For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്റെ മകളെ വിവാഹം കഴിക്കൂ'; ശ്രീദേവിയുടെ അമ്മയുടെ ആവശ്യം നിരസിച്ച കമൽ ഹാസൻ

  |

  ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച നായിക നടിയായിരുന്നു വിട പറഞ്ഞ ശ്രീദേവി. ആദ്യ ലേഡി സൂപ്പർസ്റ്റാർ എന്ന ഖ്യാതി സ്വന്തമാക്കിയ ശ്രീവേദി തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി. നിരൂപക പ്രശസയേറ്റ് വാങ്ങിയ സിനിമകളിലും വാണിജ്യ വിജയമായ സൂപ്പർ സ്റ്റാർ സിനിമകളിലും ശ്രീദേവി തന്റെ സ്ഥാനം കണ്ടെത്തി. 2018 ൽ മരണമടഞ്ഞെങ്കിലും ഇപ്പോഴും ശ്രീദേവി ആരാധകരുടെ മനസ്സലിൽ അനശ്വരയായി നില നിൽക്കുന്നു.

  ആദ്യ കാലത്ത് തെന്നിന്ത്യയിലെ തിരക്കേറിയ നടിയായിരുന്ന ശ്രീദേവിയുടെ ഏറ്റവും മികച്ച ഓൺ സ്ക്രീൻ ജോഡി ആയിരുന്നു നടൻ കമൽ ഹാസൻ. പതിനാറു വയതിനിലെ, ​ഗുരു, വരമയൻ നിറം സിവെപ്പ്, മൂൺറാം പിറെെ, വാജി മായം തുടങ്ങിയവ ഇരുമിച്ചഭിനയിച്ച സിനിമകളിലെ ചില ഹിറ്റുകൾ മാത്രമാണ്. ശ്രീദേവി-കമൽഹാസൻ കോംബോ അന്നത്തെ ഹിറ്റ് ഭാ​ഗ്യ ജോഡികളായി നിറഞ്ഞു നിന്നു.

  Also Read: 'ആറ് മാസം ​ഗർഭിണിയാണെന്ന് എനിക്ക് തന്നെ തോന്നി'; ​പ്രചരിച്ച ​വാർത്തകൾക്കിടെ കരീന

  ശ്രീവേദിയുമായും ശ്രീദേവിയുടെ കുടുംബവുമായും അടുത്ത സൗഹൃദമായിരുന്നു കമൽ ഹാസന്. അടുത്ത സുഹ‍ൃത്തുക്കളായിരുന്നു കമൽ ഹാസനും ശ്രീദേവിയും അന്ന് ​ഗോസിപ്പ് കോളങ്ങളിലും ഇടം പിടിച്ചിരുന്നു. തങ്ങളുടെ സൗഹൃദം കണ്ട് നിങ്ങൾക്ക് വിവാഹം കഴിച്ചു കൂടേയെന്ന് ശ്രീദേവിയുടെ അമ്മ ചോദിച്ചിരുന്നത്രെ.

  ശ്രീദേവിയുടെ മരണ ശേഷം കമൽഹാസൻ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. മകളെ വിവാഹം കഴിച്ചു കൂടേയെന്ന് ശ്രീദേവിയുടെ അമ്മ ഇടയ്ക്കിടെ ചോദിക്കുമായിരുന്നു. എന്നാൽ താൻ അതിന് സമ്മതം പറഞ്ഞില്ല.

  കുടുംബാം​ഗത്തെ പോലെ കാണുന്ന ഒരാളെ എങ്ങനെ വിവാഹം കഴിക്കുമെന്നാണ് അന്ന് ശ്രീദേവിയുടെ അമ്മയോട് ചോദിച്ചതെന്നും കമൽ ഹാസൻ വ്യക്തമാക്കി. മൂൻണ്ട്ര് മുടിച്ചു എന്ന സിനിമയുടെ സെറ്റിൽ ശ്രീദേവിയുടെ പതിമൂന്നാം വയസ്സിലാണ് കമൽ ഹാസൻ നടിയെ പരിചയപ്പെടുന്നത്.

  Also Read: പറ്റിപോയി, ഇപ്പോൾ അക്കൗണ്ട് ഹാക്ക് ചെയ്യാൻ ശ്രമം നടക്കുന്നു; കോഫി വിത്ത് കരണിൽ സംഭവിച്ച അബദ്ധം പറഞ്ഞ് ജാൻവി

  ആ സമയത്ത് കമൽ ഹാസൻ ഒരു താരമായി മാറിയിരുന്നു. തന്നെയും ശ്രീദേവിയെയും ചേർത്തുള്ള ​ഗോസിപ്പുകൾക്കെതിരെയും കമൽ ഹാസൻ ഒരിക്കൽ രം​ഗത്ത് വന്നിരുന്നു. അവൾ എന്റെ സഹോദരിയെ പോലെയാണ്. അവളുടെ അമ്മ സ്വന്തം കൈ കൊണ്ട് എനിക്ക് ഭക്ഷണം വാരിത്തന്നിട്ടുണ്ട്. ഞങ്ങളെ പറ്റി അനാരോ​ഗ്യകരമായ ​ഗോസിപ്പുകളുണ്ടാക്കരുതെന്നായിരുന്നു കമൽ ഹാസൻ പറഞ്ഞത്. ശ്രീദേവിയുടെ മരണം വരെയും സർ എന്നായിരുന്നു കമൽ ഹാസനെ അഭിസംബോധന ചെയ്തത്. ​

  Also Read: 'സെക്സിയാണ് പക്ഷെ എന്റെ ടൈപ്പ് അല്ല'; സൂര്യയെക്കുറിച്ച് തൃഷ പറഞ്ഞത്

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  തെന്നിന്ത്യയിൽ നിന്നും പിന്നീട് നടി ബോളിവുഡിലേക്ക് ശ്രദ്ധ കൊടുത്തു. ഹിന്ദി സിനിമകളിൽ നിറഞ്ഞു നിന്ന നടി 90 കളോടെ ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നായികയായി. 2018 ഫെബ്രുവരിയിലാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബാത്ത് ടബ്ബിൽ മുങ്ങിയാണ് നടി മരിച്ചത്. അബോധാവസ്ഥയിൽ ബാത്ത് ടബ്ബിലേക്ക് വീഴുകയായിരുന്നെന്നാണ് പുറത്തു വന്ന റിപ്പോർട്ട്. വർഷങ്ങൾക്കിപ്പുറവും ഈ മരണത്തിലെ ദുരൂഹത ഒഴിഞ്ഞിട്ടില്ല.

  Read more about: sridevi kamal haasan
  English summary
  did you know kamal haasan once asked to marry sridevi by her mother; actor said no for this reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X