വേർപിരിയലിന് ശേഷവും ആർ കെയുടെ ടാറ്റൂ നീക്കം ചെയ്യാതെ ദീപിക പദുക്കോൺ, കാരണം പറഞ്ഞതിങ്ങനെ
ബോളിവുഡിലെ സൂപ്പർഹിറ്റ് ടോക്ക് ഷോയായ കരൺ ജോഹറിൻ്റെ ഷോ കോഫി വിത്ത് കരൺ സീസൺ 3-ൽ ദീപിക പദുക്കോൺ പറഞ്ഞ ടാറ്റു വിഷയം വീണ്ടും ചർച്ചയാകുന്നു. ഷോയിലൂടെ രൺബീർ കപൂറുമായുള്ള വേർപിരിയലിൻ്റെ കാരണം ദീപിക പറഞ്ഞിരുന്നു, ഒപ്പം അവർ തമ്മിൽ അടുപ്പം ഉണ്ടായിരുന്നപ്പോൾ ആർ കെയുടെ പേരിൽ ടാറ്റു ചെയ്തതിനെക്കുറിച്ചും പറഞ്ഞു. രൺബീർ തന്നെ ചീറ്റ് ചെയ്തത് കൊണ്ടാണ് അവർ തമ്മിലുള്ള ബന്ധം വേർപിരയാനുള്ള പ്രധാന കാരണം. ഷോയിലൂടെ റൺബീർ ചീറ്റ് ചെയ്തുവെന്ന് പറഞ്ഞ പ്രസ്താവനയിൽ ഉറച്ച് നിക്കുന്നുവെന്നും ദീപിക പറഞ്ഞു.
ദീപികയ്ക്ക് ആർകെയുടെ പേരിൽ ടാറ്റു ചെയ്തതിൽ ഖേദമില്ല

ദീപിക പദുക്കോൺ തൻ്റെ വാക്ക് പാലിച്ചു, ഇപ്പോഴും കഴുത്തിൽ ആർ കെയുടെ ടാറ്റൂ ഉണ്ട്
ദീപികയും രൺബീറും വേർപിരിഞ്ഞ് വർഷങ്ങൾക്ക് ശേഷവും അവരവരുടെ ജീവിതത്തിൽ സന്തോഷമായി മുന്നേറുകയാണ്. ദീപികക്കൊപ്പം ഇപ്പോഴും ആ ടാറ്റൂ ഉണ്ട്, ആരും അതിനെ കുറിച്ച് ഓർക്കുന്നില്ല. ദീപിക എന്ന ശക്തയായ സ്ത്രീയുടെ മേന്മയാണ് പറഞ്ഞ വാക്ക് പാലിച്ച് മുന്നേറുന്നതിലൂടെ മറ്റുളളവർക്ക് കാണാൻ കഴിയുന്നത്.
പബ്ലിസിറ്റിക്ക് വേണ്ടി പച്ച കുത്തിയെന്ന ആരോപണം, ദീപിക പദുക്കോണിനെ ന്യായീകരിച്ച് രൺബീർ കപൂർ രംഗത്ത്
യേ ജവാനി ഹേ ദീവാനി സമയത്ത് ദീപിക പബ്ലിസിറ്റിക്ക് വേണ്ടി പച്ചകുത്തിയെന്നാണ് ആരോപണം ഉയർന്നത്. അവൾ ഒരിക്കലും പബ്ലിസിറ്റി സ്റ്റണ്ടിനായി ടാറ്റൂ ചെയ്തത് അല്ലായെന്നും അവളെ വെറുതെ വിടണമെന്നും ആർകെ പ്രതികരിച്ചിരുന്നു.
ടാറ്റുവിനെക്കുറിച്ച് രൺവീർ സിംഗ് പറഞ്ഞത്
ഈ മനുഷ്യൻ ഒരു രത്നമാണ്, എങ്ങനെ ദീപികയുമായി പ്രണയത്തിലായിയെന്നാണ് രൺവീർ പറഞ്ഞത്. ദീപിക തീർച്ചയായും ഭാഗ്യവതിയാണ്!
കരൺ ജോഹറിന്റെ കോഫി വിത്ത് കരണിൻ്റെ ഏഴാം സീസൺ ജൂലൈ ഏഴിന് ലോക പ്രേക്ഷകരിലേക്ക് എത്തുകയാണ്. സീസൺ 7 മുൻ സീസണുകളിൽ നിന്ന് വ്യത്യസ്തമായി ടെലിവിഷൻ ഒഴിവാക്കി ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ഷോ പ്രീമിയർ ചെയ്യുനാണ് ഒരുങ്ങുന്നത്.
Recommended Video
രൺവീർ സിംഗ്, ആലിയ, ഭട്ട്, സമാന്ത, വിജയ് ദേവരകൊണ്ട, അക്ഷയ്കുമാർ, അനിൽ കപൂർ, ജാൻവി കപൂർ, സാറാ അലി ഖാൻ തുടങ്ങി നിരവധി താരങ്ങൾ ഈ സീസണിൽ അതിഥികളായെത്തുന്നത്. കഴിഞ്ഞ സീസണുകളിൽ ഉണ്ടാക്കിയ വിവാദങ്ങളും കോളിളക്കങ്ങളും നിരവധിയാണ്. കരൺ ജോഹറിൻ്റെ ഈ ടോക് ഷോയിലൂടെയാണ് താരങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകൾ മുതൽ ബോളിവുഡിനെ ഇളക്കി മറിച്ച നെപ്പോട്ടിസം ചർച്ചകളുടെ വരെ തുടക്കം.


Click it and Unblock the Notifications