For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഉപേക്ഷിച്ച് പോകുമോയെന്ന ഭയം'; അർജുനും ശ്ര​​ദ്ധയും തമ്മിലുള്ള സൗഹൃദം മലൈകയെ അസ്വസ്ഥയാക്കിയപ്പോൾ!

  |

  താരകുടുംബത്തിൽ പെട്ടവരായതിനാൽ നടി ശ്രദ്ധ കപൂറും അർജുൻ കപൂറും പരസ്പരം അടുത്ത് പരിചയമുള്ളവരായിരുന്നു. ഇരുവരും ആരോഗ്യകരമായ സൗഹൃദം സൂക്ഷിക്കുന്നതിന് പ്രശസ്തരാണ്. ഇരുവരും ജോഡിയായി അഭിനയിച്ച ഹാഫ് ഗേൾഫ്രണ്ട് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് താരങ്ങൾ കൂടുതൽ നല്ല സുഹൃത്തുക്കളായി മാറിയതെന്നാണ് റിപ്പോർട്ട്.

  മലൈക അറോറയോട് അർജുന് പ്രണയം തുടങ്ങിയ സമയമായിരുന്നു അത്. അർബാസ് ഖാനുമായുള്ള പ്രശ്നങ്ങളും വിവാഹമോചനവുമെല്ലാം കാരണം മലൈക തകർന്നിരുന്നു. വിവാഹമോചനം ഔദ്യോ​ഗികമായി നടന്ന ശേഷമാണ് മലൈകയും അർജുനും പ്രണയം പരസ്യപ്പെടുത്തിയത്.

  Also Read: 'വിവാഹമോചനത്തിന്റെ ക്ഷീണം മാറി വരുന്നതേയുള്ളു'; ശോഭിതയുമായുള്ള ഡേറ്റിങ് റൂമറിൽ നാ​ഗചൈതന്യ അസ്വസ്ഥൻ!

  ഹാഫ് ഗേൾഫ്രണ്ട് പ്രൊമോഷനുമായി ബന്ധപ്പെട്ട് അർജുൻ ശ്രദ്ധയുമായി കൂടുതൽ അടുപ്പത്തിലായത് അക്കാലത്ത് മലൈകയെ അസ്വസ്ഥയാക്കിയിരുന്നു. മാത്രമല്ല ലോക്ക് ഡൗൺ സമയത്തെല്ലാം ഇരുവരും ഫോണിലൂടെ സൗഹൃദം പുതുക്കുകയും എല്ലാ വിശേഷങ്ങളും പരസ്പരം പറയുകയും ചെയ്യുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

  സഹനടിയായ ശ്രദ്ധ കപൂറിനോട് അർജുൻ അധിക താൽപര്യം അക്കാലത്ത് കാണിക്കുന്നത് കണ്ട് മലൈക വിഷമിച്ചിരുന്നുവെന്നും ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പക്ഷെ അപ്പോഴും സൗഹൃദത്തിനപ്പുറത്തേക്ക് ബന്ധം പോകാതെ ശ്രദ്ധ സൂക്ഷിച്ചിരുന്നു.

  Also Read: 'അച്ഛനെ പറ്റിച്ച് കാശുണ്ടാക്കിയവളെന്നാണ് അവർ പറഞ്ഞ് പരത്തിയത്'; കടന്നുവന്ന വഴികളെ കുറിച്ച് ആര്യ!

  അതേസമയം അർജുന്റെ മുപ്പത്തിയാറാം പിറന്നാൾ ആഘോഷിക്കാൻ മലൈകയും അർജുനും പാരിസിലേക്ക് പോയിരിക്കുകയാണ്. പിറന്നാൾ ആഘോഷങ്ങൾ തുടങ്ങിയതിന്റെ ചിത്രങ്ങൾ ഇരുവരും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

  സോഷ്യൽ മീഡിയയിൽ എപ്പോഴും സജീവമായിട്ടുള്ള നടിയാണ് മലൈക അറോറ. അതുകൊണ്ടുതന്നെ താരത്തിന്റെ ‌ഫോട്ടോസും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്.

  ഓരോ ദിവസം കഴിയുന്തോറും മലൈകയുടെ സോഷ്യൽ മീഡിയ ഫാൻസ്‌ വർധിച്ച് വരികയാണ്. മലൈകയുടെ ഓരോ പോസ്റ്റിനും ദശലക്ഷക്കണക്കിനാണ് ലൈക്കുകൾ ലഭിക്കുന്നത്. മാത്രമല്ല ആരാധകർ പോസ്റ്റിനെ വാഴ്ത്തുകയും പുകഴ്ത്തുകയുമൊക്കെ ചെയ്യാറുമുണ്ട്.

  2019 ലാണ് മലൈകയും അർജുൻ കപൂറും പ്രണയബന്ധത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത്. ഇരുവരും ഇത് സമ്മതിക്കുകയും ചെയ്തിരുന്നു. അർബാസ് ഖാനെ 1998ലാണ് മലൈക വിവാഹം ചെയ്തത്. ഇരുവരും 2016 ലാണ് വിവാഹമോചിതരായത്.

  മലൈകയും അർജുനും ഈ വർഷം വിവാഹിതരാകുമെന്നും റിപ്പോർട്ടുകളുണ്ട്. മലൈക-അർജുൻ പ്രണയമാണ് ഏറ്റവും കൂടുതൽ വിമർശിക്കുപ്പെട്ടിട്ടുള്ളത്. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസമായിരുന്നു കാരണം.

  ഇതിനെതിരെ അർജുനും മലൈകയും പലപ്പോഴും തക്ക മറുപടി നൽകുകയും ചെയ്തിരുന്നു. 48കാരിയാണ് മലൈക. 36 വയസാണ് അർജുന്. 'പ്രണയവും സ്വകാര്യ ജീവിതവും തന്റെ വ്യക്തി സ്വാതന്ത്ര്യമാണെന്നും വയസ് എത്രയാണ് എന്നതിനെ കുറിച്ച് മറ്റുള്ളവർ വിഷമിക്കേണ്ടതില്ലെന്നും പ്രായം നോക്കി ഒരു പ്രണയ ബന്ധത്തെ വിലയിരുത്തുന്നത് വിഡ്ഢിത്തമാണ്.'

  'ആളുകൾ അഭിപ്രായം പറയുന്നത് അവർക്ക് അഭിപ്രായം പറയാൻ ഇഷ്ടമായതുകൊണ്ടാണ്. ഇന്ത്യയിൽ ആളുകൾക്ക് പരദൂഷണം പറയാൻ ഇഷ്ടമാണ്. അവരെപ്പോൾ വിവാഹം കഴിക്കും.'

  'അവരെ ഒരുമിച്ച് കാണാൻ രസമില്ലല്ലോ. ഓ ഇത് എത്രകാലം പോകുമെന്ന് കണ്ടറിയാം. അവൾ അവനിൽ എന്ത് ഗുണമാണ് കണ്ടത്? തുടങ്ങിയ കാര്യങ്ങളൊക്കെ ചർച്ച ചെയ്യും. കരിയർ നശിക്കുമെന്നൊക്കെ ഉപദേശിക്കും. ഈ കാഴ്ചപ്പാടുകൾ മാറാൻ സമയമെടുക്കും' എന്നാണ് അർജുൻ മുമ്പൊരിക്കൽ പറഞ്ഞത്.

  'നിങ്ങൾ നാൽപ്പതുകളിൽ പ്രണയം കണ്ടെത്തുന്നത് സാധാരണമായി കാണുക. മുപ്പതുകളിൽ പുതിയ സ്വപ്നങ്ങൾ കാണുന്നതും അവയ്ക്ക് പിറകെ പോകുന്നതും സാധാരണമാണെന്ന് മനസിലാക്കുക.'

  'അമ്പതുകളിൽ നിങ്ങൾ നിങ്ങളെ കണ്ടെത്തുന്നതും സാധാരണമാണെന്ന് തിരിച്ചറിയുക. ഇരുപത്തഞ്ചിൽ എത്തിയാൽ ജീവിതം അവസാനിച്ചു എന്നല്ല.'

  'അങ്ങനെ എല്ലാം അവസാനിച്ചത് പോലെ നടിക്കാതിരിക്കൂ' എന്നാണ് മലൈക മുമ്പ് പറഞ്ഞത്. അർബാസ് ഖാനുമായുള്ള ദാമ്പത്യത്തിൽ മലൈകയ്ക്ക് അർഹാൻ എന്നൊരു മകനുണ്ട്.

  Read more about: arjun kapoor
  English summary
  Did You Know? Malaika Arora Was Once Worried About Shraddha Kapoor And Arjun Kapoor Closeness
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X