മുതിർന്ന നടനെ ചുംബിക്കണ്ടായിരുന്നു! ഒന്നും അറിയാത്ത പ്രായത്തിൽ സംഭവിച്ച തെറ്റിനെ കുറിച്ച് മാധുരി ദീക്ഷിത്

നടി, നര്‍ത്തകി, എന്നതിലുപരി ഇന്ത്യന്‍ സിനിമയിലെ ഏറ്റവുമധികം ജനപ്രീതി നേടിയ താരസുന്ദരിയാണ് മാധുരി ദീക്ഷിത്. ഇടക്കാലത്ത് ചെറിയ ഇടവേളകള്‍ വന്നെങ്കിലും ഇപ്പോഴും സിനിമയും വെബ് സീരിസുകളുമായി സജീവമാണ് മാധുരി. എന്നാല്‍ പഴയകാലത്തെ ജീവിതത്തിലെ ചില സിനിമകള്‍ തന്നെ നിരാശപ്പെടുത്താറുണ്ടെന്ന് പറയുകയാണ് മാധുരി.

വര്‍ഷങ്ങളായി അഭിനയ ജീവിതവുമായി മുന്നോട്ട് പോവുകയാണ് മാധുരി ദീക്ഷിത്. ഈ കാലയളവില്‍ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളുടെയും നായികയായി അഭിനയിച്ച് കഴിഞ്ഞു. എന്നാല്‍ വിനോദ് ഖന്നയുമായി ഒരു ചുംബനരംഗത്തില്‍ അഭിനയിച്ചത് മോശമായി പോയെന്ന ചിന്തയിലേക്കാണ് നടി എത്തിയത്. കഴിഞ്ഞ് പോയ കാര്യമാണെങ്കിലും താനതോര്‍ത്ത് ഖേദിക്കുകയാണെന്നാണ് മാധുരി പറഞ്ഞത്.

ഒന്നിന് പുറകേ ഒന്നായി സൂപ്പര്‍ഹിറ്റ് സിനിമകളിലാണ് മാധുരി അഭിനയിച്ച് കൊണ്ടിരുന്നത്

1980-90 കളിലായിരുന്നു മാധുരി ദീക്ഷിത് എന്ന താരസുന്ദരിയുടെ കരിയറിലെ സുവര്‍ണകാലഘട്ടം. അക്കാലത്ത് ഒന്നിന് പുറകേ ഒന്നായി സൂപ്പര്‍ഹിറ്റ് സിനിമകളിലാണ് മാധുരി അഭിനയിച്ച് കൊണ്ടിരുന്നത്. ഒപ്പം 1988 ല്‍ പുറത്തിറങ്ങിയ ദയവന്‍ എന്ന ചിത്രത്തിലെ ചുംബനരംഗത്തില്‍ പ്രത്യക്ഷപ്പെട്ട് മാധുരി ആരാധകരെ ഞെട്ടിച്ചെന്ന് പറയാം. അന്നൊക്കെ സിനിമയില്‍ അപൂര്‍വ്വമായിട്ടാണ് ചുംബനരംഗം ഉണ്ടാവു എന്നതിനാല്‍ മാധുരിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു.

മുതിര്‍ന്ന നടന്‍ വിനോദ് ഖന്നയുമായിട്ടുള്ള ലിപ് ലോക് രംഗത്തിലായിരുന്നു നടി അഭിനയിച്ചത്

മുതിര്‍ന്ന നടന്‍ വിനോദ് ഖന്നയുമായിട്ടുള്ള ലിപ് ലോക് രംഗത്തിലായിരുന്നു നടി അഭിനയിച്ചത്. അതൊരു വിവാദമായി മാറുകയും മാധുരി വിമര്‍ശിക്കപ്പെടുകയും ചെയ്തു. പിന്നീടാണ് താന്‍ ചെയ്ത ആ രംഗത്തെ കുറിച്ചോര്‍ക്കുമ്പോള്‍ പശ്ചാതാപം തോന്നുകയാണെന്ന് മാധുരി പറഞ്ഞത്. അതിന്റെ കാരണമെന്താണെന്നും മുന്‍പൊരു അഭിമുഖത്തില്‍ നടി സൂചിപ്പിച്ചിരുന്നു.

അന്ന് നോ എന്ന് പറഞ്ഞാല്‍ മതിയായിരുന്നു എന്ന് തോന്നുന്നു

ഇത്രയും കാലത്തെ കരിയറിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ അത് ചെയ്യേണ്ടായിരുന്നു, എന്ന് എനിക്ക് തോന്നി. അന്ന് നോ എന്ന് പറഞ്ഞാല്‍ മതിയായിരുന്നു. പക്ഷേ അന്നങ്ങനെ പറയാന്‍ ഞാന്‍ ചിലപ്പോള്‍ ഭയന്നിരിക്കാം. ഞാനൊരു അഭിനേത്രിയാണ്. സംവിധായകന്‍ ഒരു പ്രത്യേക രീതിയിലാണ് ആ സീനിനെ അവതരിപ്പിച്ചത്. അതിനാല്‍ ഞാന്‍ ആ സീന്‍ ചെയ്തില്ലായിരുന്നെങ്കില്‍ സംവിധായകന്റെ ആഖ്യാനത്തിനും തടസ്സം വന്നേനെ.

ചുംബനരംഗങ്ങളിലൊന്നും അഭിനയിക്കരുതെന്ന് ആരും പറഞ്ഞ് തന്നില്ല

ഞാന്‍ സിനിമയുമായി യാതൊരു ബന്ധവുമില്ലാതെയാണ് അവിടെ എത്തിപ്പെട്ടത്. അതുകൊണ്ട് തന്നെ ഇന്‍ഡസ്ട്രിയെ കുറിച്ചോ അതിന്റെ പ്രവര്‍ത്തനങ്ങളെ പറ്റിയോ യാതൊന്നും അറിയില്ലായിരുന്നു. ചുംബനരംഗങ്ങളിലൊന്നും അഭിനയിക്കരുതെന്ന് പറഞ്ഞ് തരാന്‍ അന്നെനിക്ക് ആരുമില്ലായിരുന്നു. അങ്ങനെയാണ് ഞാനത് ചെയ്യുന്നത്.

എന്നാല്‍ പിന്നീട് സിനിമ കണ്ടപ്പോള്‍ ഇതിലെന്തിനാണ് അഭിനയിച്ചതെന്ന് ചിന്തിച്ചു. ചുംബനരംഗം കൊണ്ട് ആ സിനിമയ്ക്ക് പ്രത്യേകിച്ച് ഒന്നും ലഭിച്ചില്ല. അതോടെ ഇനി ചുംബനരംഗത്തില്‍ അഭിനയിക്കില്ലെന്ന തീരുമാനത്തിലേക്കാണ് ഞാനെത്തിയതെന്ന് മാധുരി പറയുന്നു.

2002 ല്‍ പുറത്തിറങ്ങിയ ദേവദാസ് മാധുരിയ്ക്ക് വലിയ നേട്ടം നൽകി

പിന്നീടും അഭിനയത്തില്‍ സജീവമായിരുന്ന മാധുരി 2002 ല്‍ പുറത്തിറങ്ങിയ ദേവദാസില്‍ അഭിനയിച്ച് വലിയൊരു വിജയം സ്വന്തമാക്കി. നടിയുടെ കരിയറിലെ തന്നെ ബ്രേക്ക് ആയിട്ടാണ് ദേവദാസ് അറിയപ്പെടുന്നത്. ഇന്നും അതേ പേരിലാണ് മാധുരിയും പ്രശംസിക്കപ്പെടുന്നത്. ചെറിയ ഇടവേളകള്‍ കരിയറില്‍ വന്നെങ്കിലും ഇപ്പോഴും സജീവ സാന്നിധ്യമായി തുടരുകയാണ് നടി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X