For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമിതാഭ് ബച്ചന്റെ കൂടെ അഭിനയിക്കുമ്പോഴും നടന്‍ ധര്‍മേന്ദ്രയോടും പ്രണയമായിരുന്നു; ആ കഥ ജയ ബച്ചൻ പറഞ്ഞതിങ്ങനെ

  |

  ബോളിവുഡിലെ ഏറ്റവും വലിയ താരകുടുംബമാണ് അമിതാഭ് ബച്ചന്റേത്. നടി ജയ ബച്ചനെ വിവാഹം കഴിച്ചതോട് കൂടി കുടുംബം ഒന്നൂടി വലുതായി. മക്കളും മരുമക്കളുമൊക്കെ സെലിബ്രിറ്റികളായി മാറിയതോടെ താരകുടുംബത്തിലെ ചെറിയ സംഭവങ്ങള്‍ പോലും വലിയ വാര്‍ത്തയായി മാറും. ഇന്നിതാ ജയ ബച്ചന്റെ ജന്മദിനമാണ്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ ജയയ്ക്കുള്ള ആശംസാപ്രവാഹമാണ്. ഇതിനിടെ നടിയുടെ ചില പ്രണയകഥകള്‍ കൂടി വൈറലാവുന്നുണ്ട്.

  ഒരുമിച്ച് സിനിമയില്‍ അഭിനയിച്ചപ്പോഴാണ് അമിതാഭ് ബച്ചനും ജയയും ഇഷ്ടത്തിലാവുന്നത്. വളരെ പെട്ടെന്ന് തന്നെ താരങ്ങള്‍ വിവാഹിതരാവുകയും ചെയ്തു. എന്നാല്‍ ഇതിനിടെ പ്രമുഖ നടന്‍ ധര്‍മേന്ദ്രയോട് തനിക്ക് പ്രണയമുണ്ടായിരുന്നുവെന്ന് ഒരിക്കല്‍ നടി വെളിപ്പെടുത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഫി വിത് കരണ്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജയ.. നടിയുടെ വാക്കുകളിങ്ങനെ...

  ഗുഡ്ഡി, സമാധി, ഷോലെ തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ധര്‍മേന്ദ്രയും ജയ ബച്ചനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഷോലെ യില്‍ ഹേമമാലിനി അവതരിപ്പിച്ച ബസന്തി എന്ന റോള്‍ ചെയ്യാന്‍ ജയ ആഗ്രഹിച്ചിരുന്നു. കാരണം അന്ന് ധര്‍മേന്ദ്രയോട് നടിയ്ക്ക് പ്രണയമായിരുന്നു. ഇതേ കുറിച്ചാണ് കരണ്‍ ജോഹറുമായി സംസാരിക്കവേ ജയ വെളിപ്പെടുത്തിയത്. 'ഷോലെ യിലെ ബസന്തിയായി അഭിനയിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. കാരണം ഞാന്‍ ധര്‍മേന്ദ്രയെ സ്‌നേഹിക്കുകയായിരുന്നു.

  ഞാന്‍ അദ്ദേഹത്തെ ആദ്യം കാണുകയും എന്നെ പരിചയപ്പെടുകയും ചെയ്തപ്പോള്‍ ഇതുപോലൊരു സോഫ അവിടെയും ഉണ്ടായിരുന്നു. അതിന്റെ പുറകില്‍ പോയി ഞാന്‍ ഒളിച്ചിരുന്നു. കാരണം വളരെ പരിഭ്രാന്തിയുള്ള നിമിഷമായിരുന്നു അത്. എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. അവിടെ അതിശയം തോന്നുന്ന ഈ മനുഷ്യനും ഉണ്ട്. ഗ്രീക്ക് ദൈവത്തെ പോലെ വെള്ള ട്രൗസറും വെള്ള ഷര്‍ട്ടുമാണ് അദ്ദേഹം അന്ന് ധരിച്ചിരുന്നതെന്ന് എനിക്കിന്നും ഓര്‍മ്മയുണ്ട്' എന്നും ജയ പറയുന്നു. ജയ ബച്ചന്‍ ആദ്യമായി അഭിനയിച്ച ഗുഡ്ഡിയില്‍ ധര്‍മേന്ദ്രയോട് ഇഷ്ടമുള്ള ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ കഥാപാത്രമാണ് ചെയ്തത്. ഇതേ ഷോ യില്‍ ഹേമ മാലിനിയും ധര്‍മേന്ദ്രയെ ആദ്യമായി കണ്ടതിനെ കുറിച്ച് പറഞ്ഞിരുന്നു.

  മകള്‍ ജനിച്ചതിന് ശേഷമുള്ള ആദ്യത്തെ പിറന്നാളാണ്; സുദര്‍ശനയെ അമ്പലത്തിനകത്ത് കൊണ്ട് പോവത്തതിനെ കുറിച്ച് സൗഭാഗ്യ

  അതേ സമയം ജയ ബച്ചനും ധര്‍മേന്ദ്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് സിനിമയില്‍ അഭിനയിക്കുകയാണ്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന 'റോക്കി ഓര്‍ റാണി കി പ്രേം കഹാനി' എന്ന സിനിമയിലൂടെയാണ് താരജോഡികള്‍ വീണ്ടും ഒരുമിക്കുന്നത്. ഷബാന അസ്മി, രണ്‍വീര്‍ സിംഗ്, ആലിയ ഭട്ട്, എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്തായാലും അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ റിലീസിനൊരുങ്ങുന്ന സിനിമയിലൂടെ ഈ താരങ്ങളെ വീണ്ടും ബിഗ് സ്‌ക്രീനിലൂടെ കാണാന്‍ സാധിക്കും.


  ഒന്നര ലക്ഷം നഷ്ടപരിഹാരം കൊടുത്താണ് അവിടുന്ന് പോന്നത്; മറക്കാനാവാത്ത അനുഭവം പറഞ്ഞ് ലിന്റു

  Recommended Video

  Violence Likes Me. മാസ്സ് ഡയലോഗുമായി റോക്കിഭായ്

  2008 ല്‍ പുറത്തിറങ്ങിയ ദ്രോണ എന്ന ചിത്രത്തിലാണ് ജയ ബച്ചന്‍ അവസാനമായി കേന്ദ്രകഥാപാത്രമായിട്ടെത്തിയത്. അതിന് ശേഷം അതിഥി വേഷങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം മുതിര്‍ന്ന നടി അഭിനയത്തിലേക്ക് തിരിച്ച് വരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.


  'ഒന്നിനും സമയമില്ലാതെയായി എപ്പോഴും അവൻ കൂടെയുണ്ടാകും, അവസാനം മടുത്തിട്ട് ഒഴിവാക്കി'; പ്രണയത്തെ കുറിച്ച് ഡെയ്സി

  English summary
  Did You Know? Bachchan's Wife Jaya Bachchan Once Confessed She Loved Dharmendra
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X