For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അമ്മയുടെ നിർബന്ധത്തിന് വഴങ്ങിയാണ് നടിയായത്, 14 വയസിൽ തഴയപ്പെട്ടപ്പോൾ വിഷാദത്തിലായി'; ഹേമമാലിനി പറയുന്നു!

  |

  ബോളിവുഡിന്റെ ഡ്രീം​ഗേൾ ഹേമമാലിനി എഴുപത്തിമൂന്നിൽ എത്തിനിൽക്കുകയാണ്. ഉറങ്ങണമെന്ന ചിന്തയേക്കാള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഇഷ്ടമെന്ന് എപ്പോഴും പറയാറുള്ള ഹേമമാലിനി സമൂഹത്തില്‍ ഇപ്പോഴും സജീവമാണ്.

  തമിഴ്നാട്ടിലെ അയ്യങ്കാര്‍ കുടുംബത്തില്‍ ജനിച്ച് ചരിത്രം പഠിക്കാന്‍ കോളജിലാക്കിയ പെണ്‍കുട്ടി തമിഴകവും കടന്ന് ഹിന്ദി സിനിമലോകവും കീഴടക്കി ഇപ്പോള്‍ ഇന്ത്യയുടെ ഭരണചക്രം തിരിക്കുന്ന പാര്‍ലമെന്റില്‍ എത്തിനില്‍ക്കുമ്പോള്‍ ആ ജീവിതം മാതൃക തന്നെയാണ്.

  Also Read: 'കുടുംബത്തോടൊപ്പം കുറച്ച് സമയമെങ്കിലും ചിലവഴിക്കണമെന്നത് എനിക്ക് നിർബന്ധമാണ്'; സീരിയൽ താരം സ്വപ്‌ന ട്രീസ!

  1968ല്‍ സപ്നോ കാ സൗദാഗറിലൂടെ ബോളിവുഡിലേക്ക് കാല്‍വെച്ചപ്പോള്‍ മുതല്‍ ഡ്രീം ഗേളാണ് ഹേമ. 1977ല്‍ ഗുല്‍ഷന്‍ റായ് ഡ്രീം ഗേള്‍ നിര്‍മിക്കുമ്പോള്‍ അതേ പേരിലാണ് അദ്ദേഹം ഹേമമാലിനിയെ പരിചയപ്പെടുത്തിയത്.

  അത് അവരുടെ സിനിമ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ധര്‍മ്മേന്ദ്രക്കൊപ്പം അവര്‍ ചെയ്ത കഥാപാത്രങ്ങള്‍ ഹിന്ദി സിനിമ അന്നോളം കണ്ട പ്രണയസങ്കല്‍പ്പങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു. സിനിമയ്ക്കൊപ്പം നടന്ന 50 വര്‍ഷങ്ങള്‍ സിനിമക്ക് നല്‍കിയ സംഭാവനകള്‍ എല്ലാറ്റിലും ഒരു മാലിനി സ്റ്റൈല്‍ ഉണ്ടായിരുന്നു.

  Also Read: 'ഇങ്ങനെയൊക്കെ നടന്നാൽ മതിയോ? ഒരു കല്യാണമൊക്കെ കഴിക്കണ്ടേ?'; ആരാധകർക്ക് ഉത്തരം നൽകി സീരിയൽ താരം രേഷ്മ!

  തമിഴകം ഏറ്റെടുക്കാതിരുന്ന ആ അഭിനയമികവിനെ ബോളിവുഡ് ഇരുകയ്യും നീട്ടി സ്വീകരിച്ചു. കൂടെ ജോലി ചെയ്തവരോട് ഹേമാജിയെ പറ്റി ചോദിച്ചാൽ പറയും... കഥാപാത്രമാവുന്നത് വരെയൊക്കെ തമാശയാണ് മേക്കപ്പിട്ടാല്‍ പിന്നെ അന്നത്തെ ജോലി തീരുവോളം നടക്കുന്നത് പോലും ആ കഥാപാത്രമായിട്ടായിരിക്കുമെന്ന്.

  നടിയായി മാത്രമല്ല ഹേമമാലിനിയെ നമ്മള്‍ കണ്ടത്. നിര്‍മാതാവായും സംവിധായികയായും അവര്‍ സിനിമയില്‍ നിറഞ്ഞുനിന്നു.

  ഒന്നാന്തരം നര്‍ത്തകി കൂടിയാണ് ഹേമ. ഭരതനാട്യത്തില്‍ എസ്പി ശ്രീനിവാസനായിരുന്നു താരത്തിന്റെ ഗുരു. വെമ്പട്ടി ചിന്നസത്യത്തില്‍ നിന്ന് കുച്ചിപ്പുടി പഠിച്ചു. കലാമണ്ഡലം ഗോപകുമാറിൽ നിന്ന് മോഹിനിയാട്ടവും അഭ്യസിച്ചിട്ടുണ്ട്.

  ഇന്ന് കാണുന്ന സക്സസിലേക്ക് എല്ലാവരും എത്തിയത് ഒരു വലിയ വിഷമഘട്ടം താണ്ടിയാകും എന്നതിൽ തർക്കമില്ല. ഹേമമാലിനിയുടെ കാര്യത്തിലും അങ്ങനൊരു കാലഘട്ടമുണ്ടായിരുന്നു. ആ കാലഘട്ടത്തെ കുറിച്ച് ഹേമ പറഞ്ഞ വാക്കുകൾ എല്ലാവർക്കും പ്രചോദനമാകുന്നതാണ്.

  തിരസ്കരിക്കപ്പെടലുകൾ അം​ഗീകരിക്കാൻ സാധിക്കാത്ത സമയമുണ്ടായിരുന്നുവെന്നും അതുകൊണ്ട് തന്നെ ഡിപ്രഷനിലേക്ക് താൻ നീങ്ങിയിരുന്നുവെന്നുമാണ് ഹേമമാലിനി പറഞ്ഞത്.

  'ജയലളിതയ്‌ക്കൊപ്പം വെണ്ണീര ആടൈ എന്ന സിനിമയിൽ അഭിനയിക്കാൻ നിർമാതാവ് സി.വി ശ്രീധർ എന്നെ തെരഞ്ഞെടുക്കുമ്പോൾ എനിക്ക് പതിമൂന്നോ പതിനാലോ വയസേ ഉണ്ടായിരുന്നുള്ളു.'

  'കുറച്ച് ദിവസം അവർ എന്നെവെച്ച് സിനിമ ചെയ്തു. ഞാൻ ആ സിനിമയ്ക്ക് യോഗ്യനല്ലെന്ന് കാരണം കാട്ടി എന്നെയോ വീട്ടുകാരേയോ അറിയാക്കാതെ അവർ ആ പടത്തിൽ നിന്നും എന്നെ മാറ്റി. എന്റെ സ്ഥാനത്ത് മറ്റൊരാളെ വെച്ച് പടം ഷൂട്ട് ചെയ്യാൻ തുടങ്ങി.'

  'എനിക്കത് വലിയൊരു ഞെട്ടലായിരുന്നു. എന്തായാലും ഞാൻ ഒരു താരമാകാനോ മറ്റെന്തെങ്കിലുമോ ആകാൻ ലക്ഷ്യമിട്ടിരുന്നില്ല. ഞാൻ സിനിമയിൽ അഭിനയിക്കണമെന്ന് അമ്മയ്ക്ക് വലിയ ആഗ്രഹമായിരുന്നു. പക്ഷെ എനിക്ക് അഭിനേതാവിന് വേണ്ട പരിശീലനം ലഭിച്ചിരുന്നില്ല. എന്നിരുന്നാലും വളരെ അനുസരണയുള്ള കുട്ടിയായതിനാൽ അമ്മയുടെ ആഗ്രഹം ഞാൻ അംഗീകരിച്ചു.'

  'അങ്ങനെയാണ് വെണ്ണീര ആടൈയിൽ അഭിനയിച്ചത്. പക്ഷെ അവർ പെട്ടന്ന് എന്നെ ഒഴിവാക്കിയപ്പോൾ സങ്കടം താങ്ങാനാവാതെ ഞാൻ വിഷാദത്തിലേക്ക് പോയി. അന്ന് ഞാൻ ഒരു നർത്തകിയുമായിരുന്നു. ഒരുപാട് ഡാൻസ് ഷോകളിൽ പങ്കെടുത്തിരുന്നു.'

  'ഞാൻ നിരസിക്കപ്പെട്ടുവെന്ന് ആളുകൾക്ക് മനസിലാക്കി അവർ എന്റെ ഡാൻസ് ഷോ കാണാൻ വന്നേക്കില്ലെന്ന് ഞാൻ ഭയപ്പെട്ടു. അവർ എന്നെ കളിയാക്കുമെന്നും ഞാൻ വെറുതെ ചിന്തിച്ച് കൂട്ടി. പിന്നീട് അമ്മ എന്നോട് പറഞ്ഞു നിന്റെ കഴിവ് നീ ലോകത്തിന് കാണിച്ചുകൊടുക്കണമെന്ന് അമ്മയുടെ ആ വാക്കുകൾ വെല്ലുവിളിയായി സ്വീകരിച്ചാണ് പിന്നീട് മുന്നോട്ട് പോയത്' ഹേമമാലിനി പറഞ്ഞു.

  Read more about: hema malini
  English summary
  Did You Know? Once Hema Malini Faced Depression Beginning Of Her Career Due Of This Reasons
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X