ് റേസായി എനിക്ക് തോന്നി. എല്ലാവരും എല്ലാം ചർച്ചയാക്കുന്നു. ഒരുപാട് ചിന്തകളും അഭിപ്രായങ്ങളും വരുന്ന സോഷ്യൽ മീഡിയയിലേക്ക് വരാൻ അന്ന് തനിക്ക് തോന്നിയില്ലെന്ന് ഐശ്വര്യ റായ് പറഞ്ഞു.

അതേസമയം ലോകത്തെമ്പാടുമുള്ള തന്റെ അഭ്യുദയകാംക്ഷികൾ താനുമായി കണക്ട് ചെയ്യാൻ ആ​ഗ്രഹിച്ചു. അതുകാെണ്ടാണ് താൻ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തുടങ്ങിയതെന്നും ഐശ്വര്യ റായ് പറഞ്ഞു. എന്നാൽ സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയ ശേഷവും ബോളിവുഡിലെ സഹപ്രവർത്തകരുമായി വലിയ അടുപ്പം ഐശ്വര്യക്കില്ല. ഭർത്താവ് അഭിഷേക് ബച്ചനെ മാത്രമാണ് ഐശ്വര്യ ഫോളോ ചെയ്യുന്നത്. ബി ടൗണിലെ പ്രമുഖരിൽ ആരും ഐശ്വര്യയെ തിരിച്ചും ഫോളോ ചെയ്യുന്നില്ല.

Aishwarya Rai

ബി ടൗണിലെ പല താരങ്ങളും ഇൻസ്റ്റ​ഗ്രാമിൽ പരസ്പരം ഫോളോ ചെയ്യുകയും പിറന്നാളിനും സിനിമകളുടെ റിലീസിന് ആശംസകൾ അറിയിക്കാറുമുണ്ട്. എന്നാൽ നീണ്ട ഇടവേളയ്ക്ക് ശേഷം ഐശ്വര്യ പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെ തിരിച്ചെത്തിയപ്പോൾ ബി ടൗണിൽ പലരും ഇത് ചർച്ചയാക്കിയില്ല. അതേസമയം ആരാധകരിൽ നിന്നും വലിയ പിന്തുണ എന്നും ഐശ്വര്യക്ക് ലഭിച്ചിട്ടുണ്ട്.

ഐശ്വര്യയെക്കുറിച്ച് അടുത്തിടെ നടി ശ്വേത മേനോൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. 1994 ലെ മിസ് ഇന്ത്യ മത്സരത്തിൽ ഐശ്വര്യക്കെും സുസ്മിത സെന്നിനുമൊപ്പം ശ്വേതയും മത്സരിച്ചിരുന്നു. ആ വർഷത്തെ മിസ് ഇന്ത്യ തേർഡ് റണ്ണർ അപ്പാണ് ശ്വേത മേനോൻ. മത്സരത്തിനെത്തിയ ശ്വേതയുടെ റൂം മേറ്റായിരുന്നു ഐശ്വര്യ റായ്. സുസ്മിത സെന്നിനെ എവിടെ വെച്ചെങ്കിലും കണ്ടാൽ ഇപ്പോഴും സംസാരിക്കും. പക്ഷെ ഐശ്വര്യ അങ്ങനെയല്ല, വളരെ ക്ലോസ്ഡ് ആയ വ്യക്തിയാണെന്നാണ് ശ്വേത മേനോൻ പറഞ്ഞത്.

അതേസമയം അടുത്തറിയുന്നവരോട് ഐശ്വര്യ അങ്ങനെയല്ലെന്നും വാദമുണ്ട്. ഇതേക്കുറിച്ച് മുമ്പൊരിക്കൽ സംവിധായകൻ സഞ്ജയ് ലീല ഭൻസാലി സംസാരിച്ചിട്ടുണ്ട്. ആളുകൾ അവരെ അകൽച്ചയുള്ളയാളെന്നും കൃത്വിമത്വയുള്ളയാളെന്നും വിളിക്കുന്നു. ഐശ്വര്യ പ്രവൃത്തിക്കും മുമ്പ് ചിന്തിക്കും. ഐശ്വര്യക്ക് അവരുടേതായ മനസുണ്ട്.

തന്റെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഐശ്വര്യ തന്നെ വിളിച്ച് സംസാരിച്ചിട്ടുണ്ടെന്നും സഞ്ജയ് ലീല ഭൻസാലി അന്ന് വ്യക്തമാക്കി. ഐശ്വര്യക്ക് കരിയറിൽ മികച്ച ഒരുപിടി സിനിമകൾ നൽകിയ സംവിധായകനാണ് സഞ്ജയ് ലീല ഭൻസാലി. പൊന്നിയിൻ സെൽവന് ശേഷം പുതിയ സിനിമകളൊന്നും ഐശ്വര്യയുടേതായി പ്രഖ്യാപിച്ചിട്ടില്ല. മണിരത്നം സംവിധാനം ചെയ്ത് പൊന്നിയിൻ സെൽവൻ വൻ വിജയമായിരുന്നു.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X