വിവാഹത്തിന് മുമ്പ് ​ഗർഭിണിയായി, വേർപിരിയലിന് ശേഷം നൂറ് മീറ്ററകലെ താമസം; കൊങ്കണയും രൺവീറും അകന്നപ്പോൾ

By Desk

നടി, സംവിധായിക എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടാൻ കഴിഞ്ഞ കൊങ്കണ സെൻ ശർമ. ബോളിവുഡിൽ എന്നും വ്യത്യസ്തമായ സിനിമകളുമായി പ്രേക്ഷകർക്ക് മുന്നിലെത്താൻ കൊങ്കണയ്ക്ക് കഴിഞ്ഞു. രണ്ട് തവണ ദേശീയ പുരസ്കാരം നേടിയ കൊങ്കണയ്ക്ക് വലിയ പ്രേക്ഷക പിന്തുണയുണ്ട്. സൂപ്പ് എന്ന സീരീസിലാണ് നടിയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാണ് കൊങ്കണയുടെ വർക്കുകൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. കൊങ്കണയുടെ അമ്മ അപർണ സെന്നും അറിയപ്പെടുന്ന നടിയും സംവിധായികയുമാണ്.

താരത്തിന്റെ വ്യക്തി ജീവിതം നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. നടൻ രൺവീർ ഷൊരെയ് ആണ് കൊങ്കണയുടെ മുൻ ഭർത്താവ്. ഒരുമിച്ച് അഭിനയിക്കവെ പ്രണയത്തിലായ ഇരുവരും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചു. ലിവിം​ഗ് ടു​ഗെദറിൽ കഴിയവെ കൊങ്കണ ​ഗർഭിണിയായി. പിന്നാലെ 2010 ൽ ഇരുവരും വിവാഹം ചെയ്തു. എന്നാൽ അഞ്ച് വർഷം മാത്രമേ ഈ വിവാഹ ബന്ധം നീണ്ടു നിന്നുള്ളൂ. അസ്വാരസ്യങ്ങൾ വന്നതോടെ രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു.

Konkona Sen

രമ്യമായാണ് ഇരുവരും പിരിഞ്ഞത്. മകന്റെ കാര്യങ്ങളിൽ രണ്ട് പേരും ശ്രദ്ധ കൊടുക്കുന്നു. ഹരൂൺ എന്നാണ് മകന്റെ പേര്. ഒരു അഭിമുഖത്തിൽ പിരിഞ്ഞ ശേഷമുള്ള ജീവിതത്തെക്കുറിച്ച് രൺവീർ ഷൊരെയ് തുറന്ന് സംസാരിച്ചിട്ടുണ്ട്. വിവാഹ ബന്ധം പിരിഞ്ഞെങ്കിലും മകനെ ഇതിന് ബാധിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് രൺവീർ ഷൊരെയ് അന്ന് വ്യക്തമാക്കി.

മകൻ എനിക്കൊപ്പവും കൊങ്കണയ്ക്കൊപ്പവും മാറി മാറി നിൽക്കും. നൂറ് മീറ്റർ അകലെയാണ് കൊങ്കണ താമസിക്കുന്നത്. സ്നേഹം നിറഞ്ഞ വീട് അവന് നൽകാൻ ഞങ്ങൾക്ക് പറ്റിയില്ല. എന്നാൽ നല്ല അയൽപ്പക്കമുണ്ടാക്കാനായി. ഒരു വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേക്ക് മാറേണ്ടി വരുന്നത് അവനെ സംബന്ധിച്ച് എളുപ്പമാണ്. വേർപിരിയൽ മകനെ ബാധിക്കാതിരിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും രൺവീർ ഷൊരെയ് പറഞ്ഞു.

Konkona Sen

ഞങ്ങൾ രണ്ട് പേരും സ്ഥലത്തുണ്ടെങ്കിൽ ഒരു ആഴ്ച വീതം അവൻ ഞങ്ങളിൽ ഓരോരുത്തർക്കൊപ്പവും ചെലവഴിക്കും. കൊങ്കണ വർക്കിന് പോകുകയാണെങ്കിൽ മകൻ എനിക്കൊപ്പം നിൽക്കും. ഞാൻ വർക്കിന് പോയാൽ മകൻ കൊങ്കണയ്ക്കൊപ്പം നിൽക്കും. മകൻ രണ്ട് പേർക്കൊപ്പവും തുല്യമായി സമയം പങ്കിടുന്നെന്നും രൺവീർ അന്ന് വ്യക്തമാക്കി.

റിപ്പോർട്ടുകൾ പ്രകാരം കൊങ്കണ ഇപ്പോൾ നടൻ അമോൽ പരേശറുമായി പ്രണയത്തിലാണ്. അമോലിന് കൊങ്കണയേക്കാൾ ഏഴ് വയസ് കുറവാണ്. മുൻ ഭർത്താവിനെക്കുറിച്ച് നേരത്തെ കൊങ്കണയും സംസാരിച്ചിട്ടുണ്ട്. ഹരൂണിന്റെ അച്ഛൻ ഇൻവോൾവ് ചെയ്യുന്ന പാരന്റ് ആണ്.

അതിൽ ഞാൻ ഭാ​ഗ്യവതിയാണ്. ഷൂട്ടിനനുസരിച്ച് മകനൊപ്പമുള്ള സമയം രണ്ട് പേരും ബാലൻസ് ചെയ്യുകയാണെന്ന് കൊങ്കണ അന്ന് വ്യക്തമാക്കി. കുഞ്ഞായിരിക്കുമ്പോൾ സെറ്റിലേക്ക് മകനെ കൊണ്ട് പോകാമായിരുന്നു. എന്നാൽ ഇന്നവൻ വളർന്നു. രണ്ട് പേർക്കും ഷൂട്ടുള്ളപ്പോൾ ബന്ധുക്കളെ ഒപ്പം നിർത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും കൊങ്കണ സെൻ പറഞ്ഞു.

More from Filmibeat

Read more about: konkona sen
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X