For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണം കഴിഞ്ഞ് 11-ാം ദിവസം ഭര്‍ത്താവില്ലാതായി; ചെറിയ പ്രായത്തില്‍ വിധവയാകേണ്ടി വന്ന താരസുന്ദരിമാര്‍ ഇവരാണ്

  |

  സിനിമാ നടിയായി ജീവിതത്തിലെ ഏറ്റവും ഉയരങ്ങളില്‍ എത്തിയ നടിയാണ് രേഖ. അതുപോലെ നിരവധി താരസുന്ദരിമാര്‍ സമാനമായ രീതിയില്‍ കരിയറില്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍ ഒരു നിര്‍ഭാഗ്യം ഇവരെ പിന്തുടരുന്നതാണ് ആരാധകരെ പോലും നിരാശപ്പെടുത്തുന്ന സംഭവം. കുടുംബജീവിതത്തില്‍ പരാജയം ഏറ്റുവാങ്ങുന്ന നിരവധി പേരുണ്ട്.

  എന്നാല്‍ ജീവിച്ച് തുടങ്ങുന്നതിന് മുന്‍പേ ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട നിരവധി നടിമാരാണ് ബോളിവുഡിലുള്ളത്. കല്യാണം കഴിഞ്ഞ് പതിനൊന്നാാമത്തെ ദിവസമാണ് നടി ലീനയ്ക്ക് ഭര്‍ത്താവിനെ നഷ്ടപ്പെട്ടത്. അതുപോലെ രേഖയുടെ ഭര്‍ത്താവും ആറാമത്തെ മാസത്തിലാണ് മരിക്കുന്നത്. അത്തരത്തില്‍ ചില നടിമാര്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് വായിക്കാം...

  Also Read: ഇതൊക്കെ കണ്ടാല്‍ ആര്‍ക്കും സഹിക്കാന്‍ പറ്റില്ല; നിറവയറില്‍ മഷൂറയുടെ ബേബി ഷവര്‍, ചടങ്ങില്‍ തിളങ്ങി സുഹാനയും

  നിരവധി നടന്മാരുമായി ഇഷ്ടത്തിലാണെന്ന തരത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന താരസുന്ദരിയാണ് രേഖ. എന്നാല്‍ ഡല്‍ഹി ബേസ്ഡായിട്ടുള്ള ബിസിനസുകാരന്‍ മുകേഷ് അഗര്‍വാളിനെയാണ് നടി വിവാഹം കഴിച്ചത്. 1990 ഏപ്രിലിലായിരുന്നു താരവിവാഹം. എന്നാല്‍ വിവാഹജീവിതം അത്ര സുഖകരമായി മുന്നോട്ട് പോകാതെ വന്നു. രണ്ടാള്‍ക്കുമിടയില്‍ പല പ്രശ്‌നങ്ങളും ഉടലെടുത്തു.

  Also Read: 'മണിയുടെ പേരിൽ കാശുണ്ടാക്കാൻ മുതിരുന്നവരുടെ ചതിക്കുഴികളിൽ പോയി പെടരുത്'; നാദിർഷയുടെ കുറിപ്പ് ഇങ്ങനെ!

  രേഖ വിവാഹമോചനം കൂടി ആവശ്യപ്പെട്ടതോടെ മുകേഷ് അസ്വസ്ഥനായി. അങ്ങനെ കല്യാണം കഴിഞ്ഞ് ആറാം മാസത്തില്‍ മുകേഷ് ആത്മഹത്യ ചെയ്തു. പിന്നീട് നടന്‍ വിനോദ് മെഹ്‌റയെ രേഖ വിവാഹം കഴിച്ചെങ്കിലും അദ്ദേഹവും ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. അങ്ങനെ ചെറിയ പ്രായത്തില്‍ തന്നെ വിധവയായി ജീവിക്കേണ്ടി വന്ന നടിയാണ് രേഖ.

  ഏഴുപതുകളിലെ ഏറ്റവും വിജയനായികയായിരുന്നു ലീന ചദാര്‍ക്കര്‍. ഇരുപത്തിയഞ്ചാമത്തെ വയസില്‍ അഭിനയം നിര്‍ത്തി നടി വിവാഹിതയായി. സിദ്ധാര്‍ഥ് ബന്ധുക്കറായിരുന്നു ഭര്‍ത്താവ്. വിവാഹം കഴിഞ്ഞ് കേവലം പതിനൊന്ന് ദിവസം മാത്രമായപ്പോഴെക്കും സിദ്ധാര്‍ഥ് ഒരു റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിച്ചു.

  അഭിനയത്തിലേക്ക് നടി തിരികെ വന്നില്ലെങ്കിലും നടനും ഗായകനുമായ കിഷോര്‍ കുമാറുമായി പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ് നടി ചെയ്തത്. ഈ ബന്ധത്തിലൊരു കുഞ്ഞും ജനിച്ചു. എന്നാല്‍ ഏഴ് വര്‍ഷത്തിന് ശേഷം കിഷോര്‍ കുമാറും അന്തരിച്ചു. അങ്ങനെ 37-ാമത്തെ വയസില്‍ തന്നെ നടി രണ്ടാമതും വിധവയായി.

  നടന്‍ സിദ്ധാര്‍ഥ് റായിയെയാണ് നടി ശാന്തിപ്രിയ വിവാഹം കഴിച്ചത്. ഇരുവരും രണ്ട് ആണ്‍മക്കള്‍ക്ക് ജന്മം കൊടുക്കുകയും ചെയ്തു. എന്നാല്‍ പെട്ടെന്നൊരു ദിവസം ഹൃദയാദഘാതത്തെ തുടര്‍ന്ന് സിദ്ധാര്‍ഥ് മരിക്കുകയായിരുന്നു. 35-ാമത്തെ വയസിലാണ് ശാന്തിപ്രിയ വിധവയാവുന്നത്.

  എണ്‍പതുകളിലെ വളരെ പ്രശസ്തയായ നടിയാണ് വിജയത പണ്ഡിറ്റ്. സമീര്‍ മല്‍കന്‍ എന്ന സംവിധായകനെയായിരുന്നു നടി വിവാഹം കഴിച്ചത്. ഈ റിലേഷന്‍ഷിപ്പ് അത്ര വര്‍ക്കാവാതെ വന്നതോടെ ഇരുവരും വേര്‍പിരിഞ്ഞു.

  ആദ്യബന്ധം ഉപേക്ഷിച്ചതിന് ശേഷം 1990 ലാണ് വിജയത മ്യൂസിക് കംബോസറായ ആദേശ് ശ്രീവാസ്തവയെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തില്‍ രണ്ട് കുട്ടികള്‍ ജനിച്ചു. എന്നാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ വന്നതോടെ ഭര്‍ത്താവ് ആദേശ് മരിക്കുകയായിരുന്നു. പിന്നാലെ നടി വലിയ സാമ്പത്തിക പ്രശ്‌നങ്ങളിലേക്ക് വീഴുകയും ചെയ്തു.

  മുന്‍ നടി കൂടിയായ കയ്കാഷന്‍, ആരീഫ് പട്ടേല്‍ എന്നയാളുമായി അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് 2000 ത്തില്‍ വിവാഹിതയാവുന്നത്. ഈ ബന്ധത്തില്‍ രണ്ട് മക്കളും ജനിച്ചു. എന്നാല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആരീഫ് മരിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ വിയോഗത്തിന് ശേഷം സിംഗിള്‍ മദറായി കുട്ടികളുടെ കാര്യം ഏറ്റെടുത്ത് നടത്തി വരികയാണ് നടിയിപ്പോള്‍.

  Read more about: rekha രേഖ
  English summary
  Did You Know? Not Only Rekha These Actresses Also Lost Their Husband At A Very Young Age. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X