കരാറൊപ്പിട്ടു, വേർപിരിയുന്നെന്ന് നാടകം; ഒടുവിൽ താര ദമ്പതികൾക്കിടയിൽ സംഭവിച്ചത്; ചർച്ചയാക്കി ആരാധകർ

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരങ്ങളായ അർജുൻ കപൂറും മലൈക അറോറയും പ്രണയ ബന്ധം അവസാനിപ്പിച്ചു എന്ന റിപ്പോർട്ടുകൾ വന്നത്. ഇതേക്കുറിച്ച് താരങ്ങൾ ഔദ്യോ​ഗികമായി പ്രതികരിച്ചില്ലെങ്കിലും വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. 2018 ലാണ് അർജുനുമായി പ്രണയത്തിലാണെന്ന് മലൈക അറോറ വ്യക്തമാക്കുന്നത്. പ്രണയത്തിന്റെ പേരിൽ വ്യാപക സൈബർ ആക്രമണങ്ങളും മലൈകയ്ക്ക് നേരിടേണ്ടി വന്നു. അർജുനേക്കാൾ 12 വയസ് കൂടുതലാണ് മലൈകയ്ക്ക്.

വിവാഹമോചിതയാണ്. ഒരു മകനുമുണ്ട്. തനിക്ക് നേരെ വരുന്ന അധിക്ഷേപങ്ങളോടൊന്നും മലൈക പൊതുവെ പ്രതികരിക്കാറില്ല. കരിയറിലെ തിരക്കുകളിലാണ് മലൈകയിപ്പോൾ. നടനും നിർമാതാവുമായ അർബാസ് ഖനാണ് മലൈകയുടെ മുൻ ഭർത്താവ്. സൽമാൻ ഖാന്റെ സഹോദരനാണ് അർബാസ് ഖാൻ. ഒരു ആഡ് ഷൂട്ടിനിടെ പ്രണയത്തിലായ അർബാസപം മലൈകയും പിന്നീട് വിവാഹിതരാവുകയായിരുന്നു.

Malaika Arora  Arbaaz Khan

അർഹാൻ ഖാൻ എന്നാണ് ഇവർക്ക് പിറന്ന മകന്റെ പേര്. 1998 ലായിരുന്നു മലെെക-അർബാസ് വിവാഹം. വിവാഹ ജീവിതം മുന്നോട്ട് നീങ്ങവെ ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തു. 2017 ലാണ് ഇരുവരും വേർപിരിഞ്ഞെന്ന് വ്യക്തമാക്കുന്നത്. വിവാഹ മോചന സമയത്ത് 10 കോടി രൂപ മലൈകയ്ക്കും മകനും അർബാസ് ഖാൻ ജീവനാംശം നൽകിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇതേക്കുറിച്ച് രണ്ട് പേരും പ്രതികരിച്ചില്ല.

വിവാഹ മോചനം നേടുന്നതിന് വർഷങ്ങൾക്ക് മുമ്പേ അർബാസും മലൈകയും ആരാധകരെ തെറ്റിദ്ധരിപ്പിച്ച ഒരു സംഭവം ഉണ്ടായിട്ടുണ്ട്. തങ്ങൾ വേർപിരിഞ്ഞെന്ന് ഇവർ വെറുതെ പറഞ്ഞു. അന്ന് വലിയ തോതിൽ ഇവർക്കെതിരെ വിമർശനം വന്നു. ഒരു പരസ്യത്തിന് വേണ്ടിയായിരുന്നു താരങ്ങൾ ഇങ്ങനെ ചെയ്തത്. 2008 ലാണ് ഈ സംഭവം നടന്നത്. ഒരു ബ്യൂട്ടി ബ്രാൻഡിന്റെ പരസ്യത്തിന് അർബാസും മലൈകയും കരാറൊപ്പിട്ടു.

Malaika Arora  Arbaaz Khan

ആഡ് ക്യാപെയ്നിന്റെ ഭാ​ഗമായി ഈ ബ്രാൻഡിന്റെ പിആർ ടീമുകൾ അർബാസും മലൈകയും വേർപിരിഞ്ഞെന്ന് ബോളിവുഡ് മാധ്യമങ്ങളെ അറിയിച്ചു. വാർത്ത വലിയ തോതിൽ പ്രചരിച്ചു. ബ്രാൻ‍ഡ് നടത്തുന്ന ഇവന്റിൽ വെച്ച് മലൈകയും അർബാസും വീണ്ടും ഒന്നിക്കുന്നു എന്ന് കാണിക്കാനായിരുന്നു പിആർ ശ്രമം. എന്നാൽ സത്യാവസ്ഥ അറിഞ്ഞതോടെ ജനങ്ങൾ വ്യാപക വിമർശനം ഉന്നയിച്ചു. പണത്തിനും പ്രശസ്തിക്കും വേണ്ടി ജീവിതം പോലും നാടകമാക്കുന്നെന്ന വിമർശനം വന്നു. ഒടുവിൽ അർബാസ് ഖാന് മാപ്പ് പറയേണ്ടി വന്നു.

ഈസംഭവം നടന്ന് വർഷങ്ങൾക്കിപ്പുറമാണ് അർബാസും മലൈകയും വേർപിരിയുന്നത്. വിവാഹ മോചനത്തെക്കുറിച്ച് നേരത്തെ മലൈക അറോറ സംസാരിച്ചി‌ട്ടുണ്ട്. 25ാം വയസിലാണ് താൻ വിവാഹിതയായത്. വ്യക്തിപരമായ തന്റെ വളർച്ചയ്ക്ക് വേണ്ടിയാണ് വേർപിരിഞ്ഞതെന്ന് അന്ന് മലെെക അറോറ വ്യക്തമാക്കി.

ഈ പ്രായത്തിനുള്ളിൽ വിവാഹം കഴിക്കണമെന്ന ചിന്താ​ഗതി തന്റെയുള്ളിൽ ഉണ്ടായിരുന്നു. ആരും നിർബന്ധിച്ചിട്ടല്ല വിവാഹം ചെയ്തത്. ആ സമയത്ത് അതായിരുന്നു തനിക്ക് മുമ്പിലുള്ള മികച്ച തീരുമാനമെന്നും മലൈക അറോറ വ്യക്തമാക്കി. മകൻ അർഹാൻ ഖാൻ മലൈകയ്ക്ക് ഒപ്പമാണുള്ളത്. അതേസമയം അർബാസും മകനോടൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്താറുണ്ട്.

Read more about: malaika arora
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X