For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആദ്യ കാഴ്ചയിൽ തോന്നിയ പ്രണയം, വിവാഹം നടന്നത് 12 വർഷങ്ങൾക്ക് ശേഷം'; രാജു ശ്രീവാസ്തവയുടെ പ്രണയകഥ!

  |

  കൊമേഡിയനും നടനും രാഷ്ട്രീയ നേതാവുമായ രാജു ശ്രീവാസ്തവ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. 58 വയസായിരുന്നു. ജിമ്മില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

  ആന്‍ജിയോപ്ലാസ്റ്റി ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ നാല്‍പ്പത് ദിവസങ്ങളായി എയിംസില്‍ ചികിത്സയിലായിരുന്നു. 1988ല്‍ പുറത്തിറങ്ങിയ തെസാബ് എന്ന ചിത്രത്തിലൂടെയായിരുന്നു രാജു ശ്രീവാസ്തവ അരങ്ങേറ്റം കുറിച്ചത്.

  Also Read: ഭര്‍ത്താവിന്റെ പോക്കറ്റില്‍ നിന്നും ഇപ്പോഴും പൈസ അടിച്ചു മാറ്റാറുണ്ട്; യുഎസില്‍ വച്ച് ഫുഡിന് തല്ലുണ്ടാക്കി

  മേം നേ പ്യാര്‍ കിയ, ബാസിഗര്‍, മേം പ്രേം കി ദിവാനി ഹൂം, അഭയ്, ബിഗ്ബ്രദര്‍, ബോംബെ ടു ഗോവ ടോയ്‌ലറ്റ് ഏക് പ്രേം കഥ, ഫിരംഗി തുടങ്ങിയ ചിത്രങ്ങളില്‍ താരം അഭിനയിച്ചിരുന്നു. ഒട്ടനവധി ടെലിവിഷന്‍ പരിപാടികളില്‍ അവതാരകനായും മത്സരാര്‍ഥിയായും പങ്കെടുത്തിട്ടുണ്ട് രാജു ശ്രീവാസ്തവ. ടെലിവിഷന്‍ സീരീസുകളിലും വേഷമിട്ടിട്ടുണ്ട്.

  അധോലോക നേതാവ് ദാവൂദ്‌ ഇബ്രാഹിമിനെക്കുറിച്ച് 2010ല്‍ ഒരു ടെലിവിഷന്‍ പരിപാടിയില്‍ തമാശ പറഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തിന് പാകിസ്ഥാനിൽ നിന്ന് വധഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്.

  Also Read: നാളെ ഇവരും പഴയ തലമുറയാവും, യുവ സംവിധായകരുടെ മനോഭാവം വേദനിപ്പിക്കുന്നു; സിദ്ദിഖ്

  2014ല്‍ കാണ്‍പൂര്‍ മണ്ഡലത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് പാര്‍ട്ടി നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് അതേ വര്‍ഷം തന്നെ ബിജെപിയില്‍ ചേര്‍ന്നു.

  സ്വച്ഛ് ഭാരത് അഭിയാന്‍ കാമ്പയിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീവാസ്തവയെ നാമനിര്‍ദ്ദേശം ചെയ്യുകയും അദ്ദേഹം അതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. കാമ്പയിന്റെ പരസ്യങ്ങളിലും ശ്രീവാസ്തവ അഭിനയിച്ചിരുന്നു.

  ഇടത്തരം കുടുംബത്തിൽ ജനിച്ച് വളർന്ന വ്യക്തിയാണ് രാജു ശ്രീവാസ്തവ. പക്ഷെ കല അദ്ദേഹ​ത്തിന്റെ രക്തത്തിൽ അലിഞ്ഞ് ചേർന്നിരുന്നു.

  ചെറുപ്പം മുതൽ രാജു തന്റെ സ്‌കൂളിൽ സ്‌ക്രിപ്റ്റ് എഴുതി അവതരിപ്പിച്ചിരുന്നു. 1981ലാണ് രാജു ശ്രീവാസ്തവ തന്റെ പ്രണയിനിയെ കണ്ടുമുട്ടിയത്. ആദ്യ കാഴ്ചയിൽ തന്നെ കുടുംബ സുഹൃത്തായ ശിഖയുമായി രാജു ശ്രീവാസ്തവ പ്രണയത്തിലായി. പക്ഷെ വിവാഹ​ത്തിനായി പന്ത്രണ്ട് വർഷത്തോളം രാജു ശ്രീവാസ്തവയ്ക്ക് കാത്തിരിക്കേണ്ടി വന്നു.

  ബോളിവുഡ് സിനിമയെ വെല്ലുന്നതാണ് രാജു ശ്രീവാസ്തവയുടേയും ശിഖയുടേയും പ്രണയ കഥ. രാജു ശ്രീവാസ്തവ തന്റെ സഹോദരന്റെ വിവാഹം ഫത്തേപൂരിൽ നടക്കുമ്പോൾ അതിൽ പങ്കെടുക്കാനെത്തിയിരുന്നു. അവിടെ വെച്ചാണ് ശിഖയെ രാജു ആദ്യമായി കാണുന്നത്.

  ശിഖയെ കണ്ടമാത്രയിൽ തന്നെ രാജുവിന് പ്രണയം തോന്നിയിരുന്നു. പിന്നീടാണ് ശിഖ തന്റെ അമ്മാവന്റെ മകളും കുടുംബ സുഹൃത്തുമാണെന്ന് രാജു തിരിച്ചറിയുന്നത്. അന്ന് തന്നെ തന്റെ ജീവിതകാലം മുഴുവൻ ശിഖയ്ക്കൊപ്പം ചെലവഴിക്കാൻ രാജു തീരുമാനിച്ചിരുന്നു.

  ശേഷം ശിഖയ്ക്ക് പിന്നാലെ നടന്ന് അവളുടെ സൗഹൃദം നേടിയെടുത്തു രാജു. ശേഷമാണ് കരിയറും പണവും സമ്പാദിക്കുന്നതിനും നല്ല ജോലിക്ക് വേണ്ടിയും 1982ൽ രാജു മുംബൈയ്ക്ക് വണ്ടി കയറിയത്. പിന്നീട് ഉറക്കം പോലും നഷ്ടപ്പെടുത്തി ‌തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ രാജു സഞ്ചരിച്ചു.

  അതിനിടയിൽ ശിഖയുമായി കത്തുകളിലൂടെ പ്രണയിച്ചു. ശേഷം സിനിമകളിൽ അവസരങ്ങൾ നേടിയെടുത്തു. തുടക്കത്തിൽ 50 രൂപയ്ക്കാണ് രാജു കോമഡി ഷോകൾ നടത്തിയത്.

  ശേഷം പതിയെ പതിയെ ഉയരങ്ങൾ കീഴടക്കി. അത്യാവശ്യം നല്ല നിലയിലെത്തിയപ്പോഴാണ് ശിഖയുടെ വീട്ടിലേക്ക് വിവാഹ ആലോചനയുമായി രാജു പോയത്. ശേഷം 1993ൽ ഇരുവരും വിവാഹിതരായി.

  ദി ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ച് ചാമ്പ്യൻസ് എന്ന സ്പിൻ ഓഫിൽ പങ്കെടുത്ത് കോമഡി കിങ് എന്ന പട്ടവും രാജുവിന് ലഭിച്ചിട്ടുണ്ട്. ഹിന്ദി ബിഗ് ബോസ് 3യില്‍ മത്സരാര്‍ഥിയുമായിരുന്നു.

  Read more about: actor
  English summary
  Did You Know? Late Comedian Raju Srivastava Waited Long 12 Years To Marry Shikha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X