വസ്ത്രത്തിന്റെ പേരില്‍ അമ്മായിയമ്മ തല്ലി; തല്ലാൻ പറഞ്ഞത് ഭർത്താവ് സഞ്ജയ് ആണെന്ന് കരിഷ്മ കപൂര്‍
നടന്‍ അഭിഷേക് ബച്ചനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്ന ആളായിരുന്നു കരിഷ്മ കപൂര്‍. ഇരുവരുടെയും വിവാഹനിശ്ചയം നടത്തുന്നതിലേക്ക് വരെ കാര്യങ്ങളെത്തി. എന്നാല്‍ അമിതാഭ് ബച്ചന്റെ എതിര്‍പ്പായിരുന്നു ആ ബന്ധം പാതി വഴിയില്‍ അവസാനിക്കാന്‍ കാരണമായത്. എന്നാല്‍ വൈകാതെ തന്നെ കരിഷ്മ കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.
അക്കാലത്തെ സൂപ്പര്‍ നായികയായി, തന്റെ കരിയറില്‍ തിളങ്ങി നിന്ന സമയത്തായിരുന്നു സഞ്ജയ് കപൂറുമായിട്ടുള്ള കരിഷ്മയുടെ വിവാഹം. നിലവില്‍ ഇരുവരും വിവാഹബന്ധം വേര്‍പ്പെടുത്തി സിംഗിള്‍ പാരന്റായി കഴിയുകയാണ്. മുന്‍പ് സഞ്ജയുടെ മാതാവ് വസ്ത്രത്തിന്റെ പേരില്‍ കരിഷ്മയുമായി വഴക്ക് കൂടിയതിനെ പറ്റിയുള്ള കഥ വീണ്ടും വൈറലാവുകയാണ്. അന്ന് അടി വാങ്ങിക്കേണ്ട അവസ്ഥയാണ് സൂപ്പര്‍ നായികയ്ക്ക് ഉണ്ടായത്...

തെണ്ണൂറുകളിലെ ഏറ്റവും സൂപ്പര്‍ നായികയായിരുന്നു കരിഷ്മ കപൂര്‍. എന്നാല്‍ വിവാഹത്തോട് കൂടി സിനിമായോട് തന്നെ വിട പറയുകയാണ് നടി ചെയ്തത്. 2003 ലാണ് ബില്ല്യണയര്‍ കൂടിയായ സഞ്ജയ് കപൂറുമായിട്ടുള്ള കരിഷ്മയുടെ വിവാഹം.
ഈ ബന്ധത്തില്‍ നടി രണ്ട് കുട്ടികളുടെ അമ്മയാവുകയും ചെയ്തിരുന്നു. ആദ്യമൊക്കെ സന്തുഷ്ടമായ ദാമ്പത്യമായിരുന്നെങ്കിലും പിന്നീട് പ്രശ്‌നങ്ങള്‍ വന്ന് തുടങ്ങി. ഒടുവില്‍ 2016 ലാണ് നിയമപരമായി കരിഷ്മയും സഞ്ജയും വേര്‍പിരിയുന്നത്.

അതിന് മുന്‍പ് സഞ്ജയ്ക്ക് എതിരെ ഗാര്‍ഹിക പീഡിനാരോപണവുമായി കരിഷ്മ എത്തിയതും ശ്രദ്ധേയമായിരുന്നു. ഒരിക്കല്‍ സഞ്ജയ് തന്നെ അടിക്കാന്‍ അമ്മയോട് ആവശ്യപ്പെട്ടതായും അവര്‍ അടിച്ചതായിട്ടും പോലീസിന് നല്‍കിയ പരാതിയില്‍ കരിഷ്മ സൂചിപ്പിച്ചിരുന്നു. പ്രസവത്തിന് ശേഷം വസ്ത്രങ്ങളൊന്നും പാകമാവാത്ത സ്ഥതിയിലേക്ക് താനെത്തിയിരുന്നു. ഇതാണ് തനിക്ക് അടി കിട്ടാന്‍ കാരണമായതെന്നാണ് കരിഷ്മ ആരോപിച്ചത്.

തന്നിലൂടെ ലഭിക്കുന്ന പ്രശസ്തിയ്ക്ക് വേണ്ടി മാത്രമാണ് സഞ്ജയ് തന്നെ വിവാഹം കഴിച്ചതെന്നും നടി ആരോപിച്ചിരുന്നു. അന്ന് ഞാന്‍ വിജയിച്ച് നില്‍ക്കുന്നൊരു താരമാണ്. എന്നെ വിവാഹം കഴിക്കുന്നതിലൂടെ മാധ്യമങ്ങളുടെ ശ്രദ്ധ അദ്ദേഹത്തിനും ലഭിക്കും. അങ്ങനെ സഞ്ജയുടെ ജീവിതം കൂടെ ശ്രദ്ധിക്കപ്പെടുന്നതിനാണ് ഇങ്ങനൊരു വിവാഹത്തിന് അദ്ദേഹം തയ്യാറായത്. സമാനമായ രീതിയില്‍ പണത്തിന് വേണ്ടിയാണ് കരിഷ്മ തന്നെ വിവാഹം കഴിച്ചതെന്ന ആരോപണവുമായി സഞ്ജയും രംഗത്ത് വന്നിരുന്നു.

പരമ്പരാഗതമായ രീതിയില്‍ പഞ്ചാബി ആചാരപ്രകാരം കരിഷ്മയുടെ തറവാട്ട് വീട്ടില്‍ വച്ചായിരുന്നു സഞ്ജയുമായിട്ടുള്ള വിവാഹം നടന്നത്. വലിയ ആഘോഷമായിട്ടാണ് താരവിവാഹം നടന്നതെങ്കിലും പതിമൂന്ന് വര്‍ഷം കൊണ്ട് ആ ബന്ധം നിയമപരമായി അവസാനിച്ചു.
2014 ല്‍ വിവാഹമോചനത്തിനുള്ള അപേക്ഷ നല്‍കിയ താരങ്ങള്‍ക്ക് രണ്ട് വര്‍ഷത്തിന് ശേഷം 2016 ല്‍ അത് അനുവദിച്ച് കിട്ടി. നിലവില്‍ മക്കളുടെ കൂടെ സിംഗിള്‍ മദറായി ജീവിക്കുകയാണ് കരിഷ്മ.

മുന്‍പ് അഭിഷേക് ബച്ചനുമായിട്ടുള്ള പ്രണയത്തിന്റെ പേരിലാണ് നടി വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത്. സഞ്ജയ് കപൂറിനെ വിവാഹം കഴിക്കുന്നതിന് ഒരു വര്‍ഷം മുന്‍പാണ് കരിഷ്മയുടെ ആദ്യ വിവാഹനിശ്ചയം നടക്കുന്നത്. 2002 ലാണ് വീട്ടുകാരുടെ നേതൃത്വത്തില്‍ അഭിഷേകുമായിട്ടുള്ള വിവാഹനിശ്ചയം. മാസങ്ങള്‍ക്കുള്ളില്‍ വിവാഹം നടക്കില്ലെന്ന തീരുമാനത്തിലേക്ക് ബച്ചന്‍ കുടുംബം എത്തുകയായിരുന്നു. അമിതാഭ് ബച്ചന്റെ താല്‍പര്യ കുറവാണ് അതിന് കാരണമെന്നാണ് പൊതുവേ അറിയുന്ന വിവരം.


Click it and Unblock the Notifications











