ഒരു നേരമെങ്കിലും ഒരുമിച്ച് ആഹാരം കഴിക്കണം; ജയ ബച്ചന്റെ ആവശ്യം; വേർപിരിയൽ അഭ്യൂഹങ്ങൾക്കിടെ ചർച്ച

ഐശ്വര്യ റായുടെ വിവാഹ ജീവിതം കഴിഞ്ഞ കുറേ നാളുകളായി ബോളിവുഡിൽ ചർച്ചയാണ്. ഭർത്താവ് അഭിഷേക് ബച്ചനുമായി ഐശ്വര്യക്ക് ചില പ്രശ്നങ്ങളുണ്ടെന്നും അകന്ന് കഴിയുകയാണെന്നും അഭ്യൂഹങ്ങളുണ്ട്. ഒന്നിന് പിറകെ ഒന്നായി ഇതേക്കുറിച്ച് പല ​ഗോസിപ്പുകളും പ്രചരിക്കുന്നു. ഒരുമിച്ച് അഭിനയിച്ച നടി നിമ്രത് കൗറുമായി അഭിഷേക് പ്രണയത്തിലായെന്നും ഇത് വിവാഹ ജീവിതത്തെ ബാധിച്ചെന്നും വാദിച്ച് കൊണ്ട് റെഡിറ്റിൽ ഒരു കുറിപ്പ് പ്രചരിച്ചു. തെറ്റ് മനസിലാക്കി അഭിഷേക് ഐശ്വര്യക്ക് അരികിലേക്ക് തിരിച്ചെത്തി. എന്നാൽ അപ്പോഴേക്കും ബന്ധം ശിഥിലമായെന്നും കുറിപ്പിൽ പറഞ്ഞു.

ഇരുവരും അകന്നെന്ന് ഏറെ നാളായി തുടരുന്ന അഭ്യൂഹമായതിൽ ഈ കുറിപ്പിന് പിന്നിൽ സത്യമുണ്ടെന്ന് പലരും കരുതുന്നു. അഭിഷേകിനെയും ഐശ്വര്യയെയും ഇപ്പോൾ ഒരുമിച്ച് പൊതുവേദികളിൽ കാണാറേയില്ല. മകൾ ആരാധ്യയാണ് ഐശ്വര്യക്ക് എല്ലാം. മകളെ പിരിഞ്ഞിരിക്കാൻ താരം ഇഷ്ടപ്പെടുന്നതേയില്ല. അവാർഡ് നിശകൾ, ഫാഷൻ ഷോകൾ എന്നിവയ്ക്കെല്ലാം ആരാധ്യക്കൊപ്പമാണ് ഐശ്വര്യ എത്താറ്.

Jaya Bachchan  Aishwarya Rai

ബോളിവുഡ് മാധ്യമങ്ങളിലെ റിപ്പോർട്ട് പ്രകാരം നിയമപരമായി പിരിയാൻ താര ദമ്പതികൾ ഉദ്ദേശിക്കുന്നില്ല. എന്നാൽ ഇവർ അകന്ന് കഴിയുകയാണ്. അതേസമയം ഐശ്വര്യയോ അഭിഷേകോ ഇതുവരെയും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. താരങ്ങളുടെ മൗനം ​ഗോസിപ്പുകൾക്ക് ആക്കം കൂട്ടുന്നുണ്ട്. ഒരു കാലത്ത് ഏറെ ആഹ്ലാദത്തോടെയാണ് പൊതുവേദികളിൽ ബച്ചൻ കുടുംബത്തെ കണ്ടിരുന്നത്.

ഐശ്വര്യ മരുമകളായെത്തിയതിൽ അമിതാഭ് ബച്ചനും ജയ ബച്ചനും ഏറെ സന്തോഷിച്ചു. ഐശ്വര്യയുടെ ഭവ്യതയെക്കുറിച്ചും കുടുംബ ബന്ധങ്ങൾക്ക് നൽകുന്ന മൂല്യങ്ങളെക്കുറിച്ചും ജയ ബച്ചൻ നേരത്തെ സംസാരിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് ഇവർ തമ്മിൽ വലിയ അടുപ്പമില്ലെന്ന് സോഷ്യൽ മീഡിയയിലെ വീഡിയോകൾ ചൂണ്ടിക്കാട്ടി ആരാധകർ പറയുന്നു.

Jaya Bachchan  Aishwarya Rai

ഇപ്പോഴിതാ ജയ ബച്ചൻ വീട്ടിൽ കൊണ്ട് വന്ന ചില നിബന്ധനകളെക്കുറിച്ച് മുമ്പൊരിക്കൽ അഭിഷേക് ബച്ചൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. ജയ ബച്ചൻ 2009 ൽ ഒപ്ര വിൻഫ്രിയുടെ ടോക് ഷോയിൽ സംസാരിക്കുകയായിരുന്നു അഭിഷേകും ഐശ്വര്യയും. മുംബൈയിൽ തന്നെയാണുള്ളതെങ്കിൽ ഒരു നേരത്തെ ആഹാരമെങ്കിലും വീട്ടിൽ വന്ന് ഒരുമിച്ചിരുന്ന് കഴിക്കണമെന്ന് അമ്മ തന്നോടും ഐശ്വര്യയോടും നിർദ്ദേശിച്ചിട്ടുണ്ടെന്ന് അന്ന് അഭിഷേക് ബച്ചൻ വ്യക്തമാക്കി.

അമേരിക്കൻ ലൈഫ് സ്റ്റെെൽ പിന്തുടരുന്ന ഒപ്ര വിൻഫ്രി ഇന്ത്യയിലെ കുടുംബജീവിതത്തെക്കുറിച്ചും ചില ചോദ്യങ്ങൾ ഇവരോട് ചോദിച്ചു. ഇരുവരും അഭിഷേകിന്റെ മാതാപിതാക്കൾക്കൊപ്പമാണ് കഴിയുന്നത്. ഇത് ഇന്ത്യയിൽ സാധാരണമാണോ എന്ന് ഒപ്ര വിൻഫ്രി ചോദിച്ചു. അതെയെന്ന് ഐശ്വര്യ മറുപടി നൽകി. തന്റെ അച്ഛൻ അമിതാഭ് ബച്ചൻ അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കൊപ്പമാണ് ജീവിച്ചത്.

ഇപ്പോൾ താനും ഈ പാത പിന്തുടരുകയാണെന്ന് അഭിഷേകും പറഞ്ഞു. വിവാഹ മോചന അഭ്യൂഹങ്ങളോട് താര ദമ്പതികൾ വൈകാതെ പ്രതികരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പൊന്നിയിൻ സെൽവനാണ് ഐശ്വര്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രം വൻ വിജയം നേടി. നടിയുടെ പുതിയ സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

Read more about: aishwarya rai abhishek bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X