ആമിര്‍ ഖാന്റെയും ജൂഹി ചൗളയുടെയും കാറിലേക്ക് കല്ല് പെറുക്കി എറിഞ്ഞു; സിനിമ ഹിറ്റ് ആയിട്ടും സംഭവിച്ച കഥയിങ്ങനെ

സിനിമാ താരങ്ങളുടെ കരിയറില്‍ ഏറ്റവും പ്രശംസ നേടി കൊടുക്കുന്ന അപൂര്‍വ്വം സിനിമകളെ ഉണ്ടാവാറുള്ളു. അത്തരത്തില്‍ ഹിറ്റായ നിരവധി ബോളിവുഡ് സിനിമകളുണ്ട്. 1988 ല്‍ റിലീസ് ചെയ്ത ഖയാമത്ത് സെ ഖയാമത്ത് തക്ക് എന്ന സിനിമയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. ആമിര്‍ ഖാനും ജൂഹി ചൗളയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം ഒരു മ്യൂസിക്കല്‍ ബ്ലോക്ക് ബസ്റ്റര്‍ മൂവി ആയിരുന്നു.

ഉദിത് നാരായണും അളക യാഗ്നിക് ചേര്‍ന്ന് മനോഹരമായ ഗാനങ്ങള്‍ വളരെ ജനപ്രീതി നേടുകയും ചെയ്തിരുന്നു. ചിത്രത്തില്‍ രാജേന്ദ്രനാഥ് സുത്ഷി ആമിര്‍ ഖാന്റെ കസിന്‍ സഹോദരനായി അഭിനയിക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങളോളം അടുത്ത ബന്ധം കാത്തു സൂക്ഷിക്കാന്‍ ആമിറിനും രാജിനും സാധിച്ചിരുന്നു. കുടുംബങ്ങള്‍ തമ്മിലും ആ അടുപ്പം കാത്തുസൂക്ഷിച്ചു. 2001 ല്‍ റിലീസ് ചെയ്ത ലഗാന്‍ ആമിര്‍ ഖാന്റെ എന്ന ചിത്രത്തിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു.

aamir-juhi

കഴിഞ്ഞ വര്‍ഷം ലഗാന്റെ ഇരുപതാം വാര്‍ഷികം ആഘോഷിച്ചിരുന്നു. ആ സമയത്ത് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലൂടെ ആമിറുമായുള്ള തന്റെ ബന്ധത്തെ കുറിച്ചും 'ഖയാമത്ത് സേ ഖയാമത്ത് തക്' ഹിറ്റായതോടെ അവരുടെ ജീവിതത്തെ എങ്ങനെയാണ് മാറ്റി മറിച്ചത് എന്നതിനെ കുറിച്ചും രാജ് പറഞ്ഞിരുന്നു. 'യുവാക്കളെയും പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി നിര്‍മ്മിച്ച 'ഖയാമത്ത് സേ ഖയാമത്ത് തക്' രാജ്യത്ത് ഒരു കൊടുങ്കാറ്റ് പോലായി മാറിയിരുന്നു. അക്കാലത്ത് ഒരു സിനിമ തന്നെ അമ്പത് ആഴ്ചകള്‍ ഓടുക എന്നത് വലിയ നേട്ടമാണ്.

അങ്ങനെ സിനിമാ ഹിറ്റായി പ്രഖ്യാപിക്കപ്പെട്ടതോടെ പ്രൊഡക്ഷന്‍ നാസിര്‍ ഹുസൈന്‍ ഫിലിംസും (സംവിധായകന്‍) മന്‍സൂര്‍ ഖാനും പ്രേക്ഷകരുമായി സംവദിക്കാന്‍ ഞങ്ങളെ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ എത്തിക്കാന്‍ ആലോചിച്ചു. ഡല്‍ഹി, കല്‍ക്കട്ട, ബാംഗ്ലൂര്‍, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ഞങ്ങള്‍ പോയതെന്ന് രാജ് പറയുന്നു. ആമിര്‍ ഖാന്‍, ജൂഹി ചൗള, സംവിധായകന്‍ മന്‍സൂര്‍ ഖാന്‍, നിര്‍മ്മാതാവ് നാസിര്‍ ഹുസൈന്‍ എന്നിവരുള്‍പ്പെടെയുള്ള ടീം പ്രേക്ഷകരുടെ പ്രതികരണം കാണാനും അവരോട് സംസാരിക്കാനും സിനിമാ തിയേറ്ററുകളിലെ ഇടവേളകളില്‍ നടക്കുമായിരുന്നു.

-juhi

ഞങ്ങളെ കണ്ട് ആളുകള്‍ ഞെട്ടി പോയി. ചില സ്ഥലങ്ങളില്‍ ഇമ്രാന്‍ ഖാനും ഞങ്ങളെ അനുഗമിച്ചു. ചിത്രത്തില്‍ ആമിര്‍ ഖാന്റെ ചെറുപ്പം അവതരിപ്പിച്ചത് ഇമ്രാന്‍ ആയിരുന്നു. പല നഗരങ്ങളിലെയും തിയറ്ററുകള്‍ ഞങ്ങള്‍ കയറി ഇറങ്ങി. എന്നാല്‍ ബാംഗ്ലൂരില്‍ എത്തിയപ്പോഴാണ് ഒരു സംഭവം ഉണ്ടായത്. ആളുകളുമായി സംവദിച്ചതിന് ശേഷം ഉടനെ തന്നെ മറ്റൊരിടത്തേക്ക് പോവണമെന്ന് വേദിയില്‍ വെച്ച് പറഞ്ഞു. എന്നാല്‍ കുറച്ച് സമയം കൂടി ഞങ്ങളവിടെ വേണമെന്നാണ് പ്രേക്ഷകര്‍ ആഗ്രഹിച്ചത്. പ്രേക്ഷകര്‍ കുറച്ചധികം ആവേശത്തിലായതോടെ ഞങ്ങളോട് സിനിമാ തിയറ്ററിന്റെ പുറക് വശത്തെ കവാടത്തിലൂടെ പുറത്തിറങ്ങാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു.

ഞാനും മന്‍സൂര്‍ സാറും ഡ്രൈവറും കാറിന്റെ മുന്‍വശത്ത് ഇരുന്നത് ഞാന്‍ ഓര്‍ക്കുന്നു. ആമിറും ജുഹിയും പുറകില്‍ ഇരുന്നു. കുറേ സ്വകാര്യ ഓഫീസുകള്‍ ഉള്ള ഒരു കെട്ടിടത്തിലായിരുന്നു ആ സിനിമാ തിയറ്റര്‍ പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ട് ഞങ്ങള്‍ ഇത്ര പെട്ടെന്ന് പോകുന്നത് കണ്ടപ്പോള്‍ ആളുകള്‍ക്ക് ദേഷ്യം വന്നു. ആ പരിസരത്ത് നിന്ന് പുറത്തു കടക്കാന്‍ ശ്രമിച്ച ഞങ്ങളുടെ കാറിലേക്ക് ടെറസില്‍ നിന്ന് ഒരു ഇഷ്ടിക അവര്‍ എറിഞ്ഞു. അത് വിന്‍ഡ്ഷീല്‍ഡ് തകര്‍ത്തു. ചില്ലു കഷണങ്ങള്‍ ഞങ്ങളുടെ ദേഹത്തേക്ക് തെറിച്ചു. ഡ്രൈവറോട് സ്പീഡ് കൂട്ടി പോകാനും പറഞ്ഞു. ഇന്നത് തമാശയായി തോന്നുന്നുവെങ്കിലും അന്ന് പേടിപ്പിച്ചൊരു അനുഭവമാണെന്നാണ് രാജ് പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X