പരസ്യമായി ചുംബിച്ചതോടെ നടിയുടെ മുത്തച്ഛന്‍ ദേഷ്യത്തിലായി; ഒടുവിൽ നടൻ ജോൺ എബ്രഹാമിന് മാപ്പ് പറയേണ്ടി വന്നു
ബോളിവുഡില്‍ ഏറ്റവുമധികം തിളങ്ങി നില്‍ക്കുന്ന നടനാണ് ജോണ്‍ എബ്രഹാം. ഒത്തിരിയധികം ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നടന്‍ ഇപ്പോഴും സിനിമകളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. അദ്ദേഹത്തിന്റെ ഫിറ്റ്‌നെസ് ആരാധകരില്‍ പലരും മാതൃകയാക്കാറുമുണ്ട്. അടുത്തിടെ താരത്തിന്റെ ജന്മദിനത്തില്‍ രസകരമായ ചില കഥകള്‍ പുറത്ത് വന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് ഒരു ഗായികയെ ചുംബിച്ചതിന് ജോണ്‍ എബ്രാഹാമിന് മാപ്പ് പറയേണ്ട സാഹചര്യം വന്നിരുന്നു. ഇതേ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്.
2010 ലാണ് ഈ സംഭവം നടക്കുന്നത്. സംഗീത റിയാലിറ്റി ഷോ ആയ സരിഗമപ എന്ന റിയാലിറ്റിയിലൂടെ ശ്രദ്ധേയായ സുഗന്ധ മിശ്രയെയാണ് ജോണ്‍ എബ്രഹാം ചുംബിച്ചത്. അത് വലിയ വിവാദങ്ങള്‍ക്ക് കാരണമായി മാറുകയായിരുന്നു. കപില്‍ ശര്‍മ്മയുടെ ഷോ യില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഈ പ്രശ്‌നത്തെ കുറിച്ച് സുഗന്ധ തുറന്ന് സംസാരിച്ചിരുന്നു. ജോണ്‍ എബ്രഹാമിന്റെ ആ പ്രവൃത്തി തന്റെ മുത്തച്ഛന് ഏറെ വേദന ഉണ്ടാക്കിയിരുന്നതായിട്ടാണ് ഗായിക പറഞ്ഞത്.

'ജോണ്‍ എബ്രാഹാം എന്റെ പ്രിയപ്പെട്ട നടനാണ്. എനിക്ക് അദ്ദേഹത്തോട് പ്രണയമുണ്ടെന്ന് ഞാന്‍ ഷോയില്‍ സമ്മതിച്ചിരുന്നു. എന്റെ പ്രകടനത്തിന് ശേഷം, അഭിനന്ദനത്തിന്റെ അടയാളമായും മധുരമായി അദ്ദേഹം എന്നെ ചുംബിച്ചു. അതൊരു മഹത്തായ നിമിഷമായിരുന്നു. എന്നാല്‍ വാര്‍ത്താ ചാനലുകള്‍ സുഗന്ധ നടി ബിപാഷയുടെ സഹോദരിയാണെന്ന് പറഞ്ഞു കൊണ്ട് സംഗതി സംപ്രേഷണം ചെയ്തു. ഇതെല്ലാം കണ്ടതോടെ തന്റെ വീട്ടുകാര്‍ വലിയ പ്രയാസത്തില്‍ ആയി പോയെന്നാണ് സുഗന്ധ പറയുന്നത്. കാരണം ഞാന്‍ ജലന്ധറിലെ ഒരു കൂട്ടുകുടുംബത്തിലാണ് താമസിക്കുന്നത്. ജോണ്‍ എബ്രഹാം ആരാണെന്ന് പോലും അറിയാത്ത എന്റെ മുത്തച്ഛന്‍ അതെല്ലാം കണ്ട് ശരിക്കും അസ്വസ്ഥനായി.
എന്നെ ആ ഷോയില്‍ നിന്ന് തിരികെ കൊണ്ടു വരണമെന്ന് അദ്ദേഹം എന്റെ മാതാപിതാക്കളോട് പോലും പറഞ്ഞു. പക്ഷേ വിഷമിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞ് മാതാപിതാക്കള്‍ മുത്തച്ഛനെ ബോധ്യപ്പെടുത്തുകയായിരുന്നു. അതേ സമയം ഈ പ്രശ്‌നം മനസിലാക്കിയ ജോണ്‍ എബ്രഹാം തന്റെ വീട്ടില്‍ കാര്യങ്ങള്‍ ഒക്കെ ആയോ എന്ന് വിളിച്ച് അന്വേഷിച്ചിരുന്നു. അതിന്റെ പേരില്‍ അദ്ദേഹം തന്നോട് മാപ്പ് പറയുക വരെ ചെയ്തിരുന്നതായിട്ടും സുഗന്ധ വെളിപ്പെടുത്തി.
ഗായികയും അഭിനേത്രിയും കോമേഡിയനുമൊക്കെയായ സുഗന്ധ മിശ്ര ടെലിവിഷന്‍ പരിപാടികളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ 'ദി ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചലഞ്ച്' എന്ന പരിപാടിയിലൂടെയാണ് സുഗന്ധ കരിയര്‍ തുടങ്ങുന്നത്. പിന്നീട് കപില്‍ ശര്‍മ്മ ഷോ യില്‍ അവതരിപ്പിച്ച കഥാപാത്രം ഏറെ ജനപ്രീതി നേടി കൊടുക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സുഗന്ധ വിവാഹിതയാവുന്നത്. കോമഡിയനും നടിയുടെ സഹതാരം കൂടിയായിരുന്ന സംഗീത് ബോന്‍സാലെ ആണ് സുഗന്ധയുടെ ഭര്‍ത്താവ്. 2021 ഏപ്രിലില്‍ വിവാഹിതരായ താരങ്ങള്‍ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ പോവുകയാണ്.
അതേ സമയം സത്യമേവ ജയദേ 2 എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ് ജോണ്‍ എബ്രഹാം. തിയറ്ററുകളില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചതെങ്കിലും ബോക്‌സോഫീസില്‍ മോശമില്ലാത്ത തുക നേടിയെടുക്കാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നു.


Click it and Unblock the Notifications











