ഗര്‍ഭിണിയാവുന്നില്ലേ, തന്റെ അമ്മയായി അഭിനയിക്കാം; സല്‍മാന്‍ ഖാന്‍ കളിയാക്കിയത് ഈ അഞ്ച് നടിമാരെ
ബോളിവുഡിന്റെ ഭായ് എന്നറിയപ്പെടുന്ന നടനാണ് സല്‍മാന്‍ ഖാന്‍. പ്രമുഖ താരദമ്പതിമാരുടെ മകനായി ജനിച്ചത് കൊണ്ട് സല്‍മാന്റെ സിനിമയിലേക്കുള്ള എന്‍ട്രി എളുപ്പമായിരുന്നു. പിന്നീട് കിംഗ് ഖാന്മാരില്‍ ഒരാളായി മുന്‍നിരയിലേക്ക് ഉയര്‍ന്ന് വന്നു. എങ്കിലും വിവാദങ്ങളില്‍ നിന്നും വിവാദങ്ങൡലേക്ക് പോവുന്ന കരിയറായിരുന്നു താരത്തിന്റേത്.
ഐശ്വര്യ റായി മുതല്‍ കത്രീന കൈഫ് വരെ പ്രമുഖരായ പല താരസുന്ദരിമാരുമായിട്ടും പ്രണയത്തിലായി. എന്നാല്‍ ആരെയും വിവാഹം കഴിക്കാതെ ഇപ്പോഴും അവിവാഹിതനായി തുടരുകയാണ് സല്‍മാന്‍. ഈ കാലയളവിനുള്ളില്‍ ചില നടിമാരെ മനഃപൂര്‍വ്വവും അല്ലാതെയുമായി സല്‍മാന്‍ അപമാനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അത്തരത്തില്‍ ചില നടിമാരെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.

സല്‍മാന്‍ ഖാനില്‍ നിന്നും അപമാനം ഏറ്റുവാങ്ങേണ്ടി വന്ന നടിമാരില്‍ ഒരാളാണ് ജൂഹി ചൗള. ഇതുവരെയും സല്‍മാന്‍ ഖാന്റെ നായികയായി ജൂഹി അഭിനയിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. എന്നാല്‍ ഒരിക്കല്‍ ജൂഹി ബിഗ് ബോസ് ഹൗസില്‍ അതിഥിയായി എത്തിയിരുന്നു. 'ആ ജനറേഷനില്‍ സല്‍മാന്‍ ഖാന്റെ നായികയായി അഭിനയിക്കാത്ത ഏക നടി ഞാനായിരിക്കും' എന്ന് ജൂഹി പറഞ്ഞു.
എന്നാല്‍ ബേബി കെന്റ് സംവിധാനം ചെയ്ത ചിത്രത്തില്‍ തനിക്കൊപ്പം അഭിനയിക്കില്ലെന്ന് ജൂഹി തീരുമാനിച്ചതിനെ കുറിച്ച് സല്‍മാന്‍ ഓര്‍മ്മിപ്പിച്ചു. മാത്രമല്ല ആ ചിത്രത്തില്‍ ആമിര്‍ ഖാന്‍ മതിയെന്ന് പറഞ്ഞതിനെ പറ്റിയും നടന്‍ പറഞ്ഞു. എങ്കില്‍ ഇനി നമുക്ക് ഒരുമിച്ച് അഭിനയിക്കാമെന്ന് ജൂഹി പറഞ്ഞെങ്കിലും നിങ്ങളിനി എന്റെ അമ്മയായി അഭിനയിച്ചോ.. എന്നായിരുന്നു താരത്തിന്റെ മറുപടി.

ബിഗ് ബോസ് ഷോ യില്‍ പ്രൊമോഷന് എത്തിയതായിരുന്നു നടി കങ്കണ റാണവത്. ഏറ്റവും കൂടുതല്‍ വഴക്കിടുന്ന കാര്യത്തില്‍ വിദഗ്ദയാണെന്ന് പറഞ്ഞാണ് സല്‍മാന്‍ കങ്കണയെ മത്സരാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തിയത്. ഈ സിനിമ കങ്കണയുടെ ബയോപിക് ആണോന്ന് നടന്‍ ചോദിച്ചു. ചിലപ്പോള്‍ അത് നിങ്ങളുടെ ബയോപിക് ആയേക്കും എന്നായിരുന്നു നടിയുടെ മറുപടി.
ബോളിവുഡില്‍ സല്‍മാന്റെ ശീതയുദ്ധങ്ങളൊക്കെ തുറന്നടിക്കുന്ന കമന്റായി അത് മാറി. മാത്രമല്ല ക്വീന്‍ എന്ന സിനിമയിലെ ഒരു സീന്‍ നടി അവിടെ അവതരിപ്പിച്ചപ്പോള്‍ കങ്കണയുടെ അഭിനയം ഭയങ്കരമായി പോയെന്ന് പറഞ്ഞ് താരം കളിയാക്കുകയും ചെയ്തു.

പ്രിയങ്ക ചോപ്രയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ സല്‍മാന്‍ ഖാന്റെ ഭാരത് എന്ന ചിത്രത്തില്‍ നിന്നും നടി വിട്ട് നിന്നു. ഇത് താരത്തെ വല്ലാതെ ചൊടിപ്പിച്ചു. 'പ്രിയങ്ക ചോപ്ര ഭാരതത്തെ തിരഞ്ഞെടുക്കാതെ യുഎസ്എ ആണ് തിരഞ്ഞെടുത്തത്. അത് നിക്കിന് വേണ്ടിയാണ്. അവള്‍ക്ക് ജീവിതത്തില്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും.
അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ സിനിമ കിട്ടിയപ്പോള്‍ അത് ഉപേക്ഷിച്ച് വിവാഹിതയായി. സാധാരണ ഇതുപോലൊരു സിനിമയ്ക്ക് വേണ്ടി സ്ത്രീകള്‍ ഭര്‍ത്താക്കന്മാരെ ഉപേക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് സല്‍മാന്‍ തമാശരൂപേണ പറഞ്ഞ് കളിയാക്കി.

ചപ്പക്ക് എന്ന സിനിമയുടെ പ്രൊമോഷന് വേണ്ടിയാണ് ദീപിക പദുക്കോണ്‍ ബിഗ് ബോസിലേക്ക് എത്തുന്നത്. എന്നാല്‍ അവതാരകന്‍ നടി ഗര്‍ഭിണിയാവുന്നതിനെ പറ്റിയാണ് ചോദിച്ചത്. ആരാധകർ ദീപിക ഗർഭിണിയാവുന്നത് കാത്തിരിക്കുകയാണെന്ന് സൽമാൻ പറഞ്ഞപ്പോൾ നിങ്ങൾ ആദ്യമൊരു വിവാഹം കഴിക്കാനായി നടി പറഞ്ഞു. ഇതോടെ വിഷാദ രോഗത്തെ പറ്റി നടൻ കളിയാക്കുന്ന രീതിയിൽ സംസാരിക്കുകയായിരുന്നു.
Recommended Video

സല്‍മാന്‍ ഖാനുമായി ഏറെ കാലം പ്രണയിച്ചിരുന്ന നടിയാണ് കത്രീന കൈഫ്. ഇരുവരും ഒരുമിച്ച് അഭിനയിച്ചത് മുതലുള്ള ബന്ധം പ്രണയമായി. എന്നാല്‍ സല്‍മാനുമായി പിരിഞ്ഞതിന് ശേഷം നടി രണ്‍ബീര്‍ കപൂറുമായി ഇഷ്ടത്തിലായി. ഇതോടെ അവസരം കിട്ടുമ്പോഴെല്ലാം കത്രീനയെ പരിഹസിക്കുന്നത് സല്‍മാന്‍ പതിവാക്കി. ഒരിക്കല്‍ ഒരു പൊതുപരിപാടിയില്‍ നടിയെ മിസ് കത്രീന കപൂര്‍ എന്ന് താരം വിശേഷിപ്പിച്ചിരുന്നു. ഒപ്പം ഇത്രയും താഴേക്ക് പോയിരുന്നോ നിങ്ങളെന്ന് ചോദിക്കുകയും ചെയ്തു.


Click it and Unblock the Notifications