'ജോണിന്റെ മുഖത്ത് ഭാവം വരില്ല, ഇമ്രാൻ ഹാഷ്മി ഒരു സീരിയൽ കിസ്സർ'; കരീന ഒഴിവാക്കിയ നായകന്മാർ ഇവരാണ്!

ബോളിവുഡിലെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളാണ് കരീന കപൂർ. കപൂർ കുടുംബത്തിലെ കണ്ണിയായ കരീന ബി ടൗണിലെ ഏറ്റവും സുന്ദരിയായ സ്ത്രീകളിൽ ഒരാളാണ്. കൂടാതെ മുമ്പ് നിരവധി ബോക്സ് ഓഫീസ് ഹിറ്റുകൾ നൽകിയിട്ടുമുണ്ട്.

എന്നാൽ പ്രശസ്തരായ ചില പുരുഷ താരങ്ങൾക്കൊപ്പം സിനിമയിൽ അഭിനയിക്കാൻ അവർ വിസമ്മതിച്ച സമയങ്ങളുണ്ട്. ഇമ്രാൻ ഹാഷ്മി അക്കൂട്ടത്തിൽ പ്രധാനിയാണ്. കരൺ ജോഹർ സിനിമയിൽ ഇമ്രാനൊപ്പം പ്രവർത്തിക്കാൻ കരീന വിസമ്മതിച്ചതായി മുമ്പ് റിപ്പോർട്ടുകൾ നിരവധി വന്നിട്ടുണ്ട്.

സിനിമകളിലെ സീരിയൽ കിസ്സറെന്ന വിശേഷണം ഇമ്രാൻ ഹാഷ്മിക്കുള്ളതായിരുന്നു നടി സിനിമ നിരസിക്കാനുള്ള കാരണങ്ങളിൽ ഒന്ന്.

Kareena Kapoor,  Kareena Kapoor news,  Kareena Kapoor films,  Kareena Kapoor husband, കരീന കപൂർ, കരീന കപൂർ വാർത്തകൾ, കരീന കപൂർ ചിത്രങ്ങൾ, കരീന കപൂർ ഭർത്താവ്

അതുപോലെ ജോൺ എബ്രഹാമിനൊപ്പം പ്രവർത്തിക്കാൻ താൽപര്യമില്ലെന്ന് കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് കരീന പറഞ്ഞത്. അതിനുള്ള കാരണം കരീന പറഞ്ഞപ്പോൾ അത് പലരെയും അത്ഭുതപ്പെടുത്തി.

'ജോൺ എബ്രഹാമിനൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല... കാരണം അയാൾക്ക് ഭാവങ്ങൾ വരില്ല എന്നായിരുന്നു'. ഇരുവരും ഇന്നേവരെ ഒരുമിച്ച് സിനിമകൾ ചെയ്തിട്ടുമില്ല. കരീന കപൂറും ഷാരൂഖ് ഖാനും അശോക, റാ വൺ തുടങ്ങിയ സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

എന്നാൽ ആനന്ദ് എൽ റായിയുടെ സീറോയിൽ അഭിനയിക്കാൻ ഡേറ്റ് ചോദിച്ചപ്പോൾ കരീന ആ കഥാപാത്രം നിരസിച്ചു.

അനുഷ്‌കയെ സമീപിക്കുന്നതിന് മുമ്പ് സീറോയ്‌ക്കായി സംവിധായകൻ ആദ്യം സമീപിച്ചത് കരീനയെയായിരുന്നു. പ്രസവശേഷമുള്ള അസ്വസ്ഥതകളായിരുന്നു കാരണം. അതേപോലെ ഷാഹിദ് കപൂറും കരീന കപൂറും ഒന്നിച്ച അവസാന ചിത്രം ജബ് വി മെറ്റ് ആയിരുന്നു. ഉഡ്താ പഞ്ചാബിന് വേണ്ടി ഇരുവരും ഒന്നിച്ചെങ്കിലും ഒന്നിച്ചൊരു സീൻ ഉണ്ടായിരുന്നില്ല.

ഷാഹിദിനൊപ്പം പ്രവർത്തിക്കാൻ അവർ പിന്നീട് താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. കാർത്തിക് ആര്യനൊപ്പം പ്രവർത്തിക്കാൻ കരീനയ്ക്ക് താൽപര്യമില്ലാത്ത കാലമുണ്ടായിരുന്നു. കാരണം അവരുടെ ജോഡി സ്‌ക്രീനിൽ നന്നായി കാണപ്പെടില്ലെന്ന് അവർ കരുതി.

Kareena Kapoor,  Kareena Kapoor news,  Kareena Kapoor films,  Kareena Kapoor husband, കരീന കപൂർ, കരീന കപൂർ വാർത്തകൾ, കരീന കപൂർ ചിത്രങ്ങൾ, കരീന കപൂർ ഭർത്താവ്

രൺബീർ കപൂറും കരീനയും ഒന്നിക്കുന്ന സിനിമയുടെ കഥയുമായി കരീനയെ സമീപിച്ചപ്പോൾ നടി അത് വേണ്ടെന്ന് പറഞ്ഞ് ഒഴിവാക്കിയതായും നാളുകൾക്ക് മുമ്പ് റിപ്പോർട്ടുകൾ വന്നിരുന്നു. ആയുഷ്മാൻ ഖുറാന ഉഡ്താ പഞ്ചാബിന്റെ ഭാഗമാകാൻ പോകുന്നുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

പക്ഷെ ആയുഷ്മാൻ ഖുറാനയ്ക്കൊപ്പം സ്‌ക്രീൻ പങ്കിടാൻ കരീന വിസമ്മതിച്ചതോടെ അദ്ദേഹത്തെ ഒഴിവാക്കി. ഹൃത്വിക് റോഷൻ നായകനായ അഗ്നിപഥിൽ ഐറ്റം നമ്പർ ചെയ്യാൻ കരീന വിസമ്മതിച്ച കഥകൾ നേരത്തെ പ്രചരിച്ചിരുന്നു. കഭി ഖുഷി കഭി ഗം തുടങ്ങി നിരവധി സിനിമകളിൽ ഹൃത്വിക്കും കരീനയും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു.

More from Filmibeat

Read more about: kareena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X